വെള്ളികുളം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ അഭിമുഖത്തിൽ ലോക ലഹരി വിരുദ്ധദിനം ആചരിച്ചു.ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വരും തലമുറയിൽ അവബോധം സൃഷ്ടിക്കുവാനും ജാഗരൂകരായി നിലകൊള്ളുവാനും വേണ്ട ഓർമ്മപ്പെടുത്തലാണ് ലഹരിവിരുദ്ധ ദിനം. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരിയുടെ വിപണനവും ഉപയോഗവും വ്യക്തികളെയും കുടുംബത്തെയും സമൂഹത്തെയും ഗുരുതരമായി ബാധിക്കുന്നു.യുവജനങ്ങളെ പ്രത്യേകിച്ച് , വരുംതല മുറയുടെ ഭാവി ഇരുളടഞ്ഞതാക്കുന്ന ആഗോള മാരക വിപത്താണ് ലഹരി. വെള്ളികുളം സെൻറ് ആൻ്റണീസ് പള്ളി വികാരി ഫാ.സ്കറിയ വേകത്താനം ലഹരി Read More…
general
യാത്രയയപ്പ് സമ്മേളനം നടത്തി
മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ച് മലപ്പുറം ഹയർ സെക്കണ്ടറി റീജണൽ ഡെപ്യൂട്ടി ഡയറക്ട്ടറായി പ്രമോഷൻ ലഭിച്ച ഡോ: ഡി.ജെ സതീഷിന് പി റ്റി എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പി ടി എ പ്രസിഡൻ്റ് കെ. റ്റി സനിൽ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ രാജേഷ് മലയിൽ,പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി വി ,സ്കൂൾ എച്ച് എം. ആശാദേവ് Read More…
യോഗാദിനാചരണം
വിളക്കുമാടം: വിളക്കുമാടം സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ യോഗാദിനാചാരണം ശ്രദ്ധേയമായി. വിപുലമായ പരിപാടികളോടെ നടത്തപ്പെട്ട യോഗാ ദിനാചരണം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി ജോസ് ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് NCC ഓഫിസർ ശ്രീ ജേക്കബ് ജോസ്, കുമാരി അനിറ്റ റോയി, അധ്യാപക പരിശീലനാർഥികൾ എന്നിവർ നേതൃത്വം നൽകി.
നിലമ്പൂരിലെ ചരിത്ര വിജയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുറവിലങ്ങാട്ടെ യു ഡി എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി
നിലമ്പൂരിലെ ചരിത്ര വിജയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുറവിലങ്ങാട്ടെ യു ഡി എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി. തുടർന്ന് ഗാന്ധി സ്‌ക്വയറിൽ നടന്ന യോഗത്തിൽ അഡ്വ. ടി ജോസഫ്, തോമസ് കണ്ണന്തറ, ബിജു മൂലംകുഴ, സനോജ് മിറ്റത്താനി, അൽഫോൻസ ജോസഫ്, ബേബി തൊണ്ടാംകുഴി, അനിൽ കാരക്കൽ, ജോയ്‌സ് അലക്സ്, ടെസ്സി സജീവ്, എം എം ജോസഫ്, ടോമി പൂവക്കോട്ട്, ടോമി ചിട്ടക്കോടം, അരുൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.
യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
അടുക്കം ഗവൺമെന്റ് H.S.S ലെയും വെള്ളാനി L.P സ്കൂളിലെയും മുഴുവൻ കുട്ടികൾക്കും യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. അക്ഷരനഗരിയായ കോട്ടയത്ത് തന്റെ കാലഘട്ടത്തിൽ ട്രിപ്പിൾ ഐടിയും സയൻ സിറ്റിയും ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരാൻ സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും, വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള വികസന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും ജോസ് കെ മാണി എംപി പറഞ്ഞു. വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് പഠനോപകരണങ്ങൾ ഉൾപ്പെടെ വിതരണം ചെയ്തുകൊണ്ട് യൂത്ത് ഫണ്ട് Read More…
ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണം ജൂലൈയിൽ തുടങ്ങും
ഏറ്റുമാനൂരിലെ സർക്കാർ ഓഫീസുകൾ സമീപഭാവിയിൽത്തന്നെ ഒരു കുടക്കീഴിലാകും. അഞ്ചുനിലകളിൽ 3810 ചതുരശ്ര മീറ്ററിൽ വിഭാവനം ചെയ്തിട്ടുള്ള മിനി സിവിൽസ്റ്റേഷന്റെ നിർമാണോദ്ഘാടനം ജൂലൈയിൽ നടക്കും. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനുപിന്നിലെ 0.3285 ഹെക്ടർ( 81.18 സെന്റ് )പുറമ്പോക്ക് ഭൂമിയിലാണ് മിനി സിവിൽ സ്റ്റേഷൻ ഉയരുക. ഇതിനുള്ള രൂപരേഖ തയാറായി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഏറ്റുമാനൂർ എം.എൽ.എ. കൂടിയായ സഹകരണം-തുറമുഖം-ദേവസം വകുപ്പ് മന്ത്രി വി.എൻ. വാസവന്റ നേതൃത്വത്തിൽ നടന്ന ആദ്യമണ്ഡല വികസന ശിൽപശാലയിൽ ഉയർന്നുവന്ന ആവശ്യമായിരുന്നു മിനി സിവിൽ സ്റ്റേഷൻ. Read More…
വെള്ളികുളം സൺഡേ സ്കൂളിൻ്റെ രക്ഷാകർത്തൃ സമ്മേളനം നടത്തി
വെള്ളികുളം: വെള്ളികുളംസെൻ്റ് ആൻ്റണീസ് സൺഡേ സ്കൂളിൻ്റ 2025 അധ്യയന വർഷത്തിലെ പ്രഥമ രക്ഷാകർത്തൃ സമ്മേളനം സ്കൂൾ ഹാളിൽ വെച്ച് നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ജോമോൻ ജോർജ് കടപ്ളാക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം രക്ഷാകർത്തൃ സമ്മേളനം ഉദ്ഘാടനം ചെയ്തു.”മാറുന്ന കാലഘട്ടത്തിൽ കുട്ടികളുടെ ശിക്ഷണം” എന്ന വിഷയത്തെക്കുറിച്ച് പാലാ സെൻ്റ് തോമസ് ബിഎഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. റ്റി. സി തങ്കച്ചൻ ക്ലാസ് നയിച്ചു തുടർന്ന് ചർച്ച നടത്തി. പുതിയ പ്രവർത്തന വർഷത്തിലെ പിടിഎ ഭാരവാഹികളെ സമ്മേളനത്തിൽ Read More…
മാരക ലഹരികള്‍ പൊതുസമൂഹത്തെ ഭീതിയിലാഴ്ത്തുന്നു: ഫാ. കുറ്റിയാങ്കല്‍
മാരക ലഹരിവസ്തുക്കള്‍ പൊതുസമൂഹത്തെ ഏറെ ഭീതിയിലാഴ്ത്തുകയാണെന്ന് പാലാ രൂപതാ ചാന്‍സിലര്‍ ഫാ. ജോസ് കുറ്റിയാങ്കല്‍. രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ടെമ്പറന്‍സ് കമ്മീഷന്‍ കൗണ്‍സില്‍ ഹാളില്‍ നടത്തിയ ലഹരി വിരുദ്ധ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫാ. കുറ്റിയാങ്കല്‍. മുമ്പ് വിവിധ ഇനങ്ങളിലുള്ള മദ്യം ആയിരുന്നു ഭീഷണിയെങ്കില്‍ ഇന്ന് മനുഷ്യനെ ദിവസങ്ങള്‍കൊണ്ട് ഇല്ലായ്മ ചെയ്യുന്ന മാരക രാസലഹരികളും ഭീഷണിയായി അനിയന്ത്രിതമായി വ്യാപിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ മാനസിക നില തകരാറിലാക്കി അവനെ കൊടുംകുറ്റവാളിയാക്കി മാറ്റുകയാണ് ലഹരി. മയക്കുവസ്തുക്കള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ Read More…
സ്വിം കേരള സ്വിം മൂന്നാം ഘട്ടത്തിന് തുടക്കം
വൈക്കം:മൈൽ സ്റ്റോൺ സ്വിമ്മിംങ് പ്രമോട്ടിംങ്ങ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടേയും ,വൈക്കം നഗരസഭയുടേയും സഹകരണത്തോടെ നടക്കുന്ന സ്വിം കേരളാ സ്വിം മൂന്നാം ഘട്ട നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കമായി. വൈക്കം നഗരസഭയുടെ പതിമൂന്നാം വാർഡിൽ തോട്ടുവക്കത്ത് പൂര കുളത്തിൽ (ഇണ്ടംതുരുത്തി) നടന്ന പരിപാടി വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ് ഉത്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻ സുഭാഷ് പി.റ്റി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിന്ധു സജീവ് , രാധിക ശ്യാം ,രാജശ്രീ വേണുഗോപാൽ ,ഫൊക്കാന Read More…
സിപിഐ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
ഇന്ത്യ ഗവൺമെന്റ് ഇസ്രായേലുമായി ഉണ്ടാക്കിയ ആയുധ കരാർ ഉടൻ പിൻവലിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ബി ബിനു. ഇസ്രായേൽ ജൂൺ 12ന് ഇറാനി മേലെ ഏകപക്ഷീയമായ യുദ്ധം പ്രഖ്യാപിച്ചു കൂടാതെ കഴിഞ്ഞ രണ്ടു വർഷമായി നിരപരാധികളായ ഫലസ്തീൻ ജനതയെ കൊന്നൊടുക്കുകയാണ് എല്ലാ മനുഷ്യാവകാശ ലംഘനങ്ങളുടെയും പര്യായമായി മാറിയ ഇസ്രയേലുമായിട്ടുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കണമെന്നും അഡ്വക്കേറ്റ് വി ബി ബിനു ആവശ്യപ്പെട്ടു. സിപിഐ ദേശവ്യാപകമായി നടത്തുന്ന യുദ്ധവിരുദ്ധ റാലിയുടെ ഭാഗമായി സിപിഐ പൂഞ്ഞാർ മണ്ഡലം Read More…











