പാലാ: ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരും പാലാ സെൻറ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ കോളജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം നടത്തി. പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പാൾ സണ്ണി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ.ഓഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം നിർവ്വഹിച്ചു. മാഞ്ഞൂർ ലയൺസ് ക്ലബ് പ്രസിഡന്റ് നിഖിൽ ഷാജുവും ക്യാമ്പ് ഓഫീസർ ബിന്ദു ജോസഫും ആശംസകൾ അർപ്പിച്ചു. നാഷണൽ ട്രെയിനർ എസ്.രാധാകൃഷ്ണൻ ക്ലാസ് Read More…
pala
പാലാ നഗരസഭ ഒന്നാമത്
പാലാ: 2023-24 വർഷത്തെ വാർഷിക പദ്ധതി നിർവ്വഹണത്തിൽ മുനിസിപ്പൽ തലത്തിൽ കോട്ടയം ജില്ലയിൽ പാലാ നഗരസഭ ഒന്നാമതെത്തി. നഗരസഭാ കൗൺസിലേഴ്സിൻ്റെയും ജീവനക്കാരുടെയും ആത്മാർത്ഥതയുടെയും കൂട്ടായ പ്രവർത്തനത്തിൻ്റെയും ഫലമാണ് ഇതിൻ്റെ പിന്നിലെന്ന് ചെയർമാൻ ഷാജു തുരുത്തൻ, വികസന സ്റ്റാൻഡിംഗ് കമിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് എന്നിവർ പറഞ്ഞു. ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും ചെയർമാൻ അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ കാണക്കാരിയും ഗ്രാമ പഞ്ചായത്ത് തലത്തിൽ കടുത്തുരുത്തിയും ഒന്നാമതെത്തി.
കെ.എം മാണിയുടെ സ്മരണകളിൽ നിറഞ്ഞ് തോമസ് ചാഴികാടന് ഉജ്ജ്വല വരവേൽപ്പ്
പാലാ: ജനപ്രതിനിധിയെന്ന നിലയിൽ റിക്കാർഡുകളുടെ തമ്പുരാനായ കെ.എം മാണിയുടെ സ്മരണകളിരമ്പിയാർത്ത് തോമസ് ചാഴികാടന് പാലാ മണ്ഡലത്തിൽ ഉജ്ജ്വല വരവേൽപ്പ്. കത്തീഡ്രൽ സെന്റ് തോമസ് പള്ളി സിമിത്തേരിയിലെ കെ.എം മാണിയുടെ കബറിടത്തിങ്കലെത്തി പ്രാർത്ഥനകൾ നടത്തിയാണ് തോമസ് ചാഴികാടൻ മണ്ഡല പര്യടനത്ത് തുടക്കമിട്ടത്. സ്ഥാനാർത്ഥി തോമസ് ചാഴികാടൻ കേരളാ കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപിയ്‌ക്കൊപ്പം പര്യടനത്തിന്റെ ആരംഭവേദിയായ കൊല്ലപ്പള്ളിയിലെത്തുമ്പോൾ ആയിരങ്ങളാണ് കാത്തിരുന്നത്. സ്ഥാനാർത്ഥിയെ ജയ് വിളികളും മുദ്രാവാക്യവുമായി പ്രവർത്തകർ വരവേറ്റു. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം Read More…
ലയൺസ് ഡിസ്ട്രിക്ട് 318ബി പാല ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് സംഭാവനയായി നൽകിയ വാട്ടർപ്യുരിഫയർ ഉദ്ഘാടനം ചെയ്തു
പാലാ: ലയൺസ് ഡിസ്ട്രിക്ട് 318ബി പാല ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് സംഭാവനയായി നൽകിയ വാട്ടർ പ്യുരിഫയറിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ ഡോക്ടർ അനിത വർഗീസ് ചീഫ് മെഡിക്കൽ ഓഫീസർക്ക് നൽകി നിർവഹിച്ചു. ഡോക്ടർമാരായ ബിന്ദു എം, ദീപാ വി, ബിനോജ് കെ ജോസ്, മുൾട്ടിപ്പിൽ കൗൺസിൽ ട്രഷറർ ഡോക്ടർ സണ്ണി വി സക്കറിയ, മുൻസിപ്പൽ കൗൺസിൽ ആന്റോ ജോസ് പടിഞ്ഞാറേക്കര, Ln എബ്രഹാം പാലക്കുടി, Ln ജോർജുകുട്ടി ആനിത്തോട്ടം, Ln കുട്ടിച്ചൻ കുന്നത്തേട്ട്,Ln ബി Read More…
ചെറുവള്ളില്‍ സണ്ണി ആന്റണി നിര്യാതനായി
പാലാ: ളാലം കൊണ്ടാട്ടുകടവ് – മാര്‍ക്കറ്റിന് എതിര്‍ഭാഗം ചെറുവള്ളില്‍ സണ്ണി ആന്റണി നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച (01/04/24) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് ളാലം പഴയപള്ളി സിമിത്തേരിയില്‍.
നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച കാര്‍ സ്‌കൂട്ടറിലിടിച്ച് യുവാവിന് പരിക്ക്
പാലാ: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷം സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ പൈക സ്വദേശി എം. എം സജീവ് കുമാറിനെ (48) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഏഴ് മണിയോടെ പൈക ഭരണങ്ങാനം റൂട്ടില്‍ ഇടമറ്റം ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ ജനറല്‍ ആശുപത്രിയില്‍ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും 4.5 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു
പാലാ: കെ.എം. മാണി സ്മാരക സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തി. പുതിയ ശാസ്ത്രക്രിയാ ഉപകരണങ്ങളുടെ സഹായത്താല്‍ മരങ്ങാട്ടുപിള്ളി സ്വദേശിയായ യുവതിയുടെ വയറ്റില്‍ നിന്നും 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭാശയ മുഴയാണ് വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. ഡോ -തോമസ് കുര്യാക്കോസ്, ഡോ. ആഷാറാണി, ഡോ.സന്ദീപാ, ഡോ. രമ്യാ, സ്റ്റാഫ് നഴ്‌സ് സീനാ എന്നിവരുടെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. പാലാ റോട്ടറി ക്ലബാണ് 23 ലക്ഷം തുക ചിലവഴിച്ച് വിവിധ ഉപകരണങ്ങള്‍ Read More…
പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനം: പ്രൊഫ ലോപ്പസ് മാത്യു
പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനം: പ്രൊഫ ലോപ്പസ് മാത്യു Prof Lopez Mathew Slams BJP over
വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ക്ക് പരിക്ക്
പാലാ: നിയന്ത്രണം വിട്ട കാര്‍ പഞ്ചറായി വഴിയില്‍ കിടന്ന കാറിലും തുടര്‍ന്ന് കെ എസ് ആര്‍ടിസി ബസിലും ഇടിച്ചു പരുക്കേറ്റ കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ ദമ്പതികള്‍ രാജു (74) ഭാര്യ മേഴ്‌സി (70) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. മൂന്നു മണിയോടെ കൊല്ലം – തേനി ദേശീയ പതയില്‍ വാഴൂര്‍ ഗവ. പ്രസിനു സമീപമായിരുന്നു അപകടം. പാലായില്‍ നടന്ന മറ്റൊരു അപകടത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു. പാലാ സ്വദേശി എബി (38)ക്കാണ് Read More…
കോട്ടയത്തെ ഏറ്റവും വലിയ വികസിത ജില്ലയായി മാറ്റുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
കോട്ടയം ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പാലായില്‍ വെച്ച് നടന്ന പാലാ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശ്രീ കുമ്മനം രാജശേഖരന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ബദലായി രൂപീകരിക്കപ്പെട്ട കേരള കോണ്‍ഗ്രസ്സ് ഇന്ന് പാര്‍ട്ടിയുടെ ജന്മദൗത്യം പോലും മറന്ന് ഇടത് വലത് പക്ഷങ്ങളോട് തന്നെ സന്ധി ചേരുന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്തം കൊണ്ടാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കവേ കുമ്മനം Read More…











