job

അധ്യാപക ഒഴിവ്

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ 05/11/2025 ബുധൻ രാവിലെ 11.00 ന് സ്‌കൂൾ ഓഫീസിൽ വച്ച് നടത്തുന്ന ഇന്റർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

job

ഗസ്റ്റ് അധ്യാപക ഒഴിവ്

അരുവിത്തുറ: സെന്റ് ജോര്‍ജസ് കോളജില്‍ എയ്ഡഡ് വിഭാഗത്തില്‍ കെമിസ്ട്രി, മലയാളം വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ കോ’യം ഡിഡി ഓഫിസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 05 ന് മുന്‍പായി കോളേജ് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം .

job

ഗസ്റ്റ് അധ്യാപക ഒഴിവ്

അരുവിത്തുറ: സെന്റ് ജോര്‍ജസ് കോളേജിൽ എയ്ഡഡ് വിഭാഗത്തില്‍ കെമിസ്ട്രി, മലയാളം വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ കോട്ടയം ഡിഡി ഓഫിസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ 25 ന് മുന്‍പായി കോളേജ് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം.

job

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നഴ്‌സുമാർക്ക് അവസരം

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ വിഭാഗങ്ങളിൽ പ്രവർത്തനപരിചയമുള്ള നഴ്‌സുമാർക്ക് അവസരം. B.Sc / Post B.Sc / GNM യോഗ്യതയും കുറഞ്ഞത് ഒരു വർഷം പ്രവർത്തനപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. വിശദമായ സി.വി 2025 ഒക്ടോബർ 09 നു മുൻപായി hr@maryqueensmissionhospital.com എന്ന ഈമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.

job

ഈരാറ്റുപേട്ട നഗരസഭയിലെ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ/ ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഈരാറ്റുപേട്ട: വനിതാ ശിശുവികസന വകുപ്പിനു കീഴിലെ ഈരാറ്റുപേട്ട നഗരസഭയിലെ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ/ ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സെപ്റ്റംബർ 20ന് വൈകുന്നേരം അഞ്ചു വരെ നൽകാം. 20-ാം വാർഡിലുള്ളവർക്ക് മുൻഗണന. വിശദവിവരത്തിന് ഫോൺ: 9188959694.

job

അദ്ധ്യാപക ഒഴിവ്

അടുക്കം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അദ്ധ്യാപകരെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 01/08/2025 (വെള്ളിയാഴ്ച) 10.30 ന് സ്കൂൾ ഓഫീസിൽ ഹാജരാകാണം.

job

ലാബ് ടെക്നീഷ്യൻ ഒഴിവ്

പാലാ കെ.എം. മാണി സ്മാരക സർക്കാർ ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ അഞ്ച് ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിനു ജൂലൈ 30 ന്(ബുധനാഴ്ച) രാവിലെ 11ന്് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തും. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖയും അവയുടെ പകർപ്പും അപേക്ഷയും സഹിതം എത്തണം. യോഗ്യത: ഡി.എം.എൽ.ടി./ ബി.എസ്.സി എം.എൽ.ടി. വിശദവിവരത്തിന് ഫോൺ: 04822-215154.

job

അധ്യാപക ഒഴിവ്

ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്.യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കോളേജ് മെയിലിലേക്ക് ജൂൺ 30 നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. mescollegeerattupetta@gmail.com,വിശദ വിവരങ്ങൾക്ക് :- 9847552134, 8078878610.

job

അധ്യാപക ഒഴിവ്

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ എം. എസ്. ഡബ്ലിയു. വിഷയത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ കോളേജ് ഓഫീസിലോ principal@mac.edu.in എന്ന ഇ – മെയിലിലോ, 26.06 .2024 ന് മുൻപായി ബയോ ഡേറ്റ സമർപ്പിക്കുക. ഫോൺ 8281257911. 04822 261440.

job

അധ്യാപക ഒഴിവ്

ഈരാറ്റുപേട്ട :മുസ്ലീം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷ്, കെമസ്ട്രി , പൊളിറ്റിക്കൽ സയൻസ് , ജ്യോഗ്രഫി വിഷയങ്ങളിൽ അധ്യാപകരുടെ താത്ക്കാലിക ഒഴിവുകളുണ്ട്. യോഗ്യരായ താത്പര്യമുള്ളവർ പതിനഞ്ചുദിവസത്തിനകം താഴെ കാണുന്ന വിലാസത്തിൽ ബന്ധപ്പെടുക. The ManagerMUSLIM GIRLS HSS ERATTUPETTANadackal P.O, Erattupetta, Kottayam Dt., Pin-686121Manager Ph: 9961088888Mob 9495613062Email:managermghss@gmail.com