ഈരാറ്റുപേട്ട : പത്തനംതിട്ട പാർലമെൻറെ മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയാത്തിന് ശേഷം ആദ്യമായി പൂഞ്ഞാറിലെത്തിയ ഡോ തോമസ് ഐസക്കിന് ആവേശപരമായ സ്വീകരണമാണ് ലഭിച്ചത്. വൈകിട്ട് നാലു മണിയോടെ പൂഞ്ഞാർ സഹകരണ ബാങ്ക് ഓഡിട്ടോറിയം, തെക്കേക്കര പാൽ സൊസൈറ്റി എന്നിവിടങ്ങളിലെ മുഖമുഖം പരുപാടിയിലാണ് അദ്ദേഹം ആദ്യം പങ്കെടുത്ത്. തുടർന്ന് തിടനാട് നിന്നും ആരംഭിച്ച റോഡ് ഷോ ഈരാറ്റുപേട്ടയിൽ അവസാനിച്ചു. നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെയും വിവിധ വാദ്യ മെളെങ്ങളുടെയും അകമ്പടിയിടെയാണ് പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിച്ചത്. വിഞ്ജന പത്തനംത്തിട്ട എന്നതാണ് തിരഞ്ഞെടുപ്പിന്റെ Read More…
erattupetta
അനിൽ ആന്റണി പി. സി ജോർജിനെ സന്ദർശിച്ചു
ഈരാറ്റുപേട്ട. പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി പി സി ജോർജിനെ സന്ദർശിച്ചു. പി സി ജോർജിന്റെ വസതിയിൽ എത്തിയ അനിൽ ആന്റണിയെ ലഡു നൽകി പി സി ജോർജ് സ്വീകരിച്ചു. പ്രഗത്ഭനായ നേതാവ് എ കെ ആന്റണിയുടെ പുത്രൻ അനിൽ ആന്റണി യുടെ വിജയം സുനിശ്ചിതമാണെന്ന് പി സി ജോർജ് പറഞ്ഞു. അനിലിന്റെ വിജയത്തിനായി താനും മറ്റു പ്രവർത്തകരും കൈയും മെയ്യും മറന്ന് പ്രവർത്തിക്കും. പാർലമെന്റ് മണ്ഡലത്തിൽ പ്രചാരണത്തിന്റെ തുടക്കം Read More…
ഡോ. തോമസ് ഐസക് ഇന്ന് പൂഞ്ഞാറിൽ
ഈരാറ്റുപേട്ട : പത്തനംതിട്ട പാർലമെന്റ് എൽ ഡി എഫ് സ്ഥാനാർഥി ഡോ.തോമസ് ഐസക്കിന്റെ പര്യടനം ഇന്ന് പൂഞ്ഞാർ ഏരിയായിൽ. വൈകിട്ട് നാലിന് പൂഞ്ഞാർ, അഞ്ചിന് പൂഞ്ഞാർ തെക്കേക്കരയിലും , രാത്രി എട്ടിന് ഈരാറ്റുപേട്ടയിലും ബഹുജനങ്ങളുമായി മുഖമുഖ പരുപാടി. വൈകിട്ട് അറിന് തിടനാട് നിന്നും ഈരാറ്റുപേട്ടയിലേക്കുള്ള റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ടൂറിസ്റ്റ് സർക്യൂട്ട് ; വിദഗ്ധ പഠനം ആരംഭിച്ചു
ഈരാറ്റുപേട്ട : 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള 15 ഓളം ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചുള്ള വിദഗ്ധ പഠനം നടത്തി ഡിപിആർ തയ്യാറാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാർമല അരുവിയുടെ ഇരു കരകളായ തീക്കോയി ഗ്രാമപഞ്ചായത്തും തലനാട് ഗ്രാമപഞ്ചായത്തും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള റോഡുകൾ, തലനാട് ഗ്രാമപഞ്ചായത്തിനെയും, തീക്കോയി ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ച് മാർമല അരുവിയുടെ ദൃശ്യ സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള ഓവർ ബ്രിഡ്ജ് അയ്യമ്പാറയിൽ ഹാപ്പിനസ് പാർക്ക്, ഇല്ലിക്കക്കല്ലിൽ നിന്നും പഴുക്കാക്കാനത്തിന് Read More…
ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ്
ഈരാറ്റുപേട്ട: ലയൺസ് ക്ലബ് ഓഫ് ചെമ്മലമറ്റം സെന്ററിന്റെയും, MES കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം ഈരാറ്റുപേട്ട MES കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എ എം റഷീദിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ നിർവഹിച്ചു. ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാക്ഷണവും ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം Read More…
പൂഞ്ഞാർ സംഭവം അപലപനീയം ; ഈരാറ്റുപേട്ട നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം
ഈരാറ്റുപേട്ട: വെള്ളിയാഴ്ച പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ സെൻ്റ് മേരീസ് ദേവാലയ ഗ്രൗണ്ടിൽ ഈരാറ്റുപേട്ടയിലെ ഒരു സ്കൂളിലെ എതാനും വിദ്യാർത്ഥികൾ ചെയ്ത നിയമവിരുദ്ധ നടപടികൾ അപലപനീയവും ഖേദകരമാണെന്നും നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. കുറ്റം ചെയ്ത വിദ്യാർത്ഥികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ സംഭവവുമായി ഈരാറ്റുപേട്ടയിലെ ഒരു സംഘടനയ്ക്കും രാഷ്ട്രീയ പാർട്ടികൾക്കും ബന്ധമില്ലന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും രാഷ്ട്രീയ മുതലടുപ്പും മതവൈരം നടത്താനുള്ള ചിലരുടെ ശ്രമങ്ങളെ ജനങ്ങൾ കരുതിയിരിക്കണമെന്നും യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ നഗരസഭ Read More…
ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി. ലഹരി വസ്തുക്കളുടെ ഉപയോഗം,വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട നിയമ ക്ലാസ്, പാലാ അഡാർട്ട് സംഘടിപ്പിച്ച ചിത്രപ്രദർശനം, സലിം കളത്തിപ്പടി അവതരിപ്പിച്ച ‘കുടമാറ്റം’ ലഹരിവിരുദ്ധ ഏകാഭിനയ നാടകം എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത്. കോളേജിലെ എൻ എസ് എസ് യൂണിറ്റും,ലീഗൽ സർവീസ് അതോറിറ്റിയും ചേർന്ന് സംഘടിപ്പിച്ച പരിപാടി ഈരാറ്റുപേട്ട ഫസ്റ്റ്ക്ലാസ്സ് ജുഡീഷ്യൻ മജിസ്‌ട്രേറ്റ് ആർ. കൃഷ്ണപ്രഭൻ ഉത്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. എ .എ Read More…
ആം ആദ്മി പാർട്ടി നവരാഷ്ട്രീയ സന്ദേശ യാത്ര ഇന്ന്
ഈരാറ്റുപേട്ട: ആം ആദ്മി പാർട്ടി പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എഎപി നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിബി ജേക്കബ് കളപ്പുരയ്ക്കപ്പറമ്പിൽ നയിക്കുന്ന നവരാഷ്ട്രീയ സന്ദേശയാത്ര ഇന്ന് രവിലെ 9 ന് പൂഞ്ഞാറിൽ ജില്ലാ പ്രസിഡന്റ് ജോയി തോമസ് ആനിത്തോട്ടം ഫ്ലാഗ് ഓഫ് ചെയ്യും. മണ്ഡലത്തിലെ പര്യടനത്തിനു ശേഷം വൈകിട്ട് 5.30 ന് ഈരാറ്റുപേട്ട സെൻട്രൽ ജംക്ഷനിൽ ചേരുന്ന സമാപന സമ്മേളനം എഎപി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോളജ് റോഡിൽ Read More…
ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി : പൂഞ്ഞാർ പഞ്ചായത്ത് തല പ്രവർത്തനോദ്ഘാടനം നടത്തി
ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ജലജീവന്‍ മിഷൻ മലങ്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പൂഞ്ഞാർ പനച്ചിപ്പാറയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാ പുരയിടം , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത്ത് കുമാർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ നായർ, സുശീല മോഹൻ, മെമ്പർമാരായ രഞ്ജിത്ത് എംആർ, വിഷ്ണുരാജ്, Read More…
എം എം എം യു എം യു പി സ്കൂൾ കാരക്കാടിൻ്റെ 48 മത് വാർഷികാഘോഷ ദിനത്തോട് അനുബന്ധിച്ചുള്ള “ഫിയസ്റ്റ 2024” നടത്തപ്പെട്ടു
ഈരാറ്റുപേട്ട: എം എം എം യു എം യു പി സ്കൂൾ കാരക്കാടിൻ്റെ 48 മത് വാർഷികാഘോഷ ദിനത്തോട് അനുബന്ധിച്ചുള്ള “ഫിയസ്റ്റ 2024” പൊതുസമ്മേളനം കിംസ് ഗ്രൂപ്പ് ഫൗണ്ടർ ഡയറക്ടർ ഡോക്ടർ എം എം മുഹമ്മദ് മറ്റക്കൊമ്പനാൽ നിർവഹിച്ചു. പഠനത്തോടൊപ്പം കലാരംഗത്തും ഏറെ മുന്നിൽ നിൽക്കുന്ന കാരക്കാട് സ്കൂളിൻറെ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ശേഷം നടന്ന പൊതുസമ്മേളനം സ്കൂൾ മാനേജർ ഹാജി കെ എ മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ Read More…











