pala

പാലാ സെന്റ് തോമസ് ബി.എഡ് കോളേജിൽ രണ്ടു ദിവസത്തെ ദേശീയ സെമിനാർ

പാലാ : പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഫെബ്രുവരി 14,15 ദിവസങ്ങളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. സമകാലിക ഗവേഷണത്തിന്റെ ഭാവി പ്രതീക്ഷകളും NEP 2020 വിദ്യാഭ്യാസ നയം എന്ന വിഷയത്തിലാണ് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകരും വിദ്യാഭ്യാസവി ചക്ഷണന്മാരും വിവിധ കോളേജ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി 200 അംഗങ്ങൾ ഈ ദേശീയ സെമിനാറിൽ പങ്കെടുക്കുന്നു. സെമിനാറിന്റെ ഉദ്ഘാടനം കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ നടത്തും. കേരള യൂണിവേഴ്സിറ്റി Read More…

pala

ടൂറിസ്റ്റ് അമിനിറ്റി തുറക്കുവാൻ ഇടപെടും: ഷാജു തുരുത്തൻ

പാലാ: നഗരമദ്ധ്യത്തിൽ വർഷങ്ങൾക്ക് മുൻപ് മീനച്ചിലാറിൻ്റെ തീരത്ത് ഗ്രീൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അമിനിററി സെൻ്റർ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിനായി ഇടപെടൽ നടത്തുമെന്ന് നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ പറഞ്ഞു. അഞ്ച് കോടിയിലധികം മുടക്കി വർഷങ്ങൾക്ക് മുൻപ് നിർമ്മാണം പുർത്തിയാക്കി ഉദ്ഘാടനം ചെയ്ത പദ്ധതി ഇതുവരെ വിവിധ തർക്കങ്ങളെ തുടർന്ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാവാതെ കടുപിടിച്ച് കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. നഗരസഭയുടെ അധീനതയിലും പൂർണ്ണ നിയന്ത്രണത്തിലും ഉള്ള ഭൂമിയിലാണ് അമിനിറ്റി സെൻ്റർ പണിതിരിക്കുന്നതെന്ന് കൗൺസിലർ ബൈജു കൊല്ലം പറമ്പിൽ Read More…

pala

നവീകരിച്ച ആർ വി റോഡിൻ്റെ ഉദ്ഘാടനം നടത്തി

പാലാ: നവീകരിച്ച ആർ വി റോഡിൻ്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ജോസ് വേരനാനി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ നീന ജോർജ് ചെറു വള്ളി, സതി ശശികുമാർ സെക്രട്ടറി അഡ്വ എ എസ് തോമസ്, രക്ഷാധികാരി മാത്യു സെബാസ്റ്റ്യൻ മേടയ്ക്കൽ, പ്രിൻസ് ജെ പരുവനാനി, കോൺട്രാക്ടർ ജോഷി പുതുമന, അഡ്വ സന്തോഷ് മണർകാട്, എം പി കൃഷ്ണൻനായർ, കെ എൻ ഗോപാലകൃഷ്ണൻ, ജിബിൻ മൂഴിപ്ലാക്കൽ റെനി പുല്ലാട്ട്, Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ഡ്രഗ് ഇൻഫർമേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

പാലാ: മരുന്നുകളുടെ കൃത്യമായ ഉപയോഗത്തെകുറിച്ചു രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും സമൂഹത്തിനും വ്യക്തവും, കൃത്യവുമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി മാർ സ്ലീവാ മെഡിസിറ്റിയിൽ ഡ്രഗ് ഇൻഫർമേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യരംഗത്ത് പൊതുജനങ്ങൾക്കു അനുഗ്രഹമായി മാറും മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ച ഡ്രഗ് ഇൻഫർമേഷൻ സെന്ററെന്നു പാലാ രൂപത അധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മരുന്നുകളുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗത്തിലൂടെ രോഗശമനം ഉറപ്പാക്കാൻ സെന്ററിന്റെ പ്രവർത്തനത്തിലൂടെ സാധിക്കുമെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടർ Read More…

pala

ട്വന്റി20 പാർട്ടി പ്രതിനിധി സമ്മേളനം പാലായിൽ

പാലാ: ട്വന്റി20 പാർട്ടി പാലാ നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം ഫെബ്രുവരി 11 (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3:30 ന് പാലാ കോഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. കോട്ടയം ജില്ലാ കോർഡിനേറ്റർ സജി തോമസ്, എറണാകുളം ജില്ലാ കോർഡിനേറ്റർ സന്തോഷ്‌ വർഗീസ്, സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ്‌ മെമ്പർ ജോർജ് ജോസഫ് പകലോമറ്റം തുടങ്ങിയവർ പങ്കെടുക്കും.

pala

പാലാ സിന്തറ്റിക് ട്രാക് നവീകരണത്തിന് ഡി.പി.ആർ തയ്യാറാവുന്നു; എൻജിനീയർമാർ എത്തി

പാലാ: മുൻസിപ്പൽ സ്റ്റേഡിയത്തിലെ കെ.എം.മാണി സാന്തറ്റിക് ട്രാക്ക് നവീകരിക്കുന്നതിനും മററു അറ്റകുറ്റപണികൾക്കുമായി സംസ്ഥാന ബജറ്റിൽ ഏഴു കോടി രൂപ തുക വകവരുത്തിയതിൻ്റെ ഭാഗമായി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായുള്ള നടപടികൾക്ക് തുടക്കം. തുടർച്ചയായ കാലവർഷക്കെടുതി മൂലം സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് വളരെയേറെ കേടുപാടുകൾ വരുത്തിയിരുന്നു. സ്പോർട്ട്സ് കേരള ഫൗണ്ടേഷൻ്റെ എൻജിനിയർമാരാണ് ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, ഉപാദ്ധ്യക്ഷ ലീനാ സണ്ണി മുൻ ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ Read More…

pala

പാലാ ഡിപ്പോയിൽ നിന്നും തെങ്കാശിയിലേക്ക് പുതിയ ഇൻറർസ്റ്റേറ്റ് സർവ്വീസ് ആരംഭിച്ചു; കോയമ്പത്തൂർ സർവ്വീസ് ഉടൻ

പാലാ: പാലാ ഡിപ്പോയിൽ നിന്നും തെങ്കാശിയിലേക്ക് പുതിയ അന്തർ സംസ്ഥാന സർവ്വീസിന് തുടക്കം. പാലായിൽ നിന്നും ആരംഭിക്കുന്ന രണ്ടാം തെങ്കാശി സർവ്വീസാണിത്. പ്രഥമ സർവ്വീസ് രാവിലെ 7 30 ന് പുറപ്പെടും. ഇന്നാരംഭിച്ച പുതിയ സർവ്വീസ് ഉച്ചകഴിഞ്ഞ് 3 മണിക്ക് പുറപ്പെടും. ഇതോടൊപ്പം കോയമ്പത്തൂരിലേക്കും അടുത്ത ദിവസം തന്നെ പുതിയ മറ്റൊരു സർവ്വീസ് കൂടി തുടങ്ങും. പാലാ ഡിപ്പോയിൽ നടന്ന ചടങ്ങിൽ മാണി സി കാപ്പൻ എം.എൽ.എ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ Read More…

pala

ആർ വി റോഡ് ഉദ്ഘാടനം 10 ന്

പാലാ: മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 11.40 ലക്ഷം രൂപ മുടക്കി നവീകരിച്ച ആർ വി റോഡിൻ്റെ ഉദ്ഘാടനം 10 ന് രാവിലെ 9.30 ന് മാണി സി കാപ്പൻ എം എൽ എ നിർവ്വഹിക്കും. വാർഡ് കൗൺസിലർമാരായ നീന ജോർജ് ചെറുവള്ളി, സതി ശശികുമാർ റെസിഡൻസ് അസോസിയേഷൻ രക്ഷാധികാരി മാത്യുസെബാസ്റ്റ്യൻ മേടയ്ക്കൽ, പ്രസിഡൻ്റ് ജോസ് വേരനാനി, സെക്രട്ടറി അഡ്വ എ എസ് തോമസ് തുടങ്ങിയവർ Read More…

pala

കൃഷി വിസ്മയം: പുതു തലമുറയ്ക്ക് പ്രചോദനമാകും: മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

പാലാ: കാർഷിക രംഗത്ത് കർഷക ഉൽപാദക കമ്പനികൾ വിസ്മയ സാന്നിദ്ധ്യമായി മാറുന്നതായി പാലാ രൂപത വികാരി ജനറാൾ മോൺ സെബാസ്റ്റ്യൻ വേത്താനത്ത് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലാ സാൻ തോം ഫാർമർ പ്രൊഡ്യൂസർ കമ്പനി കരൂർ സ്റ്റീൽ ഇൻഡ്യാ കാമ്പസിൽ നടത്തിയ കോളിഫ്ലവർ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. ഷാലോം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, കെയർ ഹോം Read More…

pala

പാലായിൽ നിന്നും തെങ്കാശിക്ക് 8 -ആം തീയതി മുതൽ പുതിയ ബസ് സർവ്വീസ്

പാലാ: പാലായിൽ നിന്നും തെങ്കാശിക്ക് 08/02/2024 മുതൽ കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കുന്നു. മാണി സി കാപ്പൻ എം എൽ എ യുടെ ശ്രമഫലമായിട്ടാണ് പുതിയ സർവ്വീസിനു കെ എസ് ആർ ടി സി തുടക്കമിടുന്നത്. എല്ലാ ദിവസവും വൈകിട്ടു 3 മണിക്കു പാലായിൽ നിന്നും സർവ്വീസ് ആരംഭിക്കും. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, പത്തനംതിട്ട, പുനലൂർ, ചെങ്കോട്ട വഴി തെങ്കാശിയിൽ എത്തും. 213 രൂപയാണ് ചാർജ്. പിറ്റേന്ന് വെളുപ്പിന് 6.30ന് തെങ്കാശിയിൽ Read More…