പാലാ സിന്തറ്റിക് ട്രാക് നവീകരണത്തിന് ഡി.പി.ആർ തയ്യാറാവുന്നു; എൻജിനീയർമാർ എത്തി

Estimated read time 0 min read

പാലാ: മുൻസിപ്പൽ സ്റ്റേഡിയത്തിലെ കെ.എം.മാണി സാന്തറ്റിക് ട്രാക്ക് നവീകരിക്കുന്നതിനും മററു അറ്റകുറ്റപണികൾക്കുമായി സംസ്ഥാന ബജറ്റിൽ ഏഴു കോടി രൂപ തുക വകവരുത്തിയതിൻ്റെ ഭാഗമായി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായുള്ള നടപടികൾക്ക് തുടക്കം.

തുടർച്ചയായ കാലവർഷക്കെടുതി മൂലം സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് വളരെയേറെ കേടുപാടുകൾ വരുത്തിയിരുന്നു. സ്പോർട്ട്സ് കേരള ഫൗണ്ടേഷൻ്റെ എൻജിനിയർമാരാണ് ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്.

മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, ഉപാദ്ധ്യക്ഷ ലീനാ സണ്ണി മുൻ ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, കൗൺസിലർ തോമസ് പീറ്റർ, കായികാദ്ധ്യാപകരായ ഡോ: തങ്കച്ചൻ മാത്യു, ബോബൻ ഫ്രാൻസിസ് എന്നിവർ എൻജിനിയർമാരോടൊപ്പം സ്റ്റേഡിയത്തിലെത്തി ചർച്ച നടത്തി പരിഹരിക്കപ്പെടേണ്ടപ്രശ്നങ്ങൾ വിലയിരുത്തി. സ്റ്റേഡിയം നവീകരണ പ്രക്രിയകൾ ദ്രുതഗതി ലാക്കുമെന്ന് ചെയർമാൻ ഷാജു തുരുത്തൻ അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours