പാലാ: പാലാ ജനറൽ ആശുപത്രിയിലെ മോർച്ചറിയോടനുബന്ധിച്ച് മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥാപിച്ചിരിക്കുന്ന ഫ്രീസറുകൾ തകരാറിലായി. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഉണ്ടായ തകരാർ പരിഹരിക്കാൻ ഇതേവരെ സാധിച്ചിട്ടില്ല. ഇതുമൂലം പോസ്റ്റ്മോർട്ടം അനിവാര്യമായ കേസുകൾ കോട്ടയത്തേയ്ക്ക് കൊണ്ടു പോകുകയോ സ്വകാര്യമോർച്ചറികളെ ആശ്രയിക്കേണ്ട അവസ്ഥയിലായി. ഇതോടെ പാലായിലെ പോസ്റ്റ്മോർട്ടം നടപടികളും അനിശ്ചിതത്വത്തിലായി. ജനറൽ ആശുപത്രിയിൽ ഒൻപതു ഫ്രീസസുകളാണ് ഉള്ളത്. ഫ്രീസറുകളിലെ താപനില വർദ്ധിച്ചു കാണിക്കുന്നതിനാൽ ശീതീകരണ സംവിധാനം അപ്പാടെ തകരാറിലാകുകയായിരുന്നു. ഇതു മൂലം ആളുകൾ ദുരിതത്തിലായി. അടിയന്തിരപ്രാധാന്യത്തോടെ തകരാർ പരിഹരിക്കണമെന്ന ആവശ്യം ശക്തമായി.
pala
വിജയികളേയും വിദ്യാലയങ്ങളേയും അഭിനന്ദിച്ച് ജോസ്.കെ.മാണി
കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ മൂന്നാം തവണയും തുടർച്ചയായി 100 % വിജയം നേടുന്ന പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികളെയും അവരെ വിജയത്തിലേക്ക് നയിക്കുന്ന അദ്ധ്യാപകരേയും ഒപ്പം ചേർന്ന് നിൽക്കുന്ന മാതാപിതാക്കളേയും ജോസ് കെ.മാണി എം.പി അഭിനന്ദിച്ചു. ജോസ് കെ മാണിയുടെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ: എസ്. എസ്. എൽ. സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പതിവു പോലെ നമ്മുടെ മിടുക്കൻമാരും മിടുക്കികളും അസൂയാർഹമായ വിജയമാണ് കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 99. 69 % വിജയമാണ് ഉണ്ടായിരിക്കുന്നത്. കോട്ടയത്ത് 99.92 Read More…
സജിയുടെ കടന്നു വരവ് പുതിയ ഒരു മാറ്റത്തിന് തുടക്കം ആവട്ടെ: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പദവിയും രാജിവെച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് രൂപികരിച്ച ശേഷം കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ സന്ദർശിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സജി മഞ്ഞക്കടമ്പിലിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സജിയുടെ NDA യിലേക്കുള്ള കടന്നുവരവ് പുതിയ ഒരു മാറ്റത്തിന് തുടക്കം ആകട്ടെ എന്നും കെ Read More…
മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഹൃദയം: ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ച ഹെൽത്ത് ഡയലോഗ് സീരീസ് – ആരോഗ്യ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. ആതുരസേവന രംഗത്ത് ആത്മീയമായ വീക്ഷണങ്ങളോടെയാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങളെന്നു ബിഷപ് പറഞ്ഞു. പാലായുടെ ഹൃദയമാണ് മാർ സ്ലീവാ മെഡിസിറ്റി. ഹൃദയപൂർവ്വമായ സമീപനത്തോടെയാണ് ഡോക്ടർമാർ രോഗികളെ സമീപിക്കുന്നതെന്നും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പൊതുജനങ്ങൾക്കു പ്രയോജനപ്പെടുന്ന വിധത്തിൽ ആരോഗ്യ സെമിനാറുകൾ സംഘടിപ്പിക്കുന്നതെന്നു Read More…
കടനാട് തുമ്പിമലയില്‍ പുലിയിറങ്ങിയതായി സംശയം; പുലിയെ കണ്ടെന്ന് പരിസരവാസിയുടെ വെളിപ്പെടുത്തല്‍
പാലാ: കടനാട് പഞ്ചായത്തിലെ തുമ്പിമലയില്‍ പുലിയെ കണ്ടുവെന്ന പരാതിയുമായി പരിസരവാസി. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഏകദേശം രണ്ടടിയോളം ഉയരമുണ്ടെന്നാണ് പരിസരവാസിയായ രവി നല്‍കുന്ന വിവരം. പഞ്ചായത്ത് അധികാരികള്‍ക്കും വനംവകുപ്പിനും പോലീസിനും രവി പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം ഇതുവരെ പുലിയെയാണ് കണ്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ താന്‍ കണ്ടത് നൂറു ശതമാനവും പുലിയെ തന്നെയാണെന്ന് രവി ആവര്‍ത്തിക്കുന്നു. ഐങ്കൊബിലെ രണ്ടാം മൊബൈല്‍ ടവറിനു സമീപത്തായാണ് പുലിയെ കണ്ടതെന്ന് രവി പറയുന്നു. ശബ്ദം കേട്ട് നോക്കിയ താന്‍ പുലി Read More…
ലയണൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയ്ക്ക് അവാർഡ്
പാലാ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318 B യുടെ പത്തു ക്ലബ്ബുകൾ ഉൾപ്പെട്ട റീജിയൻ10 ൻറ റീജിയൻ കോൺഫ്രൻസിനോടനുബന്ധിച്ച് ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയ്ക്ക് ലഭിച്ചു. പാലാ നെല്ലിയാനി ലയൺസ് ക്ലബിൽ നടന്ന മീറ്റിംഗിൽ റീജിയൻ ചെയർപേഴ്സൺ ശ്രീ.മജു പുളിക്കലിൻറ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് ഗവർണർ ഡോ.ബിനോ ഐ കോശിയിൽ നിന്നും അരുവിത്തുറ ലയൺസ് ക്ലബ് മുൻ പ്രസിഡന്റും ഇപ്പോൾ ജില്ലാ ചീഫ് കോഡിനേറ്ററുമായ സിബി മാത്യു Read More…
തടിമിൽ തൊഴിലാളിയുടെ അറ്റുപോയ ഇടതുകൈപ്പത്തി പൂർവ്വസ്ഥിതിയിലാക്കി
പാലാ: തടിമിൽ തൊഴിലാളിയുടെ അറ്റുപോയ ഇടതു കൈപ്പത്തി മാർ സ്ലീവാ മെഡിസിറ്റിയിൽ മണിക്കൂറുകൾ എടുത്ത് നടത്തിയ മൈക്രോവാസ്കുലാർ ശസ്ത്രക്രിയയിലൂടെ വീണ്ടും ജോലികൾ ചെയ്യാവുന്ന വിധത്തിൽ പൂർവ്വസ്ഥിതിയിലാക്കി. പാദുവ സ്വദേശിയും പൂഞ്ഞാറിലെ തടിമില്ലിൽ തൊഴിലാഴിയുമായ 52കാരനാണ് ഗുരുതര അപകടത്തിൽ നഷ്ടപ്പെട്ടു പോകേണ്ടിയിരുന്ന ഇടത് കൈപ്പത്തി തിരികെ ലഭിച്ചത്. ഏതാനും മാസം മുൻപ് തടിമില്ലിൽ ജോലിക്കിടെയാണ് അപകടം ഉണ്ടായത്. വലുപ്പമുള്ള തേക്ക് തടി യന്ത്രവാൾ ഉപയോഗിച്ചു അറക്കുന്നതിനിടെയാണ് സംഭവം. തടി തള്ളി യന്ത്രവാളിലേക്കു കയറ്റി വിടുന്നതിനിടെ ഇടതു കൈ അബദ്ധത്തിൽ Read More…
കുഞ്ഞുമാണിക്ക് ഇത് കന്നി വോട്ട്; ജോസ്.കെ.മാണി എം.പി മാതാവിനോടും കുടുംബാംഗങ്ങളുമൊത്ത് വോട്ട് ചെയ്തു
പാലാ: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് ‘ കെ.മാണി എം.പി മാതാവ് കുട്ടിയമ്മയോടും കുടുംബാംഗങ്ങളോടും ഒപ്പം പാലാ സെ.തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ബൂത്തിൽ എത്തി രാവിലെ വോട്ട് രേഖപ്പെടുത്തി. മാതാവ് കുട്ടിയമ്മയ്ക്ക് വീട്ടിൽ വോട്ട് ചെയ്യുവാൻ സൗകര്യമുണ്ടായിട്ടും മക്കളോടും കൊച്ചുമക്കളോടും ഒപ്പo പതിവുപോലെ എത്തുകയായിരുന്നു.ഭാര്യ നിഷ, മക്കളായ പ്രിയങ്ക, റിതിക, കുഞ്ഞു മാണി എന്നിവരും ഒപ്പമെത്തിയിരുന്നു. മകൻ കുഞ്ഞു മാണിക്ക് ഇത് കന്നി വോട്ടായിരുന്നു. ആദ്യവോട്ട് രണ്ടിലയ്ക്ക് ചെയ്യുവാനായ സന്തോഷത്തിലാണ് കെ.എം.മാണി എന്ന പേരുള്ള Read More…
കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ്
പാലാ :മാർ സ്ലീവാ മെഡിസിറ്റിയിലെ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികളിലെ പഠന വൈകല്യം, പഠന പിന്നോക്കാവസ്ഥ എന്നിവ പരിശോധിക്കുന്നതിനായി സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 27 (ശനിയാഴ്ച) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തും. ചൈൽഡ് ഡവലപ്മെന്റ് സെന്ററിലെ കുട്ടികളുടെ വിദഗ്ദർ പരിശോധനകൾക്ക് നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. ഫോൺ – 8281699263.
സിസ്റ്റർ ജോസ് മരിയ കൊലപാതകം: പ്രതിക്ക് ശിക്ഷ ലഭിക്കാത്തത് മഠാധികൃതരുടെയും പോലീസിൻ്റെയും അനാസ്ഥ
പാലാ: ചേറ്റുതോട് മഠത്തിലെ സിസ്റ്റർ ജോസ് മരിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ശിക്ഷ ലഭിക്കാതെ പോയത് മഠാധികൃതരുടെയും പോലീസിൻ്റെയും അനാസ്ഥയാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ എബി ജെ ജോസ്, സാംജി പഴേപറമ്പിൽ എന്നിവർ കുറ്റപ്പെടുത്തി. 2005 ഏപ്രിൽ 17നാണ് സിസ്റ്റർ ജോസ് മരിയ കൊല്ലപ്പെട്ടത്. കട്ടിലിൽ രക്തം വാർന്ന് മരിക്കാറായ അവസ്ഥയിൽ കണ്ടെത്തിയിട്ടും കട്ടിലിൽ നിന്നു വീണു മരണമടഞ്ഞതാണെന്ന് പറഞ്ഞ മഠാധികൃതരുടെ നടപടി ദുരൂഹമാണ്. അന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽപോലും തലയോട് തകർന്ന വിവരം കണ്ടെത്താൻ സാധിക്കുമായിരുന്നു. അന്ന് Read More…