teekoy

തീക്കോയിൽ അപകടകരമായി നിന്നിരുന്ന വാക മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കി

തീക്കോയി: തീക്കോയി – വാഗമൺ റോഡിൽ പെട്രോൾ പമ്പിന് സമീപം വളവിൽ നിന്നിരുന്ന വാക മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കി. പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ഭീഷണിയായിരുന്ന മരം മുറിച്ചു നീക്കണമെന്ന് ഗ്രാമപഞ്ചായത്തിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് PWD യും KSEB യും ചേർന്ന് മരത്തിന്റെ ശിഖരങ്ങൾ മുറിക്കുവാൻ നടപടിയായത്.

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും

തീക്കോയി : ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ അവലോകനം യോഗം ചേർന്നു. ജനപ്രതിനിധികൾ , പി എച്ച് സി, ഹോമിയോ, ആയുർവേദ മെഡിക്കൽ ഓഫീസർമാർ , ഇതര ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ , ആരോഗ്യ വോളണ്ടിയർമാർ എന്നിവരുടെ യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി. ഗ്രാമപഞ്ചായത്തിൽ അഞ്ച് മേഖല അടിസ്ഥാനത്തിൽ പി.എച്ച്.സി, ആയുർവേദ, ഹോമിയോ ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി പ്രതിരോധ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിൽ ആവശ്യമായ പ്രതിരോധ മരുന്നുകളും ബോധവൽക്കരണവും കൊതുക് Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് പ്രതിഭസംഗമം 2024

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന പ്രതിഭസംഗമം 2024 പരിപാടിയിലേക്ക് തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ കഴിഞ്ഞ അധ്യയന വർഷം SSLC, Plus Two പബ്ലിക് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ അവരുടെ മാർക്കലിസ്റ്റും പാസ്പോർട്ട്‌ സൈസ് ഫോട്ടോയും അഡ്രസ്സും ഫോൺ നമ്പരും ഉൾപ്പെടെയുള്ള വിവരങ്ങൾ 2024 ജൂലൈ 1 ന് 5 മണിക്ക് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസ് അറിയിച്ചു.

teekoy

തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ

തീക്കോയി : കോഴാ ജില്ലാ കൃഷി ഫാമിൽ ഉല്പാദിപ്പിച്ച അത്യുല്പാദന ശേഷിയുള്ള മികച്ചയിനം നാടൻ തെങ്ങിൽ തൈകൾ സബ്സിഡി നിരക്കിൽ വിതരണം ആരംഭിച്ചു. തൈകൾ ആവശ്യമുള്ള കർഷകർ തിക്കോയി കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. ഫോൺ: 9383 47 0703, 8590 48 7186.

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷകെടുതിയിൽ മറിഞ്ഞു വീണ്‌ വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ചു മാറ്റുകയോ / വെട്ടി ഒതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണ്. പ്രസ്തുത മരങ്ങൾ മുറിച്ച് മാറ്റാത്ത പക്ഷം ഇതിന്മേലുണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങൾക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30 (വി ) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ Read More…

teekoy

ഡോക്ടറേറ് ലഭിച്ചു

തലനാട് : കൊടൈക്കനാൽ മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ‘ടെക്സ്റ്റൽസ് ആൻഡ് ക്ലോത്തിങ്ങിൽ’ ഡോക്ടറേറ്റ് നേടിയ കരോലിൻ ബേബി. അരുണാചൽപ്രദേശിലെ അപ്പതാനി ഗോത്രവർഗക്കാരുടെ പരമ്പരാഗത തുണിത്തരങ്ങളെ കുറിച്ചും വസ്ത്രധാരണ സംസ്കാരത്തെ പറ്റിയും ആയിരുന്നു ഗവേഷണം. കൊല്ലം കുണ്ടറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള യിലെ അധ്യാപികയായ കരോലിൻ തീക്കോയി തലനാട് ചള്ളവയലിൽ ബേബി ജോർജിന്റെയും ഏലിക്കുട്ടി ബേബിയുടെയും മകളാണ്. ഭർത്താവ് തിരുവല്ല പുത്തൻപറമ്പിൽ ദീപു പി. സണ്ണി.

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ 18, 19 തീയതികളിൽ നടത്തും

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ് 18, 19 തീയതികളിൽ നടക്കും. പ്രവർത്തനങ്ങളുടെ മുന്നോടിയായി എല്ലാ വാർഡുകളിലും ശുചിത്വ സമിതികൾ ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി. മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് അടിയന്തരമായി നീക്കം ചെയ്യുവാനും ഗ്രാമപഞ്ചായത്തിലെ സ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ,വീടുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾ, സ്ഥാപനമേധാവികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ, തൊഴിലുറപ്പ് പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ കുടിവെള്ള വിതരണത്തിന് റീ ക്വട്ടേഷൻ ക്ഷണിച്ചു

തീക്കോയി : ഗ്രാമപഞ്ചായത്തിലെ കിഴക്കൻ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. നാളിതുവരെ കാര്യമായ മഴ പെയ്തിട്ടില്ല. 13 വാർഡ് ഉള്ളതിൽ 10 വാർഡുകളിൽ ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം നടന്നു വരുന്നു. ജലനിധി പദ്ധതിയുടെ കുടിവെള്ള സ്രോതസ്സുകളിൽ ക്രമാതീതമായി വെള്ളം കുറഞ്ഞു വരികയാണ്. ജലനിധി പദ്ധതി പ്രകാരം മറ്റു വാർഡുകളിൽ പതിനായിരം ലിറ്ററിന്റെ മഴവെള്ള സംഭരണികൾ നിർമ്മിച്ചു നൽകിയിരുന്നു. എന്നാൽ വേനൽക്കാലത്തു കരുതലായി സൂക്ഷിച്ചിരുന്ന സംഭരണികളിലെ കുടിവെള്ളം വളരെ നേരത്തെ തന്നെ തീർന്നിരുന്നു. ഗ്രാമപഞ്ചായത്തിലെ അഞ്ച്, Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

തീക്കോയി ഗ്രാമ പഞ്ചായത്ത് പരിധിക്കുള്ളിൽ പഞ്ചായത്ത്‌ നിർദ്ദേശിക്കപ്പെടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് ജി പി എസ് ഘടിപ്പിച്ച വാഹനം ഉടമകളിൽ നിന്ന് റീ ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ നിന്ന് അറിയാവുന്നതാണ് എന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

teekoy

തീക്കോയി ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

തീക്കോയി ഗ്രാമ പഞ്ചായത്ത് പരിധിക്കുള്ളിൽ പഞ്ചായത്ത്‌ നിർദ്ദേശിക്കപ്പെടുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് ജി പി എസ് ഘടിപ്പിച്ച വാഹനം ഉടമകളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ നിന്ന് അറിയാവുന്നതാണ്(സെക്രട്ടറി തീക്കോയി ഗ്രാമ പഞ്ചായത്ത് )