pala

പാലാ നഗരസഭ ബജറ്റ് അവതരിപ്പിച്ചു

പാലാ: പാലാ ജനറൽ ആശുപത്രിയുടെ വികസനത്തിന് 3 കോടി രൂപയും മാലിന്യ നിർമാർജന വികേന്ദ്രീകൃത സംവിധാനത്തിന് 7 ലക്ഷം രൂപയും ഉൾപ്പെടെ മാറ്റിവച്ച് നഗരസഭയ്ക്ക് 2.83 കോടിയുടെ മിച്ച ബജറ്റ്. 56,97,11,412 രൂപ വരവും 54,13,21,912 രൂപ ചെലവും 2,83,89,500 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റ് നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ അവതരിപ്പിച്ചു. പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും മുൻതൂക്കം നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. പിന്നീട് ഉപാധ്യക്ഷ ബിജി ജോജോ ബജറ്റ് വായിച്ചു.നഗരസഭയിലെ പൊതുസ്ഥലങ്ങളിൽ എയ്റോബിക് ബിന്നുകൾ സ്ഥാപിക്കും. പ്ലാസ്റ്റിക് Read More…

pala

മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ കണ്ടെത്തി

മുത്തോലി: മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ കണ്ടെത്തി. തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ ബിസ്മിയെ കാണാനില്ലെന്നായിരുന്നു പരാതി. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു. എന്നാൽ പഞ്ചായത്ത് ഓഫീസി ൽ എത്തിയിരുന്നില്ല.ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കിഴവങ്കുളം ജംഗ്ഷനിൽ നിന്ന് ബിസ്മി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നട ത്തിയ അന്വേഷണത്തിലാണ് ബിസ്മിയെ കണ്ടെത്തിയത്.

pala

മുത്തോലി പഞ്ചായത്തിലെ യു ഡി ക്ലർക്കിനെ കാണാതായി; ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

കോട്ടയം: കോട്ടയത്ത് മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മി (41യെ ആണ് കാണാതായത്. ഇന്നലെ (27/3/2025) പഞ്ചായത്ത് ഓഫീസിൽ ജോലിക്ക് എത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം തുടങ്ങി.

pala

ലഹരിയ്ക്കടിമയാകാതിരിക്കാൻ രക്തദായകരാകൂ,ജില്ലാതല ബോധവത്കരണ ക്യാമ്പയിൻ പാലാ സെൻ്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിൽ നടത്തി

പാലാ: ജില്ലാ ജനമൈത്രി പോലീസിന്റെയും നാർക്കോട്ടിക് സെല്ലിൻ്റെയുംപാലാ ബ്ലഡ് ഫോറത്തിൻ്റയും കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും പാലാ സെൻ്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസ് എൻ എസ് എസ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ ലഹരിയ്ക്കടിമയാകാതിരിക്കാൻ രക്തദായകരാകൂ എന്ന സന്ദേശം യുവജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി ജില്ലാതല ബോധവത്കരണ ക്യാമ്പയിനും മെഗാ രക്തദാന ക്യാമ്പും പാലാ സെൻ്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിൽ നടന്നു. കോളേജ് ഓഡിറ്റോറിയത്തിൽ പാലാ രൂപതാ പ്രോട്ടോ സിഞ്ചലൂസും കോളേജ് Read More…

pala

കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം

പാലാ: ലഹരിവസ്‌തുക്കളുടെ ഉപയോഗത്തിലൂടെ കുടുംബങ്ങളിലെ കെട്ടുറപ്പ് കുറഞ്ഞുപോകുകയാണെന്നും മാരകമായ വിപത്തുകൾ ഉണ്ടാകാതിരിക്കാൻ മാതാപിതാക്കളും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത്‌ത്‌ സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഗർഭപാത്രത്തിൽ വച്ച് പിഞ്ചു കുഞ്ഞുങ്ങൾ വധിക്കപ്പെടുന്നതിനെയാണ് ആദ്യകാലങ്ങളിൽ പ്രോലൈഫ് പ്രവർത്ത കർ എതിർത്തിരുന്നതെങ്കിൽ ഇന്ന് ജീവനെ ഹനിക്കുന്ന ശക്തികൾ പിടിമുറുക്കിയി രിക്കുന്നതിനാൽ പ്രോലൈഫ് പ്രവർത്തകരുടെ ജോലിയും ഉത്തരവാദിത്വവും പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. കെ.സി.ബി.സി പ്രോലൈഫ് സമിതി ചെയർമാൻ ബിഷപ്പ് Read More…

pala

പാലാ ജനറൽ ആശുപത്രിയ്ക്കായി വീണ്ടും ജോസ് കെ.മാണി എം.പിയുടെ കൈത്താങ്ങ് ;മൊബൈൽ ഡിസ്പൻസറിക്കായി വാഹനത്തിന് 10 ലക്ഷം രൂപ കൂടി അനുവദിച്ചു

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലേയ്ക് മൊബൈൽ സിസ്പൻസറിക്കായി വാഹനസൗകര്യം ലഭ്യമാക്കുവാൻ പത്ത് ലക്ഷം രൂപ യുടെ ഭരണാനുമതി ലഭ്യമാക്കിയതായി ജോസ്.കെ.മാണി എം.പി.അറിയിച്ചു. ഈ വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതിന് ജില്ലാ കളക്ടറുടെ ഭരണാനുമതി ഉത്തരവ് ആരോഗ്യ വകുപ്പിന് ലഭ്യമാക്കിയതായി അദ്ദേഹം അറിയിച്ചു. ഈ വർഷം രണ്ടാം തവണയാണ് ആശുപത്രിക്കായി തുക അനുവദിക്കുന്നത്.നേരത്തെ ക്യാൻസർ വിഭാഗത്തിൽ റേഡിയേഷൻ ബ്ലോക്കിനായി 2.45 കോടി രൂപയും അനുവദിച്ചിരുന്നു. ആശുപത്രിയിൽ കേന്ദ്രീകൃത ഓക്സിജൻ സിസ്റ്റം Read More…

pala

മാർ സ്ലീവാ മെഡിസിറ്റി നാച്ചുറോപ്പതി വിഭാഗത്തിൽ ഏപ്രിൽ 1 മുതൽ കൺസൾട്ടേഷൻ തുക സൗജന്യമാക്കുന്നു

പാലാ: നാച്ചുറോപ്പതി ചികിത്സയുടെ പ്രാധാന്യം ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വിഭാഗത്തിനു കീഴിലുള്ള നാച്ചുറോപ്പതി വിഭാഗത്തിൽ കൺസൾട്ടേഷൻ തുക സൗജന്യമാക്കുന്നു. ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ കൂടെ ഭാഗമായാണ് ഈ വിഭാഗത്തിലെ കൺസൾട്ടേഷൻ തുകയിൽ സൗജന്യം വരുത്തിയിരിക്കുന്നത് ഏപ്രിൽ 1 മുതൽ ഈ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ സൗജന്യ കൺസൾട്ടേഷൻ തുകയിൽ ലഭിക്കുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ആയുഷ് വിഭാഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് എന്നിവർ അറിയിച്ചു. നാഡിയുടെ Read More…

pala

അപകട ഭീഷണി ഒഴിഞ്ഞു ; ഉണങ്ങിയ ആൽമരം വെട്ടിനീക്കി

പാലാ: അപകട ഭീഷണി ഉയർത്തി നിന്ന ഭീമൻ ആൽമരം വെട്ടി അപകട ഭീഷണി ഒഴിവാക്കി പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്ററും സംഘവും. അമ്പലപ്പുറത്തുകാവിന് എതിർ ഭാഗത്ത് മിൽക് ബാർ ഭാഗത്ത് നിന്നിരുന്ന ഈ ആൽമരം ഉണങ്ങി വീഴാറായ അവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽ മഴയിൽ ഈ ആൽമരത്തിന്റെ ശിഖിരങ്ങൾ വീണ് ഗതാഗത തടസവും വൈദുതി തടസവും ഉണ്ടായി. ജനങ്ങൾ ആർ ഡി യ്ക്കും നഗരസഭയ്ക്കും പരാതി നൽകുകയും കളക്ടർ ആൽമരം മുറിച്ച് മാറ്റാൻ മുനിസിപ്പൽ സെക്രട്ടറി Read More…

pala

പാലാ മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർക്കും വൈസ് ചെയർപേഴ്സൺ ബിജി ജോജോയ്ക്കും പാലാ TB റോഡിലെ വ്യാപാരികൾ സ്വീകരണം നൽകി

പാലാ : മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർക്കും വൈസ് ചെയർപേഴ്സൺ ബിജി ജോജോയ്ക്കും പാലാ TB റോഡിലെ വ്യാപാരികൾ സ്വീകരണം നൽകി. വി ജെ ബേബി വെള്ളിയേപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസുകുട്ടി പൂവേലിൽ,മാത്യൂസ് കല്ലറക്കൽ , കുട്ടിച്ചൻ പഞ്ഞിക്കൂന്നേൽ, ഔസേപ്പച്ചൻ മഞ്ഞകുന്നേൽ, ടോബിൻ കെ അലക്സ്‌, പരമേശ്വരൻ, ബെന്നി വെള്ളിയപ്പള്ളി, ഡേവിസ് കല്ലറക്കൽ, നാരായണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

pala

കൺസട്രക്ഷൻ എക്യുപ്മെൻ്റ് ഓണേഴ്സ് അസോസിയേഷൻ ( CEOA )പാലാ മേഖലാ സമ്മേളനവും കുടുംബ സംഗമവും ആശ്രയ ഫണ്ട് കൈമാറലും

പാലാ: കൺസട്രക്ഷൻ എക്യുപ്മെൻ്റ് ഓണേഴ്സ് അസോസിയേഷൻ ( CEOA ) കോട്ടയം ജില്ല പാലാ മേഖലാ സമ്മേളനവും കുടുംബ സംഗമവും ആശ്രയ ഫണ്ട് കൈമാറലും പാലായിൽ നടത്തപ്പെട്ടു. സംസ്ഥാന ജില്ലാ മേഖലാ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ കോട്ടയം ജില്ലാ പ്രസിഡന്റ് സുബാഷ് പൈകയുടെ അധ്യക്ഷതയിൽ അഞ്ചേരി ഓഡിറ്റോറിയത്തിൽ വച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. CEOA സംഘടനയിൽ മെമ്പറായിരിക്കുന്ന ആശ്രയ പദ്ധതിയിൽ അംഗമായിരിക്കുന്ന വ്യക്തി മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ കുടുംബത്തിന് 500000 /- അഞ്ചുലക്ഷം Read More…