general

സ്‌കൂൾ വാഹന ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

അധ്യയന വർഷാരംഭത്തിന് മുന്നോടിയായി കോട്ടയം താലൂക്കിലെ സ്‌കൂൾ/ കോളജ് ഡ്രൈവർമാർക്കും അറ്റൻഡർമാർക്കുമുള്ള റോഡ് സുരക്ഷാ ബോധവൽക്കരണ ഏകദിന ശിൽപശാല മാന്നാനം കെ.ഇ. സ്‌കൂളിൽ സംഘടിപ്പിച്ചു. കോട്ടയം ജോയിന്റ് ആർ.ടി.ഒ. അനീന വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. കെ.ഇ. സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ഡോ. ജെയിംസ് മുല്ലശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആശാ കുമാർ ആശംസകൾ അർപ്പിച്ചു. വിവിധ സ്‌കൂളുകളിൽനിന്നു മുന്നൂറുപേർ പങ്കെടുത്തു. റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസിന് കോട്ടയം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റോഷൻ Read More…

general

മിന്നും വിജയം കരസ്ഥമാക്കിയവരെ ആദരിച്ച് കേരള കോൺഗ്രസ് നരിയങ്ങാനം വാർഡ് കമ്മിറ്റി

നരിയങ്ങാനം : പ്ലസ് ടു എസ്എസ്എൽസി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം കരസ്ഥമാക്കിയ മനോവ ജോർജ് കുറ്റ്യാനിക്കൽ, നിക്കോൾ നെൽസൺ പൂവത്തുങ്കൽ, ഗൗരീനന്ത പ്രദീപ് ആലപ്പാട്ട് കുന്നേൽ, റിച്ച മരിയ സാജു വടക്കേചിറയാത്ത്, ഫിയോന ജോൺസൻ പേണ്ടാനത്ത്, സാധിക സതീഷ് കോറമല എന്നിവരെ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽസെക്രട്ടറി ഡിജു സെബാസ്റ്റ്യൻ, തലപ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്റ്റെല്ല ജോയി , മെമ്പർ കൊച്ചു റാണി ജയ്സൺ , ജോയ് ജോസഫ് Read More…

general

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച; 900 കോടി അനുവദിച്ചു

സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്ത ആഴ്ച. ബുധനാഴ്ച മുതല്‍ പെൻഷൻ വിതരണം നടക്കും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്‍ക്കും പെൻഷൻ എത്തിക്കും. അഞ്ച് മാസത്തെ പെൻഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. സഹകരണ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇതിനിടയ്ക്കാണ് Read More…

general

മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു: സ്ഥിരീകരിച്ചത് എച്ച്5 എൻ1

മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ അടിയന്തരമായി ദയാവധം ചെയ്തു Read More…

general

പ്രസാദ് കുരുവിള കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രസാദ് കുരുവിള (പാലാ രൂപത) തെരഞ്ഞെടുക്കപ്പെട്ടു. കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയമായ കൊച്ചി, പാലാരിവട്ടം പി.ഒ.സി.യില്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിന്റെ അധ്യക്ഷതയില്‍ നടന്ന രജതജൂബിലി സമ്മേളനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. മദ്യ-ലഹരിവിരുദ്ധ പ്രവര്‍ത്തനരംഗത്ത് കാല്‍നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പരിചയമുള്ള പ്രസാദ് കുരുവിളക്ക് കെ.സി.ബി.സി.യുടെ ബിഷപ് മാക്കീല്‍ പുരസ്‌കാരമുള്‍പ്പെടെയുള്ള നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആന്റി നാര്‍ക്കോട്ടിക് കൗണ്‍സില്‍ പ്രസിഡന്റും, യു.ജി.സി. അംഗീകൃത സൈക്കോളജിക്കല്‍ കൗണ്‍സിലറുമാണ് പ്രസാദ് കുരുവിള. സീറോ Read More…

general

ഏന്തയാറ്റിൽ നാളെ മുതൽ ജനങ്ങൾക്ക് താല്ക്കാലിക നടപ്പാലം പണി ആരംഭിക്കും: കൂട്ടിക്കൽ ,കൊക്കയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ

കൂട്ടിക്കൽ :പ്രളയത്തിൽ ഏന്തയാറ്റിൽ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിനെയും ,ഇടുക്കി ജില്ലയിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം തകർന്നിടത്ത് അടിയന്തിരമായി ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി നാളെ മുതൽ താല്ക്കാലിക നടപ്പാലം പണി ആരംഭിക്കുമെന്ന് ,കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ബിജോയി ജോസ് മുണ്ടുപാലം ,കൊക്കയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മോളി ഡൊമിനിക്ക് എന്നിവർ അറിയിച്ചു. ഇരുപഞ്ചായത്തുകളുടെയും ഇ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പൊതു ജനങ്ങളുടെ നേതൃത്വത്തിൽ നടന്നു വന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം Read More…

general

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കോൺഫറൻസ്

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കോൺഫറൻസ് 2024 മെയ് 26 -ന് ദുബായ് ലാവെൻഡർ ഹോട്ടലിൽ രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കും. കോൺഫറൻസിനോടനുബന്ധിച്ചു വേൾഡ് മലയാളി കൗൺസിലിൻ്റെയും കേരള നോളജ് ഇക്കണോമി മിഷൻ്റെയും (കെ.കെ.ഇ.എം) സംയുക്ത സംരംഭ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം എം വി ഗോവിന്ദൻ എം എൽ എ (കേരള തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മുൻ മന്ത്രി) നിർവഹിയ്ക്കും. ആഗോള വ്യവസായ ആവശ്യകതകൾക്ക് അനുസൃതമായി കേരളത്തിലെ യുവാക്കളുടെയും പ്രൊഫഷണലുകളുടെയും വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനും, തൊഴിൽ Read More…

general

മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാന്റെ സംസ്കാരം 21ന് തിരുവല്ലയിൽ: 19 ന് മൃതദേഹം കേരളത്തിലെത്തിക്കും

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാന്റെ സംസ്കാരം മെയ് 21 ന് തിരുവല്ലയിൽ. മെയ് 19 ന് ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹം എത്തും. തുടർന്ന് വിലാപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും. ആലപ്പുഴ വഴിയാണ് വിലാപയാത്ര കടന്നുപോകുക. വൈകിട്ട് 5.45 ന് തിരുവല്ല പൗരാവലിയുടെ അന്ത്യാഞ്ജലിക്ക് ശേഷം 7.30 ന് സഭാ ആസ്ഥാനത്ത് എത്തും. എട്ടുമണി മുതൽ വിവിധ ഘട്ടങ്ങളായി ശുശ്രൂഷകൾ നടത്തും. മെയ് 20 നാണ് പൊതുദർശനം. 20 ന് രാവിലെ Read More…

general

ഇഷ്ടമുള്ള വിഷയം പഠിക്കുവാനുള്ള അവസരം ഒരുക്കുക ഗവൺമെന്റ് ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴ : ഐച്ഛിക വിഷയത്തോടൊപ്പം താല്പര്യമില്ലാത്ത വിഷയങ്ങൾ പഠിക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്നും ഇഷ്ടപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുത്തു പഠിക്കാനുള്ള സൗകര്യമാണ് സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സുകൾ ചെയ്യുന്നത് എന്നും സംസ്ഥാന സർക്കാർ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്കാര വേദിയുടെ വിദ്യാഭ്യാസ വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലുവർഷ ബിരുദ കോഴ്സുകൾ, സ്വദേശത്തും വിദേശത്തും ഉള്ള ഉപരിപഠന സാധ്യതകളും ജോലി സാധ്യതകളും എന്നീ വിഷയങ്ങളിൽ Read More…

general

ചെമ്മലമറ്റംപള്ളിയിൽ പന്ത്രണ്ട് ശ്ലീഹൻമാരുടെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും

ചെമ്മലമറ്റം: ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ പന്ത്രണ്ട് ശ്ലീഹൻമാരുടെ തിരുനാളിന് വെള്ളിയാഴ്ച കൊടികയറും. തിരുനാളിന് ഒരുക്കമായി ഒമ്പത് ദിവസത്തെ നൊവേന തുടങ്ങി. വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് വി കുർബ്ബാന, നൊവേന,തുടർന്ന് കൊടിയേറ്റ് (വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ). വൈകുന്നേരം അഞ്ച് മണിക്ക് വി.കുർബ്ബാന, ലദീഞ്ഞ് (ഫാദർ തോമസ് കട്ടിപ്പറമ്പിൽ) വൈകുന്നേരം 6.30 ന് നാടകം- ശാന്തം (അവതരണം – അമല കമ്മ്യൂണിക്കേഷൻസ് കാഞ്ഞിരപ്പള്ളി). ശനിയാഴ്ച രാവിലെ ആറ് മണിക്ക് വി.കുർബാന,നൊവേന. വൈകുന്നേരം അഞ്ച് മണിക്ക് ആഘോഷമായ Read More…