മൂലമറ്റം: സെൻറ് ജോർജ് യു.പി. സ്കൂളിലെ പ്രവേശനോൽസവവും നവാഗതരുടെ വരവേല്‌പും 3 ന് രാവിലെ 10 ന് നടക്കും. ജി. എസ്. റ്റി. ഡിപ്പാർട്ടുമെൻ്റ് ഡെപ്യൂട്ടി കമ്മീഷണർ രാരാ രാജ് ആർ ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് തെങ്ങനാകുന്നേൽ , പി.ടി.എ പ്രസിഡൻ്റ് സിനോയി താന്നിക്കൽ , ഫ്രാൻസീസ് കരിമ്പാനി , റോയ് ജെ കല്ലറങ്ങാട്ട് , ജയ്സൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും.
general
എക്സിറ്റ് പോൾ: കേരളം യുഡിഎഫിനൊപ്പം, തൃശൂരിൽ ബിജെപി
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. കേരളത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് ടൈംസ് നൗ. കേരളത്തില്‍ യുഡിഎഫിന് 14 മുതല്‍ 15 സീറ്റും എല്‍ഡിഎഫിന് 4 സീറ്റും നേടുമെന്നാണ് ടൈംസ് നൗ പ്രവചിക്കുന്നത്. ബിജെപി ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. തൃശ്ശൂരില്‍ ബിജെപി ജയിക്കുമെന്നാണ് പ്രവചനം. അതേസമയം, കേരളത്തിൽ എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോട്ടർ സർവേ പ്രവചിച്ചു. യുഡിഎഫിന് 17 Read More…
എസ് എസ് എൽ സി വിജയികൾക്ക് അനുമോദനവും പഠനം കിറ്റ് വിതരണവും
മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കാട് കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന “എന്റെ തുരുത്തിക്കാട് “വാട്സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ തുരുത്തിക്കാട് പ്രദേശത്തെ എസ് എസ് എൽ സി വിജയികളായി വിദ്യാർത്ഥികളെ അനുമോദിച്ചു. ഗ്രൂപ്പ് അഡ്മിൻ ശ്രീ ജേക്കബ് തോമസ് മരുതുക്കുന്നേലിന്റെ അധ്യക്ഷതയിൽ തുരുത്തിക്കാട് ഗവ യു പി സ്കൂളിൽ ചേർന്ന പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി എം ജെ ചെറിയാൻ മണ്ണഞ്ചേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബെൻസി അലക്സ്,അംഗങ്ങളായ ശ്രീ രതീഷ് Read More…
ഓടുന്ന കാറിലെ സ്വിമ്മിങ് പൂൾ; സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം
കാറിനുള്ളിൽ ‘സ്വിമ്മിങ് പൂളു’ണ്ടാക്കി യാത്ര നടത്തിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം. എംവിഡിക്കാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. എംവിഡിയെയും മാധ്യമങ്ങളെയും പരിഹസിച്ച് ഇന്ന് വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. കേസിന്റെ വിശദാംശങ്ങൾ ആർടിഒ നാളെ കോടതിക്ക് കൈമാറും. എൻഫോഴ്സ്മെൻ്റ് ആർടിഒ വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. വാഹനത്തിൻറെ ഡ്രൈവർ ഡ്രൈവർ സൂര്യനാരായണൻറെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇത്തരം വ്ലോഗർമാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് എംവിഡിയോട് നിർദേശിച്ചു. സഞ്ജു ടെക്കി അടക്കം Read More…
ചാരായ നിരോധനമോ, ഡ്രൈഡേയോ ഒരു സര്‍ക്കാരിനും അട്ടിമറിക്കാനാകില്ല : പ്രസാദ് കുരുവിള
28 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1996 ല്‍ നടപ്പിലാക്കിയ ചാരായ നിരോധനമോ പിന്നീട് നടപ്പില്‍ വരുത്തിയ ഡ്രൈഡേയോ ഇനി ഒരു സര്‍ക്കാരിനും അട്ടിമറിക്കാനാകില്ലെന്നും ശക്തമായ ബഹുജന പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. 1996-ല്‍ നടപ്പിലാക്കിയ ചാരായ നിരോധനത്തെ പിന്‍വലിക്കാന്‍ ഇന്നേദിവസം വരെ ഒരു സര്‍ക്കാരും ധൈര്യം കാണിച്ചിട്ടില്ല. ഇതുപോലെയുള്ള ചില നിയമങ്ങള്‍ ജനം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചാല്‍ അതിനെ ഒരു ശക്തിക്കും പൊളിച്ചടുക്കാനാവില്ല. മദ്യം വില്ക്കുകയും, മദ്യശാലകള്‍ക്ക് ലൈസന്‍സ് Read More…
കളഞ്ഞു കിട്ടിയ സ്വർണ്ണം തിരികെ നൽകി
ഇടമറ്റം : കളഞ്ഞു കിട്ടിയ സ്വർണ്ണം തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഇടമറ്റം ഇല്ലമ്പള്ളി ജെയിംസ് തോമസ്. കഴിഞ്ഞ ദിവസം പൈക ഗവൺമെൻ്റ് ആശുപത്രിക്ക് സമീപത്തു നിന്നുമാണ് ജെയിംസിന് സ്വർണ്ണം കളഞ്ഞു കിട്ടിയത്. സ്വർണാഭരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയുടെ സാന്നിദ്ധ്യത്തിൽ ഉടമസ്ഥൻ മാടപ്പള്ളി സിബി ജോസഫിന് കൈമാറി. മാതൃകപരമായി ഇടപെട്ട ജെയിംസ് തോമസിനെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു.
കൺസഷൻ എടുക്കാൻ ഇനി എളുപ്പം; ഓൺലൈൻ സംവിധാനവുമായി കെഎസ്ആർടിസി
കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം. ഈ അധ്യായന വർഷം മുതൽ വിദ്യാർഥികൾക്ക് കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയതായി കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിലേക്കാണ് രജിസ്‌ട്രേഷന്‍ കെഎസ്ആര്‍ടിസി ഓണ്‍ലൈനിലേക്ക് മാറ്റുന്നത്. രജിസ്‌ട്രേഷനായി https://www.concessionksrtc.com എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡ Read More…
എക്സാലോജികിന് അബുദാബി ബാങ്കിൽ അക്കൗണ്ട്, വീണ വിജയനും എം സുനീഷും അക്കൗണ്ട് ഉടമകള്‍: ആരോപണങ്ങളുമായി ഷോൺ ജോർജ്
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന്‍റെ കമ്പനി എക്സാലോജികിന് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് ഷോൺ ജോർജ്. എക്സാലോജികിന് അബുദാബി കൊമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്. ഈ അക്കൗണ്ടിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകിയിട്ടുണ്ട്. വീണ വിജയന്‍റെയും എം സുനീഷ് എന്നയാളുടെയും ഉടമസ്ഥതയിലാണ് ഈ അക്കൗണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഈ അക്കൗണ്ട് വഴി നടന്നതെന്നും എസ് എന്‍ സി Read More…
നഴ്സിങ് പ്രവേശനം: സര്‍ക്കാരുമായി യോജിച്ച് നീങ്ങാൻ മാനേജ്‌മെന്റ് അസോസിയേഷൻ തീരുമാനം
സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിച്ചു. ഈ വര്‍ഷവും ഏകജാലക സംവിധാനം വഴി പ്രവേശനം നടത്താൻ ധാരണയായി. സര്‍ക്കാരും മാനേജ്മെന്‍റുകളം തമ്മിലാണ് ധാരണയിലെത്തിയത്. വിദ്യാർത്ഥികളുടെ അപേക്ഷ ഫോമിനുള്ള ജിഎസ് ടി ഒഴിവാക്കണമെന്ന മാനേജ്മൻറുകളുടെ ആവശ്യം പരിഗണിക്കാമെന്നും സർക്കാർ ഉറപ്പ് നൽകി. കഴിഞ്ഞ വർഷം അനുമതി ലഭിച്ച കോളേജുകൾക്ക് നഴ്സിംഗ് കൗൺസിലിന്‍റെ പരിശോധന ഇല്ലാതെ ഈ വർഷവും അംഗീകാരം നൽകാനും ധാരണയിലെത്തി. ഉടൻ പ്രവേശന നടപടികൾ തുടങ്ങുമെന്ന് മാനേജ്മെൻറ് അസോസിയേഷൻ അറിയിച്ചു.
കൊണ്ടൂർവാലി റെസിഡന്റ്‌റ്‌സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും
കൊണ്ടൂർ: കൊണ്ടൂർവാലി റെസിഡന്റ്‌റ്‌സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കുര്യാച്ചൻ ചോങ്കര അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി മാത്യു, തിടനാട് പഞ്ചായത്തംഗം ഓമന രമേശ്, ജില്ലാ അപ്പക്‌സ് കൗൺസിൽ അംഗം ബിനോയി ചന്ദ്രൻകുന്നേൽ, ഉണ്ണിക്കുഞ്ഞ് ജോർജ് വെള്ളുക്കുന്നേൽ, കെ.വി. കുര്യൻ കരോട്ടുപുള്ളോലിൽ, ജോർജ് വടക്കേച്ചിറയാത്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സി.കെ. കുര്യൻ ചോങ്കര (രക്ഷാധികാരി), കെ.വി.കുര്യൻ കരോട്ടുപുള്ളോലിൽ (പ്രസിഡന്റ്), ടി.ടി. Read More…











