പാലാ: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജ്, പാലായുമായി സഹകരിച്ച്, CEAP Super League എന്ന പേരിൽ ഒരു വ്യത്യസ്തവും രാജ്യത്ത് ആദ്യമായുള്ളതുമായ ഇന്റർ-സ്കൂൾ ഫുട്ബോൾ ലീഗ് സംഘടിപ്പിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള പ്രൊഫഷണൽ “ഹോം & എവേ” ലീഗ് മാതൃകയിൽ രൂപകൽപ്പന ചെയ്ത ഈ പദ്ധതി, സാധാരണ നോക്കൗട്ട് ടൂർണമെന്റുകളെ മറികടന്ന് വിദ്യാർത്ഥികൾക്ക് യഥാർത്ഥ ലീഗ് അനുഭവം നൽകുന്ന ഒരു മുൻഗാമി സംരംഭമാണ്. CEAP Super League-ന്റെ ഔദ്യോഗിക ലോഗോ പ്രകാശനവും Read More…
pala
എസ്എംവൈഎം രൂപതാ വാർഷികവും, തിരഞ്ഞെടുപ്പും ഇന്ന്
പാലാ : എസ്എംവൈഎം പാലാ രൂപതയുടെ വാർഷികാഘോഷവും , പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്ന് (2026 ജനുവരി രണ്ടിന്) നടത്തപ്പെടും. പാലാ അൽഫോൻസാ കോളേജിൽ വെച്ച് നടത്തപ്പെടുന്ന വാർഷികം കെസിവൈഎം പാലാ രൂപതയുടെ മുൻ പ്രസിഡൻ്റ് ചെറിയാൻ കെ ജോസ് ഉദ്ഘാടനം ചെയ്യും. 2025 പ്രവർത്തന വർഷത്തെ മികച്ച ഫൊറോനകൾക്കും, യൂണിറ്റുകൾക്കുമുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. വാർഷികത്തിനും, തിരഞ്ഞെടുപ്പിനും എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, Read More…
പുതുചരിത്രമെഴുതി എസ്എംവൈഎം പാലാ രൂപത സമിതി പടിയിറങ്ങുന്നു
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തി, പുതുചരിത്രം രചിച്ച 2025 പാലാ രൂപത സമിതി പടിയിറങ്ങുന്നു. ആത്മീയ, സാമൂഹിക, ബൗദ്ധിക മേഖലകളിൽ സംഘടനയെ ഉയർത്തിയ ; പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല എന്നിവരുടെ നേതൃത്വത്തിലുള്ള രൂപത സമിതിയുടെ ; വർത്തമാനകാല സംഭവങ്ങളിലെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. വിദ്യാദ്യസ പ്രദർശനം, തൊഴിൽമേള, രൂപതയുടെ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെട്ട എപ്പാർക്കിയൽ യൂത്ത് അസംബ്ലി, മീഡിയ സംഗമം തുടങ്ങി യുവജനപക്ഷ നിലപാടിന് Read More…
മദ്യത്തിന് പേരിടൽ മത്സരം: മത്സരവും പുതിയ മദ്യബ്രാൻ്റും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി
പാലാ: കേരളാ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ പുതുതായി പുറത്തിറക്കുന്ന മദ്യ ബ്രാൻ്റിന് പേര് നിർദ്ദേശിക്കാനും ലോഗോ തയ്യാറാക്കാനും സംഘടിപ്പിക്കുന്ന മത്സരം ഭരണഘടനാവിരുദ്ധവും അബ്കാരി ആക്ടിൻ്റെ ലംഘനവും ആയതിനാൽ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. ബിവറേജസ് കോർപ്പറേഷൻ്റെ മത്സരം ഉടനടി റദ്ദാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഭരണഘടന അനുച്ഛേദം 47 പ്രകാരം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനുമായി ആരോഗ്യത്തിന് ഹാനികരമായ മദ്യം, Read More…
പുനലൂരിൽ ഗാന്ധിപ്രതിമയ്ക്ക് അധിക്ഷേപം: നടപടിയ്ക്ക് ഡി ജി പി യുടെ നിർദ്ദേശം
പാലാ: പുനലൂരിൽ ഗാന്ധിപ്രതിമയെ അധിക്ഷേപിച്ച സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഡി ജി പി നിർദ്ദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിത്തുടർന്നാണ് ഡി ജി പി നടപടിയ്ക്ക് നിർദ്ദേശം നൽകിയത്.
മുത്തോലിയിൽ രണ്ടിലയ്ക്ക് മുന്നിൽ സുല്ലിട്ട് യു.ഡി.എഫും, ബി.ജെ.പിയും; തരിപോലുമില്ല മുത്താലിയിൽ കോൺഗ്രസ്
പാലാ: ജില്ലയിൽ യു.ഡി.എഫ് വിജയം ആഘോഷിക്കുമ്പോൾ നേതൃത്വം നൽകുന്ന കോൺഗ്രസിന് ഒരംഗം പോലുമില്ലാതെ മുത്തോലി മാറി. 5 വർഷത്തെ ബി.ജെ.പി ഭരണത്തിന് കനത്ത പ്രഹരം ഏല്പിച്ചുകൊണ്ട് കേരള കോൺ. (എം) നേതൃത്വത്തിലുള്ള എൽ.ഡി.എഫ് പഞ്ചായത്ത് തൂത്തുവാരിയിരിക്കുകയാണ്. 14-ൽ 11 ഉം നേടിയാണ് എൽ.ഡി.എഫ് മുത്തോലിയിൽ മിന്നിയത്.ഇവിടെ കേരള കോൺഗ്രസ് (എം) ന് 8 അംഗങ്ങളെ വിജയിപ്പിച്ച് ഒറ്റയ്ക്ക് ഭൂരിപക്ഷം കരസ്ഥമാക്കി. ബി.ജെ.പിക്ക് രണ്ട് അംഗങ്ങളെ കിട്ടിയപ്പോൾ പിന്നിലായിപ്പോലും ഒരു ചെറു തരി കോൺഗ്രസ് അംഗം ഉണ്ടായതുമില്ല. പേരിനു Read More…
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് പരുക്ക്
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ അറുനൂറ്റിമംഗംലം സ്വദേശി ജെൻസി അലക്സ് ( 42), ഈരാറ്റുപേട്ട സ്വദേശികളായ ജെയിംസ് ജോസഫ് ( 65), ത്രേസ്യാമ്മ ജെയിംസ് ( 63) , ജെൻസ് ഷൈജു (29) ഇവാൻ ഷൈജു ( 4 മാസം) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 3 മണിയോടെ മരങ്ങാട്ടുപള്ളി ആണ്ടൂർ റൂട്ടിലായിരുന്നു അപകടം.
പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് ക്യാമ്പിന് ലയൺസ് 318B-യുടെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്ലാസ്സ് നടത്തി
പാല: പാലാ അൽഫോൻസാ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 27 മുതൽ ജനുവരി 2 വരെ അരുണാപുരം ഗവർമെന്റ് എൽപി സ്കൂളിൽ ആരംഭിച്ചു. ലയൺസ് 318B-യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ക്യാമ്പിൽ കുട്ടികൾക്കായി നേതൃത്വ പരിശീലന ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം പാല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ കുമാരി ദിയ ബിനു നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടവും അൽഫോൻസാ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ സിസ്റ്റർ ജെമിയും Read More…
ബസ് ഇടിച്ചു ഗുരുതരമായി പരിക്കേറ്റ 60 കാരിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ പുനർജന്മം
പാലാ: ഏറ്റുമാനൂരിൽ നടന്ന അപകടത്തിൽ ബസ് ഇടിച്ചു ഗുരുതരമായി പരുക്കേറ്റ 60 കാരിയായ വെട്ടിമുകൾ സ്വദേശിനി അനവധി ശസ്ത്രക്രിയകൾക്കും ആഴ്ചകൾ നീണ്ട തീവ്രപരിചരണത്തിനുമൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഒക്ടോബർ 4 നു നടന്ന അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെയും, മുഖത്തിനും വാരിയെല്ലിനും ഇടതു തോളിനും ഇടതു കൈക്കും നിരവധി പൊട്ടലുകളോടെയും, മറ്റ് അനവധി പരിക്കുകളോടെയുമാണ് രോഗിയെ മാർ സ്ലീവാ മെഡിസിറ്റി പാലായിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. പരിശോധനയിൽ നെഞ്ചിനുള്ളിൽ രക്തം കെട്ടികിടക്കുന്നതായും, വായു നിറഞ്ഞിരിക്കുന്നതായും, നെഞ്ചിലെ സോഫ്റ്റ് ടിഷ്യുവിലും Read More…
പാലായിൽ എൽ.ഡി.എഫിനും കേരള കോൺഗ്രസ് (എം) നും ആശ്വാസദിനം
പാലാ: സ്വതന്ത്ര പിന്തുണ തേടാതെ പാലാ നഗരസഭയിൽ പ്രതിപക്ഷത്ത് ഇരിക്കുവാൻ തീരുമാനിച്ച എൽ.ഡി.എഫിനും കേരള കോൺഗ്രസ് (എം) നും ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആശ്വാസവും ആഹ്ളാദവും ലഭിച്ചു. കരൂരിൽ പ്രസിഡണ്ട് സ്ഥാനത്തിനായി യു.ഡി.എഫിൽ ഉണ്ടായ തർക്കം മുതലെടുത്ത് സ്വതന്ത്രന് പിന്തുണ നൽകി എൽ.ഡി.എഫ് ഭരണം നിലനിർത്തി. സ്വതന്ത്ര അംഗം പ്രിൻസ് കുര്യത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഭരണങ്ങാനത്തും മൂന്നിലവിലും ഭാഗ്യം എൽ.ഡി.എഫിനൊപ്പമായി. ഭരണങ്ങാനത്ത് കേരള കോൺഗ്രസ് (എം) അംഗം സുധാ ഷാജിയാ ണ് നറുക്കെടുപ്പിൽ ഭാഗ്യം കൈപ്പിടിയിലാക്കിയത്. യു.ഡി.എഫിലെ Read More…











