പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി എസ്.എം.വൈ.എമ്മുമായി സഹകരിച്ച് നടത്തുന്ന സൗജന്യ രക്തഗ്രൂപ്പ് നിർണയ ക്യാമ്പുകൾക്ക് തുടക്കമായി. രൂപത തല ഉദ്ഘാടനം കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ മാർ സ്ലീവാ മെഡിസിറ്റി ഐ.ടി ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം നിർവ്വഹിച്ചു. സെന്റ് മേരീസ് പള്ളി അസി.വികാരി റവ.ഫാ.ഡെൻസൺ കൂറ്റാരപ്പള്ളിൽ , എസ്.എം.വൈ.എം രൂപത ജനറൽ സെക്രട്ടറി മിജോ ജോയി, ലിയ Read More…
pala
പാലാ അൽഫോൻസാ കോളേജിൽ ഡയമണ്ട് ജൂബിലി രക്തദാന ക്യാമ്പിൽ 60 പെൺകുട്ടികളുടെ രക്തദാനം
പാലാ: പാലാ അൽഫോൻസാ കോളേജിൽ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അയർക്കുന്നം ലയൺസ് ക്ലബ്ബ്, പാലാ ബ്ലഡ് ഫോറം, എച്ച് ഡി എഫ് സി ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് ഡയമണ്ട് ജൂബിലി രക്തദാന ക്യാമ്പ് നടത്തിയത്. ലയൺസ് ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യൻ പി ജെയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തേൽ ഉത്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ Read More…
സൗജന്യ പക്ഷാഘാത ബോധവൽക്കരണ സെമിനാറിന് തുടക്കമായി
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി പിതൃവേദിയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ പക്ഷാഘാത ബോധവൽക്കരണ സെമിനാറുകൾക്ക് തുടക്കമായി. രൂപതാ തല ഉദ്ഘാടനം കോതനല്ലൂർ വിശുദ്ധ ഗർവാസീസ് വിശുദ്ധ പ്രോതാസീസ് ഫൊറോന പള്ളിയിൽ വികാരി ജനറാളും മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ നിർവ്വഹിച്ചു. രോഗം വന്നവർക്ക് ഏറ്റവും ആധുനിക ചികിത്സ ഒരുക്കുന്നതിനൊപ്പം തന്നെ രോഗം വരാതിരിക്കാനുള്ള Read More…
ശ്രേഷ്ഠ ബാവായുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്
പാലാ : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് മാർ തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ സീറോ മലബാർ സിനഡൽ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപതയുടെ അധ്യക്ഷനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുശോചനം രേഖപ്പെടുത്തി. യാക്കോബായ സഭയ്ക്കു മാത്രമല്ല , മലങ്കരയിലെ സീറോ മലബാർ ഉൾപ്പെടെയുള്ള സഭകൾക്കു മുഴുവൻ ദിശാബോധം നൽകിയ ഉത്തമ നേതാവും കർത്താവീശോമിശിഹായുടെ വിശ്വസ്തസേവകനുമായിരുന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായുടേത് എന്ന് ബിഷപ് കുറിച്ചു. വ്യതിചലിക്കാത്ത വിശ്വാസവും Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിച്ച് സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി സമ്പൂർണ്ണ സ്ട്രോക്ക് ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചികിത്സാ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തണമെന്നു മന്ത്രി പറഞ്ഞു. രോഗം വരുന്നതിനു മുൻപേ വരാതിരിക്കാനുള്ള സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാൻ സാധിച്ചാൽ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. പക്ഷാഘാതം സംബന്ധിച്ച രോഗങ്ങൾ വർധിച്ചു വരുന്ന കാലഘട്ടമാണിതെന്നും മന്ത്രി Read More…
മുനമ്പം വഖഫ് ഭീകരതയ്‌ക്കെതിരെ പാലായിൽ പ്രതിഷേധ ജ്വാല
പാലാ: നാല് തലമുറയായി ജീവിച്ച മണ്ണിൽ നിന്നും വഖഫ് കരിനിയമത്തിൻ്റെ കരാളഹസ്തങ്ങളിൽ നിന്നും ഒരു ജനതയെ രക്ഷിക്കാൻ, സ്വന്തം മണ്ണിൽ ജീവിക്കാനുള്ള മുനമ്പം നിവാസികളുടെ അവകാശ പോരാട്ടത്തിന് പിന്തുണ അറിയിച്ച് ന്യൂനപക്ഷ മോർച്ച പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പാലാ കുരിശു പള്ളി കവലയിൽ നടന്ന സമ്മേളനം ന്യൂനപക്ഷ മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗം സുമിത് ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, റോജൻ ജോർജ്, മൈക്കിൾ ജോർജ്, Read More…
പാലാ നഗരത്തിലെ നടപ്പാത കയ്യേറ്റങ്ങൾക്കും അനധികൃത പാർക്കിംഗുകൾക്കും എതിരെ നടപടി വേണം
പാലാ: പാലാ നഗരത്തിലെ മുഴുവൻ നടപ്പാത കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് വി ഫോർ പാലാ രൂപീകരണ യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ നടപ്പാതകൾ കൈയ്യടക്കി വച്ചിരിക്കുകയാണ്. അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം നടപടികളെന്ന് യോഗം ചൂണ്ടിക്കാട്ടി. ചിലയിടങ്ങളിൽ നടപ്പാതകൾ സ്ഥാപനങ്ങളുടെ താത്പര്യാർത്ഥം കോൺക്രീറ്റിംഗ് വരെ നടത്തി സ്വന്തമാക്കിയിരിക്കുകയാണ്. സ്ഥാപനങ്ങൾക്കു പുറമേ സ്വകാര്യ വാഹനങ്ങളും സർക്കാർ വാഹങ്ങളും നടപ്പാത കൈയ്യേറി പാർക്കിംഗ് നടത്തുന്നത് പാലായിൽ നിത്യ സംഭവമായി മാറി. ഇതുമൂലം വിദ്യാർത്ഥികളടക്കമുള്ള കാൽനടക്കാർ ദുരിതത്തിലാണ്. മിക്കയിടത്തും അനധികൃത Read More…
പാലാ സെന്റ് തോമസ് കോളജിൽ ആവേശ തിരയിളക്കി കയാക്കിങ് മത്സരപരമ്പര
പാലാ: പാലാ സെന്റ് തോമസ് കോളേജിൽ കായിക വകുപ്പിന്റെ നേതൃത്വത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി നടന്നു വരുന്ന ഇന്റർ ഡിപ്പാർട്ട്മെന്റ് കയാക്കിംഗ് മത്സരപരമ്പര കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, ബർസാർ ഫാദർ മാത്യു ആലപ്പാട്ട് മേടയിൽ, കായിക വകുപ്പ് മേധാവി ശ്രീ ആശിഷ് ജോസഫ് എന്നിവർ മത്സരപരമ്പരയ്ക്ക് ആശംസ അർപ്പിച്ച് പ്രസംഗിച്ചു. പ്ലാറ്റിനം ജൂബിലി നിറവിൽ എത്തി നിൽക്കുന്ന കോളേജിന്റെ കായിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന Read More…
കേസരി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
പാലാ: രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ കേസരി വാരികയുടെ പ്രചാരമാസത്തിൻ്റ ഭാഗമായി പാലാ മിൽക്ക്ബാർ ഓഡിറ്റോയിയത്തിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡ് സംഘചാലക് കെ.കെ. ഗോപകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രാന്തീയ സമ്പർക്ക പ്രമുഖ് സി.സി.ശെൽവൻ മുഖ്യ പ്രഭാഷണം നടത്തി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
നാഷണൽ ലോക് അദാലത്ത് നവംബർ 09 ന് നടത്തും
പാലാ: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നവംബർ 9ന് ( ശനിയാഴ്ച) രാവിലെ 10 മണി മുതൽ അദാലത്ത് നടത്തപ്പെടും. പരാതികൾ നവംബർ 1-ാം തിയ്യതി വരെ പാലാ കോടതി സമുച്ചയത്തിലെ ലീഗൽ സർവ്വീസസ് കമ്മറ്റി ആഫീസിൽ നൽകാവുന്നതാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 04822 216050,+919447036389.