ഈരാറ്റുപേട്ട :വാകേഴ്സ് ക്ലബ്ബിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കും.15 ന് രാവിലെ 7.30 ന് സ്വാതന്ത്ര്യ ദിന റാലി നടത്തും.തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ സാബു സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തും.
സംസ്ഥാന വ്യാപാരി വ്യവസായി ഏകോപനസമിതി ട്രഷറർ എം. കെ.തോമസ്കുട്ടി,ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷൈജു എന്നിവർ വിശിഷ്ടാതിഥി കളാ യിരിക്കും.പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും.
തെക്കേക്കര എട്ടുപങ്ക് ഭാഗത്തെ വീടുകളിലേക്കുള്ള വഴി സഞ്ചാര യോഗ്യ മാക്കാൻ ക്ലബ്ബംഗങ്ങൾ ശ്രമ ദാനം നടത്തും.