കാഞ്ഞിരപ്പള്ളി : മികച്ച വിദ്യാർത്ഥികൾ നമ്മുടെ നാടിന്റെ അഭിമാനമാണെന്നും, അവർ മികച്ച രാഷ്ട്രത്തെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. കുട്ടികളുടെ നല്ല ഭാവിയെ മുന്നിൽ കണ്ട് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും എംഎൽഎ ഏർപ്പെടുത്തിയിരിക്കുന്ന പ്രതിഭാ പുരസ്കാരവും Read More…
കാഞ്ഞിരപ്പള്ളി: ലോക രക്ത ദാതാ ദിനത്തോട് അനുബന്ധിച്ച് കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ എസ് എം വൈ എം കാഞ്ഞിരപ്പളളി ഫൊറോന വുമൺസ് സെൽ യൂണിറ്റിന്റെയും, കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വനിതാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കാഞ്ഞിരപ്പളളി: വൃക്കയിൽ ട്യൂമർ ബാധിച്ച അറുപത്തിമൂന്നുകാരനെ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗം. കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടർച്ചയായ പനിയും, ശരീരത്തിന് ഭാരക്കുറവും, മൂത്രമൊഴിക്കുന്നതിൽ തടസ്സവും നേരിട്ട ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ പശുപാറ എസ്റ്റേറ്റ് ജീവനക്കാരനാണ് മേരീക്വീൻസിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. സിജു സി. എസിന്റെ കീഴിൽ ചികിത്സ തേടിയെത്തിയത്. പരിശോധനയ്ക്ക് വിധേയനായതോടെ ട്യൂമർ സ്ഥിതീകരിക്കുകയും തുടർന്ന് ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് വിഭാഗം സർജൻ ഡോ. റോബിൻ കുര്യൻ, Read More…