teekoy

തീക്കോയി സഹകരണ ബാങ്കിൽ വാർഷിക പൊതുയോഗം നാളെ

തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിൽ വാർഷിക പൊതുയോഗം നാളെ നടക്കും. നാളെ (8-11-2024) ഉച്ചകഴിഞ്ഞു 3.00 പി എം ന് ബാങ്ക് ഓഡിറ്റോറിയത്തിലാണ് പൊതുയോഗം. പ്രസിഡന്റ് റ്റി ഡി ജോർജ് തയ്യിൽ അധ്യക്ഷത വഹിക്കും.

teekoy

സംരംഭകത്വ ബോധവൽകരണ ശില്പശാല

തീക്കോയി ഗ്രാമപഞ്ചായത്തിൻ്റെയും മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസിന്റെയും സഹകരണത്തോടെ നവംബർ 07 വ്യാഴാഴ്ച 2.00 PM ന് ഒരു സംരംഭകത്വ ബോധവൽകരണ ശില്പശാല (സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, നിലവിലുള്ള സംരംഭകർക്കും, ട്രേഡ് ഉൾപ്പടെ ) സംഘടിപ്പിക്കുന്നു. വൈസ് പ്രസിഡൻ്റ് ശ്രീമതി മാജി തോമസി ൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ. സി .ജെയിംസ് ഉദ്ഘാടനം ചെയ്യും. പാലാ മുനിസിപ്പാലിറ്റി EDE ശ്രീ. അജയ് ജോസ് ക്ലാസ്സുകൾ നയിക്കുന്നതുമാണ് . പ്രസ്തുത പരിപാടിയിൽ Read More…

teekoy

ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വല്യ പാറയ്ക്ക് സമീപം റോഡിലേക്ക് ഉരുണ്ടുവന്നത് കൂറ്റൻ പാറക്കല്ല്

ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് താഴെ വല്യ പാറയ്ക്ക് സമീപം റോഡിൻ്റെ മുകൾ വശത്തു നിന്നും വലരി തോടിൽ കൂടി വലിയ ഉരുളൻ കല്ല് റോഡിൻ്റെ നടുവിൽ ഉരുണ്ടു വന്നു. ആ സമയം വാഹനങ്ങളോ വഴി യാത്ര കാരോ ഇല്ലാത്തതിനാൽ അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല. റോഡിലെ കല്ല് പൊതുമരാമത്തും പഞ്ചായത്തും ചേർന്ന് നീക്കം ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായിരുന്നാതായി ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് കെ സി ജെയിംസ് പറഞ്ഞു.

teekoy

പാലാ മരിയ സദനത്തിന് തീക്കോയി ഗ്രാമപഞ്ചായത്ത് 6,23,047/- രൂപ സംഭാവന കൈമാറി

തീക്കോയി: പാലാ മരിയസദനത്തിന്റെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്തിന്റെ വാർഡുകളിൽ നടത്തിയ പൊതുധനസമാഹരണയജ്ഞത്തിൽ 6,23,047/- രൂപ സംഭാവനയായി ലഭിച്ചു. ഗ്രാമപഞ്ചായത്തിന് ലഭിച്ച തുകയും രസീത് ബുക്കുകളും പ്രസിഡണ്ട് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സന്തോഷ് മരിയസദനത്തിന് കൈമാറി. തീക്കോയി ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് സന്തോഷ് മരിയസദനം നന്ദി രേഖപ്പെടുത്തുകയും അനുമോദിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ , ബിനോയ് ജോസഫ് , ജയറാണി തോമസുകുട്ടി Read More…

teekoy

ജോസ്ന ജോർജ് വൈസ് ചെയർപേഴ്സൺ

തീക്കോയി: എറണാകുളം ഇടക്കൊച്ചി ആവിലാ കോളേജ് ഓഫ് എഡ്യൂക്കേഷൻ വൈസ് ചെയർപേഴ്സൺ ആയി പിന്നണി ഗായിക കുമാരി. ജോസ്ന ജോർജ് പുത്തേട്ട് തിരഞ്ഞെടുക്കപ്പെട്ടു. തീക്കോയി മംഗളഗിരി പുത്തേട്ട് ജോർജിന്റെയും ജെസ്സിയുടെയും മകളാണ്. സഹോദരൻ ജോസി. എറണാകുളം അവിലാ കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ഒന്നാം വർഷ ബി എഡ് വിദ്യാർഥിനിയാണ് ജോസ്ന.

teekoy

തീക്കോയിൽ മരിയ സദനത്തിനായി ജനകീയ കൂട്ടായ്മ

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ മരിയ സദനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ധനസമാഹരണ യജ്ഞം നടത്തുന്നതിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. അനാഥരും മനോരോഗികളുമായ ആളുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ 1998 ൽ സ്ഥാപിതമായ പാലാ മരിയസദനത്തിൽ ഇപ്പോൾ 540 ൽ അധികം ആളുകൾ വസിക്കുന്നു. അനുവദനീയമായതിലും കൂടുതൽ രോഗികളും അനാഥരും ഇപ്പോൾ മരിയ സദനത്തിൽ ഉണ്ട്. കൂടുതലായി എത്തിച്ചേരുന്ന ഇത്തരത്തിലുള്ള ആളുകളെ സംരക്ഷിക്കാൻ ആവശ്യമായ കെട്ടിടസമുച്ചയങ്ങൾ നിർമ്മിക്കപ്പെടേണ്ടതുണ്ട്. ഇടപ്പാടിയിലും പൂവരണിയിലും രണ്ട് ഏക്കറിന് മുകളിൽ സൗജന്യമായി ലഭിച്ചിട്ടുള്ള സ്ഥലത്ത് Read More…

teekoy

സിപിഐഎം തീക്കോയി ലോക്കൽ സമ്മേളനം

തീക്കോയി: സിപിഐഎം തീക്കോയി ലോക്കൽ സമ്മേളന പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ് അംഗം റെജി സക്കറിയ ഉദ്ഘാടനം ചെയ്യ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐസക് ഐസക് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി എം സിറിയക്, തോമസ് മാത്യു, ഗ്രാമപഞ്ചായത് അംഗം റ്റി ആർ സിബി, പി എസ് ശശിധരൻ എന്നിവർ സംസാരിച്ചു.

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തീക്കോയി : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് തീക്കോയി ഗ്രാമ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2025 മാർച്ച് 31 ന് മുമ്പായി ഗ്രാമ പഞ്ചായത്തു സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മെംബർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം ടൂറിസ്റ്റ് കേന്ദ്രമായ കാരികാട് ടോപ്പിൽ പ്രസിഡന്റ് കെ.സി. ജെയിംസ് നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, അസി. സെക്രട്ടറി സജി പി റ്റി, Read More…

teekoy

വയോജനദിനമാചരിച്ചു

തീക്കോയി : ലോക വയോജനദിനത്തോടുനുബന്ധിച്ചു തീക്കോയി ഗ്രാമപഞ്ചായത്തിലെ ഏറ്റവും മുതിർന്ന പൗരൻമാരായ ഏലിക്കുട്ടി കുര്യൻ (107) പാലമറ്റത്തിൽ, മറിയക്കുട്ടി മൈക്കിൾ ((101) മേക്കാട്ട് എന്നിവരെ വീടുകളിൽ എത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് പൊന്നാടയണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ, ഹരി മണ്ണുമഠം, ജോയി പൊട്ടാനാനി,ജോസഫ് മൈക്കിൾ മേക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.

teekoy

തീക്കോയിൽ മാലിന്യ മുക്ത നവകേരള ക്യാംപയിൻ; ഒക്ടോബർ 2 ന് തുടക്കമാകും

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരള ക്യാംപയിൻ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി ഗ്രാമപഞ്ചായത്ത് തലത്തിൽ നിർവഹണ സമിതി യോഗം ചേർന്നു. കാമ്പയിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ എല്ലാ പൊതു സ്ഥാപനങ്ങളും പൊതു ടൗണുകളും ശുചീകരണം നടത്താൻ തീരുമാനിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം രാവിലെ 11 മണിക്ക് ടൂറിസ്റ്റ് കേന്ദ്രമായ കാരികാട് ടോപ്പിൽ നടത്തുന്നതാണ്. ഒക്ടോബർ 2 മുതൽ കാരികാട് ടോപ്പ് ഭാഗത്ത് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് വേണ്ടി രണ്ട് ഹരിത കർമ്മ സേന അംഗങ്ങളെ Read More…