kottayam

കേജരിവാളിന്റെ അറസ്റ്റ് മോദി സർക്കാരിന്റെ പകപോക്കൽ : തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്ത ബിജെപി സർക്കാരിന്റെ കിരാതമായ പകപോക്കൽ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തെ കളങ്കിതമാക്കിയിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കി അധികാരത്തിൽ തുടരുവാനുള്ള മോദിയുടെ വ്യാമോഹം ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ അനുവദിക്കല്ലെന്നും വരാൻ പോകുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ ജനങ്ങൾ സജ്ജരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ Read More…

kottayam

പ്രതിപക്ഷ നേതാക്കളെ തുറങ്കിലടച്ച് അധികാരം നിലനിർത്താൻ ബിജെപി ശ്രമം: ജോസ് കെ മാണി

കോട്ടയം:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധവും ജനാധിപത്യ ധ്വംസനവുമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടച്ചും കള്ളക്കേസുകളിൽ കുടുക്കിയും അധികാരം നിലനിർത്താനാകുമോയെന്ന പരീക്ഷണത്തിലാണ് കേന്ദ്രസർക്കാർ. രാജ്യത്തെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നത് കേന്ദ്രസർക്കാർ പതിവാക്കിയിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടി നേതാക്കളെ കേസുകളിൽ കുടുക്കാൻ ആസൂത്രിത നീക്കമാണ് രാജ്യവ്യാപകമായി നടക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

kottayam

തിരഞ്ഞെടുപ്പ് പൂരം

കോട്ടയം : തിരുനക്കര പൂരം കൊട്ടി കേറുമ്പോൾ ആവേശത്തിന് മാറ്റ് കൂട്ടി യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജ് തിരുനക്കരയിലെത്തി. തിരുനക്കരയപ്പൻ്റെ അനുഗ്രഹവും ഏറ്റുവാങ്ങി പൂരത്തിനെത്തിയ ഗജവീരന്മാരെയും പൂരപ്രേമികളെയും കണ്ടാണ് സ്ഥാനാർഥി മടങ്ങിയത്. കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ.തിരുവഞ്ചൂർ രാധാക്യഷ്ണൻ എം എൽ എ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ മുതൽ കോട്ടയം നഗരത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷമാണ് സ്ഥാനാർത്ഥി പൂരത്തിനെത്തിയത്. ലൂർദ്ദ് ഫെറോന പള്ളിയിൽ വികാരി ഫാദർ ഫിലിപ്പ് നെൽപ്പുര പറമ്പിലിനെ സന്ദർശിച്ചു. തുടർന്ന് Read More…

kottayam

ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കം പുരോഗമിക്കുന്നു: ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ

പതിനെട്ടാമത് ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂർവവുമായി നടത്താനുള്ള ഒരുക്കം പുരോഗമിക്കുകയാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. മാർച്ച് 28ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഏപ്രിൽ നാലുവരെ നാമനിർദ്ദേശപത്രിക നൽകാം. നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. ഏപ്രിൽ എട്ടുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം. ജൂൺ നാലിനാണ് വോട്ടെണ്ണൽ. മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിന് ജൂൺ ആറുവരെ പ്രാബല്യമുണ്ട്. രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും ഉദ്യോഗസ്ഥരുമടക്കം മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം. സ്‌ക്വാഡുകൾ Read More…

kottayam

ക്ഷേമപെൻഷൻ നൽകാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നത്: മന്ത്രി വി എൻ വാസവൻ

കോട്ടയം: കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം നിഷേധിക്കുന്ന കേന്ദ്ര നടപടി തെറ്റാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിലൂടെ എൽഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി മന്ത്രി വി എൻ വാസവൻ. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മൂന്ന് ഗഡു ക്ഷേമപെൻഷൻ നൽകാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ്. ഇന്ത്യയുടെ ഫെഡറൽ സംവിധാനം തകർക്കുന്ന തരത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടികളെന്നും മന്ത്രി പറഞ്ഞു. എൽ ഡി എഫ് കോട്ടയം പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് അഡ്വ. Read More…

kottayam

ആഗോള വിപണി വില റബര്‍ കര്‍ഷകര്‍ക്ക് ഉറപ്പാക്കണം : ജോസ് കെ മാണി

കോട്ടയം : ആഗോള വിപണിയിലുള്ള റബര്‍ വില കര്‍ഷകര്‍ക്ക് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി കത്തയച്ചു. ആഗോള വിപണിയില്‍ 216 രൂപയാണ് സ്വാഭാവിക റബറിന്റെ വില. ആഭ്യന്തരവിപണിയില്‍ സ്വാഭാവിക റബറിന് 168 രൂപ മാത്രമാണ് ലഭിക്കുന്നത്. വിലയിലെ ഈ വിത്യാസം റബര്‍ കര്‍ഷകരോട് കാണിക്കുന്ന കടുത്ത അനീതിയാണ്. റബര്‍ വില പൂര്‍ണ്ണമായും നിശ്ചയിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുന്ന അന്താരാഷ്ട്രകരാറുകളെയും, കയറ്റുമതി ഇറക്കുമതി നയങ്ങളെയും, വ്യാപാരനയങ്ങളെയും Read More…

kottayam

പുതിയ അധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തക വിതരണം തുടങ്ങി

കോട്ടയം: അടുത്ത അധ്യയനവർഷത്തേയ്ക്കുള്ള സ്‌കൂൾ പാഠപുസ്തകവിതരണം ജില്ലയിൽ ആരംഭിച്ചു. പുതുപ്പള്ളി സെന്റ് ജോർജ് ഗവ. വി.എച്ച്.എസ്.എസിലെ ജില്ലാ ഹബിൽ വച്ച് പാഠപുസ്തകവിതരണത്തിന്റെ ഫ്ളാഗ് ഓഫ് കർമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. അധ്യയനവർഷം ആരംഭിക്കും മുമ്പു തന്നെ മുഴുവൻ വിദ്യാർഥികൾക്കു പാഠപുസ്തകമെത്തിക്കാനാണ് വിതരണം നേരത്തേ ആരംഭിച്ചതെന്ന്് കെ.വി. ബിന്ദു പറഞ്ഞു. കുടുംബശ്രീയ്ക്കാണു പുസ്തകവിതരണച്ചുമതല. വിവിധ സ്‌കൂളുകളിലെ 251 സൊസൈറ്റികൾ വഴിയാണ് ആദ്യഘട്ടത്തിൽ വിതരണം നടത്തുക. സിലബസിൽ മാറ്റം വരാത്ത 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ആദ്യം Read More…

kottayam

പൗരത്വനിയമം ആർക്കും എതിരല്ല: അഡ്വ. NK നാരായണൻ നമ്പൂതിരി

കോട്ടയം: പൗരത്വനിയമം നടപ്പിലാക്കുന്നതു വഴി രാജ്യത്തെ ഒരു പൗരനും എതിരല്ല, ആരുടെയും പൗരത്വം നഷ്ടപ്പെടുന്നതും ഇല്ല. അപവാദ പ്രചാരണങ്ങളിലൂടെ ന്യുനപക്ഷ സമൂഹത്തിൽ ആശങ്ക ഉണ്ടാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് ഇടത് – വലത് മുന്നണികൾ. ഈ യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കണം. BJP കോട്ടയം നിയോജക മണ്ഡലം കമ്മറ്റി തിരുനക്കരയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. BJP കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ BJP ജില്ലാ Read More…

kottayam

എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനും ഓഫീസ് ഉത്ഘാടനവും ഇന്ന്

കോട്ടയം :കോട്ടയം പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി തോമസ് ചാഴികാടൻ്റെ ഇലക്ഷൻ കൺവെൻഷനും ഓഫീസ് ഉത്ഘാടനവും ഇന്ന് നടക്കും. തിരുനക്കര മൈതാനിയിൽ 4 പി എം ന് നടക്കുന്ന കൺവെൻഷൻ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി ഉൽഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ, ജോസ് കെ മാണി എം പി, ഘടക കക്ഷി നേതാക്കൾ തുടങ്ങിയവർ സംബഡിക്കും. കൺവെൻഷനു ശേഷം കേന്ദ്ര ഇലക്ഷൻ കമ്മറ്റി ഓഫീസ് ശാസ്ത്രി Read More…

Blog kottayam

കാരിത്താസ് ആശുപത്രി,കെ സി വൈ എൽ കോട്ടയം അതിരൂപത,ബി സി എം കോളേജ്, സർഗ്ഗഷേത്ര എഫ് എം സംയുക്തമായി സംഘടിപ്പിച്ച വനിതാദിനാഘോഷം വർണ്ണാഭമായി

വനിതാദിനത്തോട് അനുബന്ധിച്ചു കാരിത്താസ് ആശുപത്രി, കെ സി വൈ എൽ കോട്ടയം അതിരൂപത,ബി സി എം കോളേജ്, സർഗ്ഗഷേത്ര എഫ് എം സംയുക്തമായി കാരിത്താസ് ഡയമണ്ട് ജുബിലീ ഹാളിൽ സംഘടിപ്പിച്ച വനിതാദിനാഘോഷം കോട്ടയം ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി IAS ഉദ്‌ഘാടനം ചെയ്തു. കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ ബിനു കുന്നത്ത് യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ സി വൈ എൽ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം ആശംസിച്ചു.ബി സി എം കോളേജ് Read More…