നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു താമസം. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. മൂത്തമകൻ പ്യാരിലാൽ 2000 ൽ മരണപ്പെട്ടിരുന്നു. അമ്മയുമായി അതീവ ഹൃദയബന്ധം പുലർത്തിയിരുന്ന മോഹൻലാൽ, തിരക്കുകൾക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കേ പുരസ്കാര നേട്ടം അമ്മയ്ക്കൊപ്പം പങ്കുവെക്കാൻ സാധിച്ചത് Read More…
കാഞ്ഞിരപ്പള്ളി: പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ സഹോദരീ പുത്രൻ പാലാ (കുറുമണ്ണ്) മൂലയിൽതോട്ടത്തിൽ ഔസേപ്പച്ചൻ്റെ മകൾ കാഞ്ഞിരപ്പള്ളി സി എം സി അമലാ പ്രോവിൻസിലെ സെൻ്റ് മേരീസ് മഠാംഗമായ സിസ്റ്റർ ജോസ് ക്ലെയർ (ക്ലാരമ്മ – 72) നിര്യാതയായി. സംസ്കാരം ശുശ്രൂഷകൾ ഇന്ന് (23/07/2025) ഉച്ചകഴിഞ്ഞ് 1.30 ന് മഠം ചാപ്പലിൽ ആരംഭിച്ച് 3.15 ന് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. പരേത Read More…
അരുവിത്തുറ: പുളിക്കൽ (പാറയിൽ) പെണ്ണമ്മ (77) അന്തരിച്ചു. സംസ്കാരം ഇന്ന് 5ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: കണ്ണൻ, രമ്യ. മരുമകൾ: സന്ധ്യ.