പാലാ: പാലാക്കാർക്ക് തമിഴ്നാട്ടിലെ തേനിയിലേക്ക് ബസ് യാത്രാ സൗകര്യം ലഭ്യമായി.കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിൽ നിന്നും പാലാ വഴിയുള്ള തേനി സർവ്വീസ് ആരംഭിച്ചു.
വൈകുന്നേരം 5.20ന് പാലായിൽ എത്തുന്ന ബസ് രാത്രി 10.30 ന് തേനിയിലെത്തും.
പാലാ: രാജ്യത്ത് ആദ്യമായി ത്രിതല പഞ്ചായത്തുകളുടേയും ജനപ്രതിനിധിയുടേയും കൂട്ടായ്മയിലൂടെ വിഭാവനം ചെയ്ത് പ്രാദേശിക തലത്തിൽ ആരംഭിക്കുന്ന പ്രഥമ റേഡിയേഷൻ ഓങ്കാളജി ബ്ലോക്കിന് പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ശില പാകി. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജോസ്.കെ.മാണി എം.പിയാണ് ശിലാസ്ഥാപനം നടത്തിയത്. എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 2.45 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. വർദ്ധിച്ചു വരുന്ന ക്യാൻസർ രോഗം കണ്ടെത്തി കാലേകൂട്ടി പ്രതിരോധിക്കുവാനും ചിലവേറിയ ചികിത്സകളിൽ നിന്നും രോഗികളുടെ മോചനവും ലക്ഷ്യമാക്കി Read More…
പാലാ: ഐ.എന്‍.റ്റി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച 3 ന് കൊട്ടാരമറ്റത്തുനിന്നും ആരംഭിക്കുന്ന മഹാറാലിയും തുടര്‍ന്ന് കുരിശുപള്ളി കവലയില്‍ നടക്കുന്ന പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിന് ടോംസ് ചേമ്പര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. യോഗത്തില്‍ സ്വാഗതസംഘം ചെയര്മാന് രാജന് കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. യോഗം ഐ.എന്‍.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്ന കോണ്‍ഗ്രസ് ദേശീയ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വമ്പിച്ച വരവേല്പ് നല്‍കുന്നതിനും തീരുമാനിച്ചു. Read More…
പാലാ: ചേറ്റുതോട് മഠത്തിലെ സിസ്റ്റർ ജോസ് മരിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ശിക്ഷ ലഭിക്കാതെ പോയത് മഠാധികൃതരുടെയും പോലീസിൻ്റെയും അനാസ്ഥയാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ എബി ജെ ജോസ്, സാംജി പഴേപറമ്പിൽ എന്നിവർ കുറ്റപ്പെടുത്തി. 2005 ഏപ്രിൽ 17നാണ് സിസ്റ്റർ ജോസ് മരിയ കൊല്ലപ്പെട്ടത്. കട്ടിലിൽ രക്തം വാർന്ന് മരിക്കാറായ അവസ്ഥയിൽ കണ്ടെത്തിയിട്ടും കട്ടിലിൽ നിന്നു വീണു മരണമടഞ്ഞതാണെന്ന് പറഞ്ഞ മഠാധികൃതരുടെ നടപടി ദുരൂഹമാണ്. അന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽപോലും തലയോട് തകർന്ന വിവരം കണ്ടെത്താൻ സാധിക്കുമായിരുന്നു. അന്ന് Read More…