തിടനാട്: സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പിൽ നിന്നും 14 ലക്ഷം രൂപ അനുവദിച്ച് തിടനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ചാണകക്കുളം,മൈലാടി, ചേറ്റുതോട് പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന മണ്ണ്,ജല സംരക്ഷണ പ്രവർത്തിയായ വാട്ടർ ഷെഡ് പദ്ധതിയുടെ ഔപചാരിക നിർമ്മാണ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു.
മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, പ്രളയം തുടങ്ങിയവയെ പ്രതിരോധിക്കാൻ സഹായകരമായതും, കൃഷി ഭൂമികളിലെ മണ്ണും, ജലവും സംരക്ഷിക്കുന്നതിന് ഉപകരിക്കുന്നതുമായ കല്ല് കയ്യാല നിർമ്മാണം, അരുവികളുടെയും, നീരുറവകളുടെയും തീര സംരക്ഷണ പ്രവർത്തികൾ, മഴക്കുഴികൾ തുടങ്ങിയവയുടെ നിർമ്മാണം എന്നിവയാണ് വാട്ടർ ഷെഡ് പദ്ധതി പ്രകാരം നടപ്പിലാക്കുന്നത്. ഈ പ്രവർത്തികൾക്കാണ് തിടനാട് പഞ്ചായത്ത് എട്ടാം വാർഡിൽ 14 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.