കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്തിലെ 1,2,3,18,19 വാർഡുകളിലൂടെ കടന്നുപോകുന്ന ഗ്രാമീണ റോഡായ പാറത്തോട് – ചിറ- പാലപ്ര- പാറക്കൽ- പാലപ്ര ടോപ്പ് -വേങ്ങത്താനം റോഡ് ആധുനിക രീതിയിൽ പുനർ നിർമ്മിച്ച് ബി എം ബി സി നിലവാരത്തിൽ റീ ടാർ ചെയ്യുന്നതിന് 8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. വർഷങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് യാത്രയ്ക്ക് ഏറെ ദുഷ്കരമായി തീർന്നിരുന്നു. പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങളുടെയും കൂടാതെ പാലപ്ര ഭഗവതി ക്ഷേത്രം, Read More…
kanjirappalli
കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്‌ക്കൂളിന് 3.70 കോടി രൂപ മുടക്കി 15000 ചതുരശ്ര അടിയിൽപുതിയ കെട്ടിടം; ഉദ്ഘാടനം തിങ്കളാഴ്ച
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്‌ക്കൂളിൽ 3.70 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച (ഫെബ്രുവരി 26) വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാവും. നബാർഡ് ഫണ്ട് രണ്ടുകോടി രൂപയും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്നു 1.70 കോടി രൂപയും ചെലവഴിച്ചാണ് നിർമ്മാണം. 15000 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് കെട്ടിടം Read More…
നെടുംകുന്നം സ്വദേശിക്ക് വീടൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ഹോസ്പിറ്റൽ
കാഞ്ഞിരപ്പളളി: കോട്ടയം ജില്ലയിലെ നെടുംകുന്നം പഞ്ചായത്തിൽ മേരീക്വീൻസ് മിഷൻ ആശുപത്രി നടപ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി നെടുംകുന്നം സ്വദേശിക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ കൈമാറ്റവും, ആശിർവാദവും സി.എം.ഐ സഭ കോട്ടയം സെൻ്റ് ജോസഫ് പ്രവിശ്യാ സാമൂഹ്യ ക്ഷേമവിഭാഗം കൗൺസിലറും മേരീക്വീൻസ് ഡയറക്ടറുമായ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ നിർവ്വഹിച്ചു. സി.എം.ഐ സഭ കോട്ടയം സെൻ്റ് ജോസഫ് പ്രവിശ്യാ സാമൂഹ്യ ക്ഷേമവിഭാഗത്തിന്റെ സഹകരണത്തോടെ 84 ദിവസങ്ങൾ കൊണ്ട് നിർമ്മിച്ച ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട്, Read More…
വേൾഡ് ഡ്രാമറ്റിക് സ്‌റ്റഡിസെന്റെറിന്റെ പതിനാലാമത് ഭരതൻ സ്മാരക സർഗ്ഗപ്രതിഭാ പുരസ്കാര ജേതാവ് അനസ്ബിയെ കേരള യൂത്ത്ഫ്രണ്ട് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ആദരച്ചു
കാഞ്ഞിരപ്പള്ളി: വേൾഡ് ഡ്രാമറ്റിക് സ്റ്റഡി സെന്റെറിന്റെ 14 മത് ഭരതൻ സ്മാരക സർഗ്ഗ പ്രതിഭാ പുരസ്കാരം ജേതാവും സിനിമാ പ്രവർത്തകനും കഴിഞ്ഞ എട്ട് വർഷമായി കലാ സാഹിത്യ സാമൂഹ്യ രംഗങ്ങളിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന സാക്ഷി SAKSHI (Social Arts and Knoledge Society for Human lntegration) എന്ന സംഘടനയുടെ മുന്നണി പോരാളിയും കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നു മുക്കാലി സ്വദേശിയുമായ ശ്രീ അനസ്ബിയെകേരള യൂത്ത്ഫ്രണ്ട് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ആദരച്ചു. കാഞ്ഞിരപ്പള്ളി ആപ്പിൾ ബീ Read More…
സൗജന്യ ഓൺലൈൻ ജോബ് പോർട്ടലുമായി എംഎൽഎ സർവീസ് ആർമി പൂഞ്ഞാർ; സ്പീക്കർ ഷംസീർ ഉദ്ഘാടനം ചെയ്യും
കാഞ്ഞിരപ്പള്ളി : അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെ തൊഴിൽ സമ്പാദനത്തിന് സഹായിക്കുന്നത് ലക്ഷ്യം വെച്ച് തൊഴിൽ അന്വേഷകർക്കും തൊഴിൽ ദാദാക്കൾക്കും ഓൺലൈൻ പ്ലാറ്റ്ഫോമിൽ കണ്ടുമുട്ടുന്നതിന് ഒരു സൗജന്യ വെബ് പോർട്ടൽ ഒരുക്കി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള എംഎൽഎ സർവീസ് ആർമി പൂഞ്ഞാർ. ഇപ്പോൾ നടത്തിവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ രണ്ടാം ഘട്ടമായാണ് തൊഴിൽ തേടുന്ന യുവജനങ്ങൾക്കുള്ള ഈ സൗജന്യ ജോബ് പോർട്ടൽ. തൊഴിൽ ദാദാക്കളായ മികച്ച സംരംഭകരെയും അർദ്ധസർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ Read More…
ആനക്കല്ല് കുടിവെളള പദ്ധതിയ്ക്ക് തുടക്കമായി
കാഞ്ഞിരപ്പളളി: 25 ലക്ഷം രൂപ മുടക്കി നിർമിക്കുന്ന ആനക്കല്ല് കുടിവെളള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസി ഷാജൻ നിർവഹിച്ചു. ആനക്കല്ല് ടൗണിൽ മരോട്ടിക്കൽ എം.ആർ ഉണ്ണി സൗജന്യമായി വിട്ടുനൽകിയ സ്ഥലത്താണ് കുടിവെള്ളപദ്ധതിയ്ക്കായി കുളം നിർമിക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി , ഡാനി ജോസ് , പഞ്ചായത്ത് അംഗങ്ങളായ ബിജു ചക്കാല, വി.എൻ രാജേഷ്, റിജോ വാളാന്തറ, Read More…
പാറത്തോട് ഗ്രാമപഞ്ചായത്തില്‍ 6200 കുടുംബങ്ങളില്‍ ശുദ്ധജലമെത്തിക്കുന്ന ജലജീവന്‍ മിഷൻ സമ്പൂർണ്ണ കുടിവെള്ള പദ്ധതി; നിർമ്മാണ ഉദ്ഘാടനം 10 ന്
കാഞ്ഞിരപ്പള്ളി : സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിൽ കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പാറത്തോട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ ഔപചാരികമായ നിർമ്മാണ ഉദ്ഘാടനം ഈ മാസം പത്താം തീയതി വൈകുന്നേരം 4 മണിക്ക് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുo. സമ്മേളനത്തിൽ പത്തനംതിട്ട എംപി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ Read More…
കെ.എം മാണിയുടെ പ്രവർത്തനങ്ങൾ സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ടത്: മാർ മാത്യു അറയ്ക്കൽ
കാഞ്ഞിരപ്പള്ളി: കെ.എം മാണിയുടെ പ്രവർത്തനങ്ങൾ സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ടതെന്ന് മാർ മാത്യു അറയ്ക്കൽ. കെ.എസ്.സി(എം) സംസ്ഥാന കമ്മറ്റി നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന കെ.എം മാണി കാരുണ്യദിനാചരണത്തിന്റ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.സി(എം) സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് പ്രോഫ.ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്ത്തി ആമുഖ പ്രഭാഷണം നടത്തി. ഫാ.റോയ് വടക്കേൽ,എ.എം മാത്യു,ജോസ് പാറേക്കാട്ട് , അമൽ ചാമക്കാല, Read More…