കൊഴുവനാൽ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ സ്മരണയിൽ കൊഴുവനാൽ സെന്റ് ജോൺ NHSS ൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു. ഭാരതാംബയുടെയും ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും വേഷഭൂഷാദികളോടെ കുട്ടികൾ അണിനിരന്ന ശിശുദിനറാലി ശ്രദ്ധേയമായി.
പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ സുനിൽ ചന്ദ്രശേഖർ ശിശുദിനറാലി ഉദ്ഘാടനം ചെയ്‌ത് കുട്ടികൾക്ക് ആശംസകൾ നേർന്നു.കുട്ടികൾ ദേശസ്നേഹത്തിന്റെ അടയാളമായി ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിൽ സ്കൂൾ ഗ്രൗണ്ടിൽ ഒന്നുചേർന്നു പ്രതിജ്ഞ ചൊല്ലി.
സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സോണി തോമസ്,അധ്യാപകരായ ജസ്റ്റിൻ ജോസഫ് സണ്ണിക്കുട്ടി സെബാസ്റ്റ്യൻ, ജീന ജോർജ്,ജിസ്മോൾ ജോസഫ്, ജോസ്മിൻ മരിയ ജോസ്, സുബി തോമസ്,ഡോണാ ഫ്രാൻസിസ്, സി. ജോസ്‌മി , സ്റ്റെമി വർഗ്ഗീസ്, ജസ്റ്റിൻ എബ്രാഹം, സിബി ഡൊമിനിക്, അനൂപ് ചാണ്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.കുട്ടികൾക്ക് ശിശുദിനമധുരപലഹാരവിതരണവും ഉണ്ടായിരുന്നു.