ഈരാറ്റുപേട്ട : അന്തരിച്ച സിപിഐഎം മുൻ ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ എം അലിയാറിന്റെ അനുസ്മരണം നടത്തി. ഈരാറ്റുപേട്ട വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ വിവിധ കക്ഷി നേതാക്കന്മാരും ട്രേഡ് യൂണിയൻ പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സിപിഐഎം ജില്ല കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ കമിറ്റി അംഗങ്ങളായ വി പി അബ്ദുൾ സലാം, കെ ആർ അമീർഖാൻ, ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ വി Read More…
നടയ്ക്കല്: വിദ്യാഭ്യാസ മേഖലയില് അന്പത് വര്ഷം പൂർത്തിയാക്കുന്ന കാരക്കാട് എംഎംഎം യുഎം യുപി സ്കൂളിന്റെ ഗോള്ഡന് ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണവും ഓഫീസ് ഉത്ഘാടനവും കാരക്കാട് സ്കൂളിൽ നടന്നു. ഒരു വര്ഷം നീണ്ടുനില്ക്കുന്ന വിവിധ പരിപാടികളാണ് ജൂബിലിയോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 1976 ല് ഹാജി വിഎംഎ കരീം സ്ഥാപിച്ച സ്കൂളിൽ നാളിതുവരെ പഠനം നടത്തിയ മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തവും സഹകരണവും അഭ്യർഥിച്ചുകൊണ്ട് സ്കൂൾ മാനേജർ കെ.എ മുഹമ്മദ് അഷ്റഫ് സ്വാഗത സംഘം യോഗം ഉദ്ഘാടനം ചെയ്തു. സ്കൂള് Read More…
ഈരാറ്റുപേട്ട: വെള്ളിയാഴ്ച പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ സെൻ്റ് മേരീസ് ദേവാലയ ഗ്രൗണ്ടിൽ ഈരാറ്റുപേട്ടയിലെ ഒരു സ്കൂളിലെ എതാനും വിദ്യാർത്ഥികൾ ചെയ്ത നിയമവിരുദ്ധ നടപടികൾ അപലപനീയവും ഖേദകരമാണെന്നും നഗരസഭയിൽ കൂടിയ സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. കുറ്റം ചെയ്ത വിദ്യാർത്ഥികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ സംഭവവുമായി ഈരാറ്റുപേട്ടയിലെ ഒരു സംഘടനയ്ക്കും രാഷ്ട്രീയ പാർട്ടികൾക്കും ബന്ധമില്ലന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും രാഷ്ട്രീയ മുതലടുപ്പും മതവൈരം നടത്താനുള്ള ചിലരുടെ ശ്രമങ്ങളെ ജനങ്ങൾ കരുതിയിരിക്കണമെന്നും യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ നഗരസഭ Read More…