കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ എഫ്രേമിൻ്റെ തിരുനാളിന് പള്ളി വികാരി ഫാ ജോസഫ് വടകര കൊടിയേറ്റി. തുടർന്ന് റവ ഡോ. ജോർജ് അമ്പഴത്തുങ്കൽ വി.കുർബാനയും അർപ്പിച്ചു.
പൈക: ളാലം കർഷക ഉൽപ്പാദക കമ്പനി (ലാഫ്പ്കോ) നടത്തുന്ന കാപ്പിക്കുരു സംഭരണത്തിന്റെ ഉദ്ഘാടനം നടത്തി. പൈകയിലുള്ള ലാഫ്പ്കോ അഗി മാർട്ടിൽ നടന്ന ചടത്തിൽ പൂവരണി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സിബി മോളോപ്പറമ്പിൽ , ബോർഡ് മെമ്പർ മോൻസ് കുമ്പളന്താനം എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് പരമാവധി വില നേടിക്കൊടുക്കലാണ് കമ്പനി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. രണ്ട് വർഷം മുൻപ് ആരംഭിച്ച പൈകയിലെ ലാഫ്പ്കോ അഗ്രിമാർട്ടിലൂടെ ഓഹരി ഉടമകളായ Read More…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എകെ ആന്റണി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എകെ ആന്റണി അൻപതിനായിരം രൂപ നൽകും. രാഷ്ട്രീയം മറന്ന് ദുരന്തത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ പ്രവർത്തനം നടത്തണമെന്നും എകെ ആന്റണി പറഞ്ഞു. എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന് എകെ ആന്റണി പറഞ്ഞു. 53 കോടി 98 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ടെന്നും ജൂലൈ 30 മുതൽ ലഭിച്ച ഓരോ രൂപയും വയനാടിനായി ചെലവഴിക്കുമെന്നും Read More…
അന്തരിച്ച നടന് കലാഭവന്‍ നവാസിന് വിട ചൊല്ലാന്‍ ഒരുങ്ങിനാട്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഭൗതികശരീരം ആലുവ നാലാമയില്ലുള്ള വീട്ടിലെത്തിച്ചു. കബറടക്കം വൈകിട്ട് 5.30ന് ആലുവ ടൗണ്‍ ജുമാമസ്ജിദ് പള്ളിയില്‍. ഹൃദയാഘാതമാണ് മരണകാരണം. ഇന്നലെ രാത്രി 8:40 ഓടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാത്രി എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ നിലയില്‍ കണ്ടത്. സോപ്പും Read More…