കോട്ടയം :2026-2027 അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണത്തിന് ജില്ലയില്‍ തുടക്കമായി. മുട്ടമ്പലം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകം നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പാഠപുസ്തകം വിതരണം ചെയ്യുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫും അദ്ദേഹം നിര്‍വഹിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള 15 ലക്ഷത്തോളം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. കേരള ബുക്സ് Read More…
kottayam
മദ്യപാനത്തിന് പെർമിറ്റ് ഏർപ്പെടുത്തി മദ്യശാലകളുടെ പ്രവർത്തന സമയം ചുരുക്കണം
കോട്ടയം: മദ്യപാനത്തിന് പെർമിറ്റ് ഏർപ്പെടുത്തുകയും മദ്യശാലകളുടെ പ്രവർത്തനം രാത്രി എട്ടുമുതൽ 12 വരെയാക്കി 4 മണിക്കൂറാക്കി ചുരുക്കണമെന്നും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ടൂറിസ്റ്റുകൾക്കു പ്രത്യേക പെർമിറ്റ് ഗുജറാത്ത് മാതൃകയിൽ നടപ്പാക്കണം. മദ്യപാനത്തെ പ്രോൽസാഹിപ്പിക്കുന്ന സർക്കാർ നിലപാട് ജനദ്രോഹമാണ്. ഇപ്പോഴത്തെ നടപടി സർക്കാർ പിൻവലിക്കണം. ബാറുകളുടെ അടക്കം മദ്യവിൽപ്പനയുടെ സമയം രാത്രിയിൽ മാത്രമായി പരിമിതപ്പെടുത്തണം. ഘട്ടം ഘട്ടമായി മദ്യനിരോധനമെന്ന ഭരണഘടന നിർദ്ദേശകതത്വങ്ങളുടെ നഗ്നമായ ലംഘനമാണ് പുതിയ സർക്കാർ നീക്കമെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. ചെയർമാൻ എബി ജെ ജോസ് Read More…
കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്‌ളോക്ക് ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു
കോട്ടയം : പത്തുവർഷം കൊണ്ട് കിഫ്ബിയിലൂടെ ഒരുലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയില്‍നിന്നും 257 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ സർജിക്കൽ ബ്‌ളോക്ക് ഉള്‍പ്പെടെ കോട്ടയം മെഡിക്കൽ കോളജിലെ 15 വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 50000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി വഴി ലക്ഷ്യമിട്ടതെങ്കിലും അത് 62000 കോടി രൂപയായി ഉയർന്നു. ഈ സർക്കാരിന്‍റെ Read More…
ഹെല്‍ത്തികേരള ക്യാമ്പയിന് ജില്ലയിൽ തുടക്കം
കോട്ടയം: ആരോഗ്യപരിപാലന രംഗത്ത് ആഗോളതലത്തിൽ കേരള മാതൃക സൃഷ്ടിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുർവേദവും ഹോമിയോപ്പതിയും നിർണായക പങ്കു വഹിച്ചെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ഹെല്‍ത്തി കേരള ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്സ് കാമ്പയിനിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോട്ടയം ഐ.എം.എ ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ ആയുഷ് ഹെല്‍ത്ത് കാര്‍ഡിന്റെ ആദ്യ വിതരണവും കാമ്പയിനിന്റെ Read More…
വോട്ടു ബോധവത്കരണവുമായി കോട്ടയം ജില്ലയിൽ വോട്ടുവണ്ടി പര്യടനം തുടങ്ങി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി വോട്ട് വണ്ടി എന്ന പേരിൽ പ്രചാരണ വാഹനങ്ങൾ കോട്ടയം ജില്ലയിൽ പര്യടനം ആരംഭിച്ചു. കളക്ടറേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ്ളാഗ് ഓഫ് ചെയ്തു.ജില്ലാ ഭരണകൂടത്തിന്റെയും വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെയും നേതൃത്വത്തിലാണ് പര്യടനം. എല്ലാ വോട്ടർമാരെയും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാക്കുകയാണ് ലക്ഷ്യമെന്ന് കളക്ടർ പറഞ്ഞു. വോട്ടു ചെയ്യുന്ന വിധം പരിചയപ്പെടുത്തുന്നതിനായി പ്രചാരണ വാഹനത്തിനുള്ളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും വിവിപാറ്റ് യന്ത്രവും സജ്ജീകരിച്ചിട്ടുണ്ട്. Read More…
കോട്ടയം മെഡിക്കൽ കോളേജ് സർജിക്കൽ ബ്ളോക്ക് 16ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും
കോട്ടയം :ആധുനികരീതിയിൽ നിർമാണം പൂർത്തിയാക്കിയ സർജിക്കൽ ബ്ളോക്ക് ഉൾപ്പെടെ കോട്ടയം മെഡിക്കൽ കോളജിലെ 283 കോടി രൂപയുടെ വികസന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച നാടിനു സമർപ്പിക്കുമെന്ന് സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞു മൂന്നിന് മെഡിക്കൽ കോളജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. സർജിക്കൽ ബ്ളോക്കിനൊപ്പം മറ്റു 14 വികസനപദ്ധതികൾ കൂടി ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. Read More…
ട്രായ് ഉപഭോക്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കോട്ടയം: ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ബംഗളുരു മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം അമലഗിരി ബി.കെ. കോളേജ് ഫോർ വുമൺസിൽ ഉപഭോക്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങൾ, ഉപഭോക്തൃക്ഷേമത്തിനായി ട്രായ് നടപ്പിലാക്കിയിട്ടുള്ള വിവിധ സംരക്ഷണ നടപടികൾ, ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും സുരക്ഷിതമായ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ട്രായ് ബംഗളുരു മേഖലാ മേധാവിയും ഉപദേഷ്ടാവുമായ ബ്രജേന്ദ്രകുമാർ, പോലീസ് സൈബർ Read More…
ബയോ മെഡിക്കൽ സ്‌റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
കോട്ടയം ജനറൽ ആശുപത്രിയിൽ ഫെഡറൽ ബാങ്ക് നിർമിച്ചുനൽകിയ ബയോ മെഡിക്കൽ സ്‌റ്റോറേജ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ വൈശാഖ് നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. സുഷമ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് സോണൽ മാനേജർ നിഷ കെ.ദാസ്, കഞ്ഞിക്കുഴി ബ്രാഞ്ച് മാനേജർ രഞ്ജു സ്‌കറിയ മാത്യു, വാർഡ് മെമ്പർ ജോൺ വർഗീസ്, ആശുപത്രി നിർവ്വഹണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
‘ഹെൽത്തി കേരള’ ക്യാമ്പയിന് ജില്ലയിൽ തുടക്കം
കോട്ടയം: ഹെൽത്തി കേരള ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും പ്രചാരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫും കളക്‌ട്രേറ്റ് അങ്കണത്തിൽ വച്ച് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ നിർവഹിച്ചു. ‘ആരോഗ്യം എല്ലാവർക്കും സേവനങ്ങൾ എല്ലാവരിലേക്കും’ എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പയിന്റെ പ്രചാരണ വാഹനം ജില്ലയിലെ 16 ആരോഗ്യ ബ്ലോക്കുകളിലൂടെയും നാലു നഗരസഭാ പ്രദേശങ്ങളിലൂടെയും സഞ്ചരിക്കും. ഫെബ്രുവരി 28 വരെയാണ് ക്യാമ്പയിൻ. ക്യാമ്പയിൻ ഉദ്ഘാടനത്തിന്റെ ഭാഗമായി കോട്ടയം ഗവൺമെന്റ് സ്‌കൂൾ ഓഫ് നഴ്സിംഗിലെ വിദ്യാർഥികൾ കളക്ട്രേറ്റിൽ ഫ്ളാഷ്മോബ് അവതരിപ്പിച്ചു. ആരോഗ്യ Read More…
ജില്ലാ വികസനസമിതി യോഗം; നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കാൻ നടപടിയെടുക്കും
കോട്ടയം: റോഡരികിലെ നടപ്പാത കൈയ്യേറി അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പിനും പൊതുമരാമത്തുവകുപ്പിനും പോലീസിനും നിർദേശം നൽകി. വഴിയരികിൽ താത്കാലിക ഷെഡ് കെട്ടി കച്ചവടം തുടങ്ങുകയും പിന്നീട് ചെറിയ കടമുറികളാക്കി മാറ്റുകയും ചെയ്യുന്നത് വ്യാപകമായതായി വിഷയം അവതരിപ്പിച്ച ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൃത്യമായ പരിശോധന നടത്തി ഇത്തരം കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് അദ്ദേഹം Read More…











