തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രതിഭസംഗമം 2024 പരിപാടിയിലേക്ക് തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ കഴിഞ്ഞ അധ്യയന വർഷം SSLC, Plus Two പബ്ലിക് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ അവരുടെ മാർക്കലിസ്റ്റും പാസ്പോർട്ട് സൈസ് ഫോട്ടോയും അഡ്രസ്സും ഫോൺ നമ്പരും ഉൾപ്പെടെയുള്ള വിവരങ്ങൾ 2024 ജൂലൈ 1 ന് 5 മണിക്ക് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റിൽ കാർഷിക മേഖലയ്ക്കും ഭവന നിർമ്മാണത്തിനും പ്രാധാന്യം നൽകി വൈസ് പ്രസിഡന്റ് മാജി തോമസ് അവതരിപ്പിച്ചു. 13,16,90,455 രൂപ വരവും 13,40,73,895 രൂപ ചെലവും 25,75,360 രൂപ നീക്കിയിരിപ്പുമാണ് ബഡ്ജറ്റിൽ കണക്കാക്കിയിട്ടുള്ളത്. ഉൽപാദന മേഖലയിൽ കാർഷിക വികസന പദ്ധതികളും മൃഗസംരക്ഷണ പദ്ധതികളും, സേവനമേഖലയിൽ കുടിവെള്ളം, വെളിച്ചം, പാർപ്പിടം എന്നീ പദ്ധതികൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. ദാരിദ്ര്യ ലഘുകരണം, ആതുരസേവനം, വിദ്യാഭ്യാസം, ശുചിത്വം, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള ക്ഷേമ പരിപാടികൾ, ആരോഗ്യ മേഖലയിൽ Read More…
തീക്കോയി : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വാർഡ് തല പ്രഖ്യാപനവും പഞ്ചായത്ത് തല പ്രഖ്യാപനവും മാർച്ച് 23, 30 തീയതികളിൽ നടത്തുന്നതിന് ഗ്രാമപഞ്ചായത്ത്തല അവലോകന മീറ്റിംഗിൽ തീരുമാനിച്ചു. പ്രഖ്യാപനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ വാർഡ് തലങ്ങളിൽ 22ന് മെഗാ ക്ലീനിങ് സംഘടിപ്പിക്കും. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സമ്പൂർണ്ണ ഹരിത വിദ്യാലയം, സമ്പൂർണ്ണ ഹരിത അയൽ കൂട്ടങ്ങൾ, ഹരിത ടൂറിസം കേന്ദ്രം, ഹരിത ടൗൺ, ഹരിത സ്ഥാപനങ്ങൾ എന്നിവയുടെ പ്രഖ്യാപനങ്ങൾ നേരത്തെ നടന്നിരുന്നു. വീടുകളിൽ ബയോബിന്നുകളും പൊതുസ്ഥാപനങ്ങളിൽ Read More…