uzhavoor

ഉഴവൂർ വികസിത കൃഷി സങ്കൽപ് അഭിയാൻ പദ്ധതിയുടെ ഭാഗമായി ഉഴവൂർ പഞ്ചായത്തിൽ കർഷക സംവാദം നടത്തി

വാർഡ് മെമ്പർ ശ്രീ സിറിയക് കല്ലടയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെഉഴവൂർ പഞ്ചായത്ത്‌ തല കർഷക സംവാദത്തിന്റെഉദ്ഘാടനം ഉഴവൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ബഹു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇൻചാർജ് ശ്രീ തങ്കച്ചൻ കെ. എം. നിർവഹിച്ചു. മെമ്പർ മാരായ സുരേഷ് വി റ്റി, എലിയമ്മ കുരുവിള, ബിനു ജോസ് തൊട്ടിയിൽ, മേരി സജി,റിനി വിൽസൺ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പഴം, പച്ചക്കറി കൃഷി എന്ന വിഷയത്തിൽ കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ഹോർട്ടിക്കൾച്ചർ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ Read More…

uzhavoor

ടൗൺ സൗന്ദര്യവൽക്കരിച്ച ഓട്ടോറിക്ഷ തൊഴിലാളികളെയും വ്യാപാരികളെയും ആദരിച്ച് ഉഴവൂർ പഞ്ചായത്ത്

ഉഴവൂർ: കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ടൗൺ ആയി ഉഴവൂർ ടൗൺ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൌൺ സൗന്ദര്യവൽക്കരിക്കാൻ നേതൃത്വം നൽകിയ ഓട്ടോ തൊഴിലാളികളെ പഞ്ചായത്ത് ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഞ്ചു പി ബെന്നി അധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ്‌ ഇൻ ചാർജ് തങ്കച്ചൻ കെ എം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു ഓട്ടോ തൊഴിലാളികളെ ആദരിച്ചു. മാലിന്യമുക്തം ജില്ലാ കോർഡിനേറ്റർ ശ്രീശങ്കർ ടി പി വിഷയവതരണം നടത്തി. Read More…

uzhavoor

ഉഴവൂരിൽ ലോകപുകയില വിരുദ്ധ ദിനചാരണം നടത്തി

ഉഴവൂർ: പുകയില വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി ഉഴവൂർ പഞ്ചായത്തിൽ പുകയില വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. ദിനചാരണം ബഹു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇൻ ചാർജ് ശ്രീ. തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു. ഉഴവൂർ സ്പെഷ്യലിറ്റി ആശുപത്രിയുടെ സുപ്രണ്ട് ഇൻ ചാർജ് ഡോക്ടർ മനോജ്‌ കെ പ്രഭ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നയിച്ചു. പുകയില ഉപയോഗത്തിനെതിരെ തുടർന്നും ക്യാമ്പയിനുകൾ നടത്തണമെന്നും പുകയില ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ്‌ ഇൻ ചാർജ് അറിയിച്ചു. ഉഴവൂർ Read More…

uzhavoor

ഉഴവൂർ പഞ്ചായത്ത് തല പ്രവേശനോത്സവം മോനിപള്ളി ഗവണ്മെന്റ് എൻ എസ് എസ് സ്കൂളിൽ നടത്തപ്പെട്ടു

ഉഴവൂർ പഞ്ചായത്ത് തല പ്രവേശനോത്സവം മോനിപള്ളി ഗവണ്മെന്റ് എൻ എസ് എസ് സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഇൻ ചാർജ് തങ്കച്ചൻ കെ എം ഉദ്‌ഘാടനം നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഞ്ചു പി ബെന്നി നവാഗതരെ സ്വീകരിച്ചു. വാർഡ് മെമ്പർ ശ്രീനി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രധാനധ്യാപിക ഡാലിയ ജോൺ, ബി ആർ സി കോർഡിനേറ്റർ ഷൈനിമോൾ ടി പി, ലൈബി മാത്യു, ഷൈനിമോൾ കെ Read More…

uzhavoor

മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഉഴവൂർ ഗ്രാമപഞ്ചായത്ത്

ഉഴവൂർ :മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി മഴക്കാല രോഗങ്ങൾക്ക് തടയിടുന്നതിനും, വെള്ളപ്പൊക്കം, മഴക്കെടുതി എന്നിവ ഒഴിവാക്കുന്നതിനുമായി ഉഴവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പൂർത്തീകരിക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ടൌണുകളും ഓടകളും വൃത്തിയാക്കുക, കൊതുക് നിവാരണം നടത്തുക, പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുക, തോടുകൾ വൃത്തിയാക്കുക, അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടി നീക്കുക, വെള്ളക്കെട്ടുണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ ക്രമീകരണങ്ങൾ നടത്തുക എന്നിവയാണ് അടിയന്തിരമായി നടത്തുന്ന പ്രവർത്തനങ്ങൾ. മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി അടിയന്തരിമായി തന്നെ മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതാണ് Read More…

uzhavoor

അന്തരിച്ച ദ്രോണാചാര്യ പ്രൊഫസർ സണ്ണി തോമസിന്റെ പിതാവിന്റെ പേരിലുള്ള കെ. കെ. തോമസ് മെമ്മോറിയൽ എൻഡോവ്മെന്‍റ് വിതരണം ഉഴവൂർ ഗ്രാമപഞ്ചായത്ത് വിതരണം ചെയ്തു

ഉഴവൂർ: നിർധനരായ രോഗികളുടെ ചികിത്സാ ധനസഹായത്തിനായി ഏർപ്പെടുത്തിയിട്ടുള്ള കെ.കെ. തോമസ് മെമ്മോറിയൽ എൻഡോവ്മെന്‍റ് ഉഴവൂർ ഗ്രാമപഞ്ചായത്ത് വിതരണം ചെയ്തു. അന്തരിച്ച മുൻ ദ്രോണാചാര്യ ജേതാവ് പ്രൊഫസർ സണ്ണി തോമസിന്‍റെ പിതാവിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള കെ. കെ. തോമസ് എൻഡോവ്മെന്റ് പുരസ്കാരമാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ 9 പേർക്കായി വിതരണം ചെയ്തത്. ഗുരുതര രോഗ ബാധിതരായ ആളുകളെ സഹായിക്കുന്നതിനായാണ് എൻഡോവ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് തങ്കച്ചൻ കെ. എം., വൈസ് പ്രസിഡന്റ് അഞ്ജു പി. Read More…

uzhavoor

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി- കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്- ആറാംഘട്ട പഞ്ചായത്ത് തല ഉദ്ഘാടനം ഉഴവൂർ ഗ്രാമപഞ്ചായത്തിൽ

ഉഴവൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി- കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്- ആറാംഘട്ടത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഉഴവൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പ്രഹ്ളാദൻ പാലക്കാട്ടുപറമ്പിലിന്റെ ഭവനത്തിൽ വച്ച് ഇന്ന് (തിങ്കളാഴ്ച) രാവിലെ 10:30 ന് ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റ് (ഇൻ ചാർജ്) ശ്രീ തങ്കച്ചൻ.കെ . എം നിർവ്വഹിച്ചു. മൂന്നാം വാർഡ് മെമ്പർ ശ്രീമതി അഞ്ജു, പി ബെന്നി, വെറ്ററിനറി സർജൻ ഡോ. ഇന്ദു നാരായണൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ശ്രീ.സതീശൻ , ശ്രീമതി.ബിറ്റു തുടങ്ങിയവർ യോഗത്തിൽ Read More…

uzhavoor

ദ്രോണാചാര്യ പ്രൊഫ.സണ്ണി തോമസ് അന്തരിച്ചു

ഉഴവൂർ : ദ്രോണാചാര്യ സണ്ണി തോമസ് (84) അന്തരിച്ചു. ഉഴവൂരിലെ വീട്ടിൽ ഇന്നു പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സംസ്കാരം പിന്നീട്. 1993 മുതൽ 2012 വരെ ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. വിവിധ ഒളിംപിക്സുകളിലായി ഷൂട്ടിങ്ങിൽ ഇന്ത്യ സ്വർണം, വെള്ളി മെഡലുകൾ നേടിയത് ഇദ്ദേഹത്തിന്റെ പരിശീലക കാലയളവിലാണ്. ഷൂട്ടിങ്ങിൽ 5 തവണ സംസ്ഥാന ചാംപ്യനും 1976ൽ ദേശീയ ചാംപ്യനും ആയിരുന്നു. 2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ ബഹുമതി നൽകി രാജ്യം ആദരിച്ചത്. തിടനാട് മേക്കാട്ട് Read More…

uzhavoor

മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനവുമായി കെ സി വൈ എൽ കോട്ടയം അതിരൂപത പ്രസിഡന്റും ഉഴവൂർ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനുമായ ജോണിസ് പി സ്റ്റീഫൻ

ആത്മീയമായ ഔന്നത്യത്തിൽ നിന്ന് കൊണ്ട് സഭയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നു കൊടുത്ത മാനവികതയുടെ മഹാ അപ്പസ്തോലൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ നിര്യാണത്തിൽ അഗാതമായ ദുഃഖം രേഖപെടുത്തുന്നു. യുവാക്കളെ സ്നേഹിക്കുകയും,സഭയുടെ ഭാവി യുവാക്കളിൽ ആണെന്ന് പ്രസ്താപിക്കുകയും ചെയ്ത പരിശുദ്ധ പിതാവ് യുവാക്കളുമായി സംവദിക്കുന്നതിലും അവരെ ചേർത്ത് നിർത്തുന്നതിലും അവർ നേരിടുന്ന പ്രശ്നങ്ങളെ സഭൽമകമായി അഭിസംബോധന ചെയ്യുന്നതിലും ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു. പാർശവൽക്കരിക്കപ്പെട്ടവർക്ക്‌ വേണ്ടി, അഭയാർഥികൾക്ക് വേണ്ടി, ലൈംഗികന്യുനപക്ഷങ്ങൾക്ക് വേണ്ടി, പരിസ്ഥിതിക്കു വേണ്ടി സംസാരിക്കുകയും യുദ്ധങ്ങൾക്ക് എതിരായ ശക്തമായ Read More…

uzhavoor

ഗതാഗതം തടസ്സപ്പെടും

ഉഴവൂർ പഞ്ചായത്ത് നാലാം വാർഡിൽ ഉഴവൂർ ടൌൺ -ആനാലിൽ തോട് ഭാഗം റോഡിൽ തോട് സൈഡ് കെട്ട് പണികൾ നടക്കുന്നതിനാൽ ഉഴവൂർ ബിവറേജിലേക്ക് ഉൾപ്പെടെ ള്ള ഗതാഗതം ഭാഗികമായി അടുത്ത രണ്ടാഴ്ചത്തേക്ക് തടസ്സപ്പെടും.