erattupetta

മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 61ാം വാർഷികം ആഘോഷിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 61ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വിപുലമായ പരിപാടികളോടെ നടന്നു. പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ കെ സദൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ എം കെ അൻസാരി അധ്യക്ഷത വഹിച്ചു.

എം ഇ റ്റി ചെയർമാൻ പ്രൊഫസർ എം കെ ഫരീദ് , പ്രിൻസിപ്പൽ പി പി താഹിറ ,ഹെഡ്മിസ്ട്രസ് എം പി ലീന വാർഡ് കൗൺസിലർ പി എം അബ്ദുൽ ഖാദർ ,പി ടി എ പ്രസിഡൻറ് തസ്നീം കെ മുഹമ്മദ് ,അലുംനി അസോസിയേഷൻ പ്രസിഡൻറ് ഐഷാ മോൾ ,സ്കൂൾ ലീഡർ സുബഹാന ജാസ്മിൻ, എ എം റസിയ അനു മോഹൻ നദ ഫാത്തിമജലാൽ, ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് കെ എസ് ഷരീഫ് എന്നിവർ സംസാരിച്ചു.

സമ്മേളനത്തിൽ മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ഏർപ്പെടുത്തിയ വിവിധ എൻഡോവ്മെന്റുകളും അവാർഡുകളും വിതരണം ചെയ്തു. ഈ വർഷം വിരമിക്കുന്ന അബ്ദുൽ ഹാരിസ് (HSST ) , ഷമീമ ടി കെ (HST), രാജി കെ ജി ( HST), ഡോക്ടർ മഞ്ജു കെ എം ( HST)ശോഭാ കെ( HST) ഷീബ എൻ എ ( ലാബ് അസിസ്റ്റൻറ് )എന്നിവർക്കുള്ള യാത്രയയപ്പും നൽകി. വൈകുന്നേരം നാലു 30 മുതൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *