erattupetta

ഈരാറ്റുപേട്ട എം.ഇ.എസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “ഗോ ഗ്രീൻ” പദ്ധതിക്ക് തുടക്കം കുറിച്ചു

ഈരാറ്റുപേട്ട എം.ഇ.എസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന “ഗോ ഗ്രീൻ” പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പൽ ഹലീൽ മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സ്‌കറിയ ജോസഫ് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.

തിടനാട് കൃഷി ഓഫീസർ ശ്രീ സുഭാഷ് എസ് എസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ജോസഫ്, വാർഡ് മെമ്പർ ജോഷി ജോർജ്, മെമ്പർ എ സി രമേശ് എന്നിവർ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു. എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറിയായ മുഹമ്മദ് റൈഹാൻ നന്ദി പറഞ്ഞു.

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിൽ ഫോട്ടോഗ്രാഫി, ചിത്രരചന,ക്വിസ്, മരങ്ങളെ അറിയൽ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *