കടപ്ലാമറ്റം സർവീസ് സഹകരണ ബാങ്ക് കുടിശ്ശിക ഈടാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

Estimated read time 0 min read

കടപ്ലാമറ്റം: വായ്പയെടുത്തു ദീർഘകാലമായി കുടിശിക വരുത്തിയ വായ്പക്കാർക്ക് എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് കടപ്ലാമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ സലി കെ കെ കറ്റിയാനിയേൽ അറിയിച്ചു.

ഇതിൻ്റെ ഭാഗമായിവായ്പക്കാർ ബാങ്കിൽ ഈട് നൽകിയിരിക്കുന്ന സ്ഥലം അളന്ന് തിരിക്കുന്ന നടപടികൾക്ക് ഇന്ന് തുടക്കം കുറിച്ചു. സ്പെഷ്യൽ സെയിൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സഹകരണവകുപ്പ് ഉദ്യോഗസ്ഥരുടെയുംപോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സഹായത്തോടുകൂടിയാണ് ഈട്‌ വസ്തു അളന്ന് തിരിച്ചത്.

കുടിശ്ശികരായ ബാക്കി ആളുകൾക്കെതിരെ തുടർദിവസങ്ങളിൽ ലേല നടപടികൾ ഉൾപ്പെടെയുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനാണ് തീരുമാനമെന്നും ബാങ്ക് അധികാരികൾ അറിയിച്ചു.

More From Author

+ There are no comments

Add yours