ഈരാറ്റുപേട്ട: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു ഡിബേറ്റ് കോമ്പറ്റീഷൻ നടത്തുന്നതായി ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ആൻസി ജോസഫ് അറിയിച്ചു. ഈ മാസം ഒമ്പതാം തീയതി രാവിലെ 10 മണി മുതൽ മുരിക്കുംവയൽ ശ്രീശബരീശ കോളേജ് ഓഡിറ്റോറിയത്തിലാണ് മത്സരം നടക്കുക. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്യും. ഒരു Read More…
erattupetta
മങ്കുഴി ക്ഷേത്ര മഹോത്സവം ജനുവരി 6 മുതൽ 13 വരെ
ഈരാറ്റുപേട്ട: നാരായണഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മഹോത്സവം ജനുവരി 6 മുതൽ 13 വരെ വിവിധങ്ങളായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മങ്കുഴി ക്ഷേത്രം പൂർണ്ണമായും കൃഷ്ണശിലയിലും ദേവ വ്യക്ഷങ്ങളിലും ചെമ്പിലും ഉത്തമമായ നിർമ്മിച്ച് പുനപ്രതിഷ്ഠ നടത്തിയതിന് ശേഷം നടക്കുന്ന ആദ്യ തിരുവത്സവമാണ് നടത്തുന്നത്. ജനുവരി 6, തൃക്കൊടിയേറ്റും ജനുവരി 12 ന് പള്ളിവേട്ട താലപ്പൊലിയും, ജനുവരി 13 ന് ആറാട്ടും Read More…
പുതുവല്‍സരാഘോഷത്തിനിടെ അപകടമരണം: ടീ നന്മക്കൂട്ടം മൃതദേഹം മുകളിലെത്തിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ
ഈരാറ്റുപേട്ട: പുതുവല്‍സരാഘോഷത്തിനായുള്ള യാത്രയ്ക്കിടെ അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം അഗാധമായ കൊക്കയില്‍ നിന്നു മുകളിലെത്തിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ. കുട്ടിക്കാനത്ത് നിര്‍ത്തിയിട്ട വാഹനത്തിന്റെ ഗിയറില്‍ അബദ്ധത്തില്‍ കൈ തട്ടിയതിനെത്തുടര്‍ന്നാണ് വാഹനം കൊക്കയിലേയ്ക്കു മറിഞ്ഞത്. അപകടത്തില്‍ കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഫൈസലാണ് (27) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെ നടന്ന അപകടത്തെത്തുടര്‍ന്ന് 11 ഓടെ ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം സന്നദ്ധ സംഘം ജനറല്‍ സെക്രട്ടറിയ്ക്ക് വിളിയെത്തി. ഉടന്‍ തന്നെ അപകടം സംബന്ധിച്ച സന്ദേശം ടീം അംഗങ്ങള്‍ക്ക് കൈമാറി. Read More…
നഗരോത്സവത്തിൽ നിയമ സേവന സഹായ കേന്ദ്രം
ഈരാറ്റുപേട്ടയിൽ 27/12/2024 മുതൽ 05/01/2025 വരെ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന നഗരോത്സവത്തിൽ നിയമ സേവന സഹായ കേന്ദ്രം തുറന്ന് പ്രവർത്തനം ആരംഭിച്ചു. മീനച്ചിൽ താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള ഈ കേന്ദ്രത്തിൽ നിന്ന് നിയമ ബോധവൽക്കരണവും സൗജന്യ നിയമ സഹായവും സിവിൽ ,ക്രിമിനൽ തുടങ്ങി എല്ലാ രംഗത്തെയും തർക്കങ്ങളും പരാതികളുമുൾപ്പെടെ എല്ലാ നിയമ സഹായവും ഇവിടെ നിന്ന് ലഭ്യമാകുന്നതാണ്. നിയമ സഹായ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മുൻസിഫ് മജിസ്ട്രേറ്റ് ആർ .ക്രിഷ്ണ Read More…
ഈരാറ്റുപേട്ട നഗരോത്സവത്തിൽ വൻ ജന തിരക്ക്
ഈരാറ്റുപേട്ട: നഗരസഭ പി.ടി.എം.എസ് ഓഡിറ്റോറിയ ത്തിലും ഗ്രൗണ്ടിലുംനടത്തുന്ന നഗരോൽസവത്തിൽ തിരക്കേറി. എല്ലാ ദിവ സവും വൻ തിരക്കാണ് അനു ഭവപ്പെടുന്നത്. വെള്ളിയാഴ്ച ആരംഭിച്ച നഗരോൽസവം ജനുവരി 5 ഞായറാഴ്ച അവസാനിക്കും. എല്ലാ ദിവസവും കലാപരിപാടി കൾ, കുട്ടികൾക്ക് കളിച്ചു രസിക്കാൻ കിഡ്സ് റൈഡുകൾ എന്നിവയുമുണ്ട്.
നഗരോത്സവ വേദിയിൽ സാംസ്കാരിക സമ്മേളനം
ഈരാറ്റുപേട്ട . നഗരസഭ നടത്തുന്ന നഗരോത്സവ വേദിയിൽ നടന്ന സാംസ്കാരിക സമ്മേളനം പ്രഭാഷകനും ഗാനനിരൂപനുമായ ഡോ.സജിത്ത് ഏവൂരേത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തിന് എം.ടി എന്ന സാഹിത്യകാരൻ നൽകിയ സംഭാവനകൾ കേരളത്തിൻ്റെ സാംസ്കാരിക അടയാളങ്ങളാണെന്ന് അദ്ദേഹം പറഞ്ഞുചടങ്ങിൽ ഫെയ്സ് പ്രസിഡണ്ട് സക്കീർ താപി അധ്യക്ഷത വഹിച്ചു ലൈബ്രറി കൺവീനർ പി എം മുഹ്സിൻ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ വി എം മുഹമ്മദ് ഇല്യാസ്, കെ.സുനിൽകുമാർ, നാസർ വെള്ളൂപ്പറമ്പിൽ, അനസ് Read More…
കെ.എസ്.ആർ.ടി.സി ഡിപ്പോയോടുള്ള അവഗണന: വെൽഫെയർ പാർട്ടി രാപ്പകൽ സമരം ശ്രദ്ധേയമായി
ഈരാറ്റുപേട്ട: ഭരണകൂട-ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോയെ തകർക്കാനുള്ള നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഒരു മാസം നീണ്ട കെ.എസ്.ആർ.ടി.സി ഡിപ്പോ സംരക്ഷണ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രാപ്പകൽ സമരം ശ്രദ്ധേയമായി. ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോക്കു മുന്നിൽ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച സമരം പിറ്റേന്ന് രാവിലെ എട്ട് മണിയോടെയാണ് സമാപിച്ചത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം സണ്ണി മാത്യു Read More…
പുരോഗമന കലാ സാഹിത്യ സംഘം ഈരാറ്റുപേട്ട മേഖല കമ്മിറ്റി രൂപീകരിച്ചു
ഈരാറ്റുപേട്ട : പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ഈരാറ്റുപേട്ട മേഖലാ തല രൂപീകരണ യോഗം സംഘടനയുടെ പൂഞ്ഞാർ ഏരിയ കമ്മിറ്റി സെക്രട്ടറി വി.കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ആസീഫ് മുണ്ടക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എം.ബി ഫെസൽ, വി.എച്ച് സിറാജ്, വിഷ്ണു ശശിധരൻ മാഹിൻ സലിം, സലിം കുളത്തിപ്പടി, റഫീഖ് പേഴുംങ്കാട്ടിൽ, റയീസ് പടിപ്പുരയ്ക്കൽ, തൂമ ഷെരീഫ്, സ്വദ്ഖ് ഇളപ്പുങ്കൽ, അമീൻ പാറയിൽ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് വി.എച്ച് സിറാജ് , വൈസ് Read More…
അറിവിനൊപ്പം തിരിച്ചറിവും ഉണ്ടാകണം: ഡോ :ഹഫീസ് റഹ്മാൻ
ഈരാറ്റുപേട്ട: ഓരോ വിദ്യാർത്ഥിയും ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുത്താൽ മാത്രമേ ലക്ഷ്യത്തിലെത്താൻ കഴിയുകയുള്ളുവെന്ന് ലോക പ്രശസ്ത കീ ഹോൾ ശസ്ത്രക്രിയ വിദഗ്ധനും സൺറൈസ് ഗ്രൂപ്പ് ഓഫ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാൻ പടിയത്ത് പറഞ്ഞു. അൽമനാർ പബ്ലിക് സ്കൂളിൻ്റെ 37 മത് വാർഷികാഘോഷം മെഹ്ഫിലെ മനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവിനോടൊപ്പം തിരിച്ചറിവും നേടുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണന്നും അദേഹം കൂട്ടി ചേർത്തു. ഐ. ജി.റ്റി ചെയർമാൻ എ.എം അബ്ദു സമദ് അധ്യക്ഷത വഹിച്ചു. നവീകരിച്ച കോൺഫറൻസ് Read More…
അൽ മനാർ സ്‌കൂൾ 37-ാം വാർഷികാഘോഷം നാളെ
ഈരാറ്റുപേട്ട: അൽ മനാർ സീനിയർ സെക്കണ്ടറി സ്‌കൂൾ 37 ാം വാർഷികാഘോഷവും നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനവും നാളെ (ശനി) നടക്കും. രാവിലെ എട്ടരക്ക് സ്‌കൂൾ അങ്കണത്തിൽ ഇസ്ലാമിക് ഗൈഡൻസ് ട്രസ്റ്റ് ചെയർമാൻ എ.എം.എ. സമദ് പതാക ഉയർത്തുന്നതോടെ വാർഷികാഘോഷ പരിപാടിയായ ‘മെഹ്ഫിലെ മനാറി’ന് തുടക്കമാകും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകുന്നേരം 4.30 മുതൽ കുട്ടികൾക്കുള്ള സമ്മാന വിതരണം നടക്കും. അഞ്ച് മണിക്ക് നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും ഡിപ്പാർട്ട്‌മെന്റ് ഓഫ് Read More…











