കുറവിലങ്ങാട്: ഒന്നാംവർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നതിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സർക്കാർ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം കുറവിലങ്ങാട് ദേവമാതാ കോളേജിൽ സമുചിതമായി ആഘോഷിച്ചു.
പുതുതായി പ്രവേശനം നേടിയ കുട്ടികളും അവരുടെ മാതാപിതാക്കളും കോളേജിലെ അധ്യാപക അനധ്യാപക ജീവനക്കാരും സന്നിഹിതരായിരുന്നു. ആർച്ച് പ്രീസ്റ്റ് വെരി റവ.ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് അക്ഷരദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യു വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡിനോയി കവളമാക്കൽ, ബർസാർ റവ. ഫാ. ജോസഫ് മണിയൻചിറ, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ജോയിസ് അലക്സ് എന്നിവർ സംസാരിച്ചു.