erattupetta

മെഗാ നേത്ര പരിശോധന ക്യാമ്പും, സൗജന്യ കണ്ണട വിതരണവും, മെഡിക്കൽ ക്യാമ്പും, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കാരക്കാട് എം എം എം യു എം യു പി സ്കൂളിന്റെയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും, പാലാ മാർസ്ലീവാ മെഡിസിറ്റിയുടെയും അമിതാ ഐ കെയർ തിരുവല്ലയുടെയും സംയുക്താഭിമുഖ്യത്തിൽ മെഗാ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും, മെഡിക്കൽ ക്യാമ്പും, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പിടിഎ പ്രസിഡൻറ് ഒ എ ഹാരിസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ കെ എ മുഹമ്മദ് അഷ്റഫ് നിർവഹിച്ചു. ലയൺസ് 318 B ചീഫ് Read More…

erattupetta

ജില്ലാ പഞ്ചായത്ത്‌ തലനാട് ഡിവിഷനിൽ ബിന്ദു സെബാസ്റ്റ്യൻ യു. ഡി. എഫ്. സ്ഥാനാർഥി

ഈരാറ്റുപേട്ട: കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതിയ ഡിവിഷനായ തലനാട് ഡിവിഷനിൽ യു. ഡി. എഫ്. സ്ഥാനാർഥിയായി ബിന്ദു സെബാസ്റ്റ്യൻ മത്സരിക്കും. മൂന്നിലവ് സ്വദേശിനിയാണ്. ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും മൂന്നിലവ് ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും നിലവിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമാണ്. മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമാണ്. മൂന്നിലവ് നെടുങ്കല്ലുങ്കൽ കുടുംബാംഗമാണ്. ഭർത്താവ് ജോസ് (സെബാസ്റ്റ്യൻ ). മക്കൾ അനിറ്റാമോൾ സെബാസ്റ്റ്യൻ, ലെന സെബാസ്റ്റ്യൻ.

erattupetta

ഈരാറ്റുപേട്ട നഗരസഭ മണ്ഡലം യു.ഡി.എഫ് ചെയർമാനായി കെ.ഇ.എ.ഖാദറിനെ നിയമിച്ചു

ഈരാറ്റുപേട്ട: നഗരസഭ മണ്ഡലം യു.ഡി.എഫ് ചെയർമാനായി.കെ.ഇ.എ.ഖാദറിനെ നിയമിച്ചതായി ജില്ലാ യു ഡി.എഫ് കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് അറിയിച്ചു. പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, വീക്ഷണം, പ്രാദേശിക ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

erattupetta

ആരോഗ്യരംഗത്ത് പുതിയ ചുവടുവെപ്പുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

ഈരാറ്റുപേട്ട : സമഗ്രഹ മാതൃ ശിശു പരിചരണ വിഭാഗത്തിന് തുടക്കം കുറിച്ച് കൊണ്ട് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ. സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ക്ലസ്റ്റർ C E O ശ്രീ. പ്രകാശ് മാത്യുവിന്റെ അധ്യക്ഷധയിൽ കൂടിയ ഔദ്യോഗിക ചടങ്ങിൽ, പ്രശസ്ത സിനിമ താരവും ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസറുമായ ശ്രീമതി ശ്രീവിദ്യ മുല്ലച്ചേരിയും ശ്രീ. രാഹുൽ രാമചന്ദ്രനും തിരി തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്‌തുത ചടങ്ങിൽ, ഗർഭധാരണം മുതൽ പ്രസവം വരെയുള്ള (ഒന്നാം മാസം മുതൽ ഒൻപതാം മാസം വരെയുള്ള Read More…

erattupetta

ഈരാറ്റുപേട്ട സബ്ജില്ലാതല അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കടുവാമുഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂൾ

ഈരാറ്റുപേട്ട സബ്ജില്ലാതല അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കടുവാമുഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂൾ വിദ്യാർത്ഥികൾ പ്രശസ്ത സിനിമാതാരം മീനാക്ഷിയിൽ നിന്ന് ഓവറോൾ ട്രോഫി ഏറ്റുവാങ്ങി. നവംബർ 3,4,5 തീയതികളിലായി പൂഞ്ഞാർ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ നടന്ന ഈരാറ്റുപേട്ട സബ്ജില്ല അറബിക് കലോത്സവത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും – അധ്യാപകരെയും പിടിഎ കമ്മറ്റിയും, രക്ഷകർത്താക്കളും, പ്രദേശവാസികളും ചേർന്ന് അഭിനന്ദിച്ചു.

erattupetta

ഈരാറ്റുപേട്ട നഗരസഭയിൽ നിന്നുള്ള അറിയിപ്പ്

ഈരാറ്റുപേട്ട: നഗരസഭയുടെ പരിഷ്കരണങ്ങളോടു കൂടിയ കരട് മാസ്റ്റർ പ്ലാൻ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.erattupettamunicipality.web.lsgkerala.gov.in ഔദ്യോഗിക വെബൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും പ്രസിദ്ധീകരണം സംബന്ധിച്ച നോട്ടീസ് ഔദ്യോഗിക ഗസറ്റിൽ വന്ന ഒക്ടോബർ 7 ആം തീയതി മുതൽ അറുപത് ദിവസത്തിനകം ഈരാറ്റുപേട്ട മുനിസിപ്പൽ സെക്രട്ടറിക്ക് രേഖാമൂലം എഴുതി നൽകാവുന്നതാണ്. കരട് മാസ്റ്റർ പ്ലാൻ ഔദ്യോഗിക വെബ്ലൈറ്റായ www.erattupettamunicipality.web.lsgkerala.gov.in ലോ പ്രവർത്തി ദിനങ്ങളിൽ നഗരസഭ ഓഫീസിലോ വന്ന് പരിശോധിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിക്കുന്നു.

erattupetta

ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പുംഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടത്തി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ളീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെയും ഗൈഡ്സ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും പാലാ ടൗൺ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടത്തി. കേരളത്തിലെ മികച്ച രക്തദാതാവും സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തകനുമായ ഷിബു തെക്കേമറ്റത്തിനെ ആദരിക്കുകയും ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ എം ഇ റ്റി ചെയർമാൻ പ്രഫ. എം കെ ഫരീദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ Read More…

erattupetta

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേള എൽ പി വിഭാഗം ജി.എം.എൽ.പി.എസ് ഓവറോൾ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയിൽ ഗവ. മുസ്‌ലിം എൽപിഎസ് ഓവറോൾ കരസ്ഥമാക്കി. സോഷ്യൽ സയൻസ് ഫെയർ ഓവറോൾ ഫസ്റ്റ്, സയൻസ് ഫെയർ ഓവറോൾ ഫസ്റ്റ്, വർക്ക് എക്സ്പീരിയൻസ് ഫെയർ ഓവറോൾ സെക്കന്റ്, മാത്തമാറ്റിക്സ് ഫെയർ ഓവറോൾ സെക്കന്റ്, ഗവൺമെന്റ് സ്കൂൾ എൽ പി വിഭാഗം ഓവറോൾ ഫസ്റ്റ്, എന്നീ നേട്ടങ്ങൾ കരസ്ഥമാക്കിയാണ് ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ നേട്ടം കൈവരിച്ചത്. വിജയികളെ അനുമോദിക്കുന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് Read More…

erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2025 ;സമാപന സമ്മേളനവും ട്രോഫി വിതരണവും

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരളോത്സവം 2025 സമാപന സമ്മേളനം ബഹു. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തങ്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസിന്റെഅ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുര്യൻ തോമസ് നെല്ലുവേലിൽ സ്വാഗതം ആശംസിച്ചു. 2025 ബ്ലോക്ക് പഞ്ചായത്ത് കേരളലോത്സവത്തിന്റെ. വിജയികളായവർക്ക് മൊമന്റോലയും ട്രോഫികളും സർട്ടിഫിക്കറ്റും ബഹുപൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തങ്കൽ വിതരണവും Read More…

erattupetta

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം അരുവിത്തുറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ച് ഈരാറ്റുപേട്ട AEO ഷംല ബീവി സിഎം, വാർഡ് കൗൺസിലർമാരായ ഫാത്തിമ സുഹാന, ലീന ജെയിംസ്, പിടിഎ പ്രസിഡണ്ട് തോമസ് പി. മാത്യു, റിസപ്ഷൻ കമ്മിറ്റി കൺവീനർ അഗസ്റ്റിൻ സേവ്യർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ Read More…