കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഡിസംബർ 3 (ചൊവ്വാഴ്ച ) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ അറിയിച്ചു.
kottayam
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം:അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: അതിശക്തമായ മഴയുടെ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
കോട്ടയം ജില്ലയിൽ ഡിസംബർ നാല് വരെ ഖനനം നിരോധിച്ചു
കോട്ടയം: ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുള്ളതിനാലും ഡിസംബർ നാല് വരെ ജില്ലയിൽ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി.
കോട്ടയത്തെ ആകാശപാത; വികസന പദ്ധതികളെ സർക്കാർ കൊല ചെയ്യുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: വികസന പദ്ധതികളെ സർക്കാർ കൊല ചെയ്യുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോട്ടയത്തെ ആകശപാതയുടെ ബലപരിശോധന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാരിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയത്. ആകാശപാതയുടെ ചിറകരിയുന്നതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ആകാശപാതയ്ക്ക് വേണ്ടി ജനസദസ് വിളിച്ചുകൂട്ടുമെന്ന് തിരുവഞ്ചൂർ പറഞ്ഞു. ജനസദസ്സിൻ്റെ തീരുമാനപ്രകാരം മുന്നോട്ടു പോകുമെന്നും ചില സ്വാർത്ഥ താല്പര്യക്കാരാണ് ഇതിന് പിന്നിൽ നിന്ന് കയ്യടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തുരുമ്പെടുത്ത പൈപ്പുകൾ പൊളിച്ചു കളയണമെന്നാണ് ബലപരിശോധന റിപ്പോർട്ടിലെ നിർദേശം. അടിസ്ഥാന തൂണുകൾ ഒഴികെ Read More…
ജില്ലാതല കേരളോത്സരം ഡിസംബർ 21,22 തിയതികളിൽ കോട്ടയത്ത്
കോട്ടയം : ജില്ലാതല കേരളോത്സവം ഡിസംബർ 21,22 തിയതികളിൽ കോട്ടയം നഗരത്തിലെ വിവിധ വേദികളിലായി നടക്കും. ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സഹകരണത്തോടെയാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചെയർമാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ ജനറൽ കൺവീനറുമാണ്. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ Read More…
ശൈശവ വിവാഹത്തിനെതിരേ പ്രതിജ്ഞയെടുത്തു
കോട്ടയം: ശൈശവ വിവാഹത്തിനെതിരേ ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്തു. കേന്ദ്ര സർക്കാരിന്റെ ‘ചൈൽഡ് മാര്യേജ് മുക്ത് ഭാരത്’ പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പ്രതിജ്ഞയെടുത്തത്. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി.ജെ. ബീന എന്നിവർ പങ്കെടുത്തു. ജില്ലയിലെ സ്‌കൂളുകൾ, പോലീസ് സ്‌റ്റേഷനുകൾ എന്നിവിടങ്ങളിലും പ്രതിജ്ഞയെടുത്തു. പഠിക്കേണ്ട പ്രായത്തിൽ കുട്ടികൾ Read More…
മാലിന്യമുക്തം നവകേരളം ശിൽപശാലയ്ക്ക് തുടക്കം
കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനുമായി ബന്ധപ്പെട്ടു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കേണ്ട അടിസ്ഥാനസൗകര്യവികസനങ്ങൾ സംബന്ധിച്ചുള്ള ദ്വിദിന ശിൽപശാല തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. മാലിന്യ നിർമാർജനം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന ബോധം പൊതു സമൂഹത്തിനുണ്ടാകണമെന്ന് അവർ പറഞ്ഞു. മാലിന്യ സംസ്്്കരണത്തിലെ മുന്നേറ്റം പേപ്പറിൽ മാത്രമാകരുതെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അധ്യക്ഷത വഹിച്ചു. എല്ലാ കാര്യങ്ങളിലുമുള്ള മലയാളിയുടെ ഉയർന്ന ബോധം മാലിന്യ Read More…
അക്ഷരം മ്യൂസിയം ഭാഷാവൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനെതിരായ ചെറുത്തുനിൽപ്: മുഖ്യമന്ത്രി
കോട്ടയം: മലയാളം അടക്കമുള്ള ഭാഷകളെ ഇല്ലാതാക്കി രാജ്യത്തെ ഭാഷാവൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലത്ത്, അക്ഷരം മ്യൂസിയം അതിനെതിരെയുള്ള ചെറുത്തുനിൽപു കൂടിയായി മാറുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാഷാ, സാഹിത്യ, സാംസ്കാരിക മ്യൂസിയമായ ‘അക്ഷരം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ (എസ്പിസിഎസ്) ഉടമസ്ഥതയിൽ കോട്ടയം മറിയപ്പള്ളിയിൽ ഇന്ത്യാ പ്രസ് വളപ്പിൽ സഹകരണ വകുപ്പാണു മ്യൂസിയം നിർമിച്ചത്. രാജ്യത്തെ ആദ്യ ഭാഷാ മ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. ഒന്നാംഘട്ടമാണ് ഇന്നലെ ഉദ്ഘാടനം Read More…
ഓറഞ്ച് ദിന റാലി നടത്തി
കോട്ടയം : വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഓറഞ്ച് ഡേ കാമ്പയിൻ ബോധവത്കരണ റാലി നടത്തി. റാലിയുടെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സുരക്ഷിതമായി പുറത്തിറങ്ങി നടക്കാൻ കഴിയുന്ന രീതിയിൽ സമൂഹം വളരണമെന്ന് അവർ പറഞ്ഞു.ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ്, ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ Read More…










