ലയൺസ് ക്ലബ് ഓഫ് തിരുവല്ല, എം. ജി എം സ്കൂൾ തിരുവല്ലയും സംയുക്തമായി ലയൺസ് ക്ലബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.
പരിപാടിയുടെ ഉദ്ഘാടനം മുൻ മുനിസിപ്പൽ ചെയർമാനും തിരുവല്ല ലയൺസ് ക്ലബ് പ്രസിഡന്റുമായ ശ്രീ ചെറിയാൻ പോളച്ചിറക്കൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലാലിമാത്യു ടീച്ചർ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ പ്രിൻസിപ്പൽ ശ്രീ P K തോമസ് ആശംസകൾ അർപ്പിച്ചു. യോഗത്തിൽ ശ്രീ അനു T ജോർജ് സ്വാഗതവും ലയൺസ് ക്ലബ് സെക്രട്ടറി V J സെബാസ്റ്റ്യൻ കൃതജ്ഞതയും അർപ്പിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ശ്രീ ബി. ഷാജിമോൻ ക്ലാസിന് നേതൃത്വം നൽകി. പ്രസ്തുത പരിപാടിയിൽ MGM സ്കൂളിലെ കുട്ടികളും അധ്യാപകരും ഉൾപ്പെടെ 350 പേർ പങ്കെടുത്തു.