ഈരാറ്റുപേട്ട: ലോക തപാൽ ദിനത്തോടനുബന്ധിച്ച് കടുവാമുഴി പിഎംഎസ്എ പിടിഎം എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. പോസ്റ്റ് ഓഫീസിന്റെ ദൈനംദിനപ്രവർത്തനങ്ങളെ മനസ്സിലാക്കുന്നതിനും,പോസ്റ്റൽ സ്റ്റാമ്പ്, ഇല്ലെന്റ്, കവർ, പോസ്റ്റുകാർഡ് എന്നിവ പരിചയപ്പെടുകയും പോസ്റ്റുകാർഡിൽ കുട്ടികൾ കത്തുകൾ അയക്കുകയും വിദ്യാർത്ഥികൾ ജീവനക്കാർക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ സജിത്ത് ബാബു, ബിബിൻ ബേബി, ഫസ്ന എന്നിവർ നേതൃത്വം നൽകി.
erattupetta
പിണറായി പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു; ജനജാഗ്രതാ കാംപയിന്‍ മണ്ഡലംതല വാഹനജാഥ 10 ന് ആരംഭിക്കും: എസ്ഡിപിഐ
ഈരാറ്റുപേട്ട : പിണറായി പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന തലക്കെട്ടില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രത കാംപയിന്റെ ഭാഗമായി പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് ഹലീല്‍ തലപ്പള്ളിൽ നയിക്കുന്ന നിയോജക മണ്ഡലം തല വാഹനജാഥ നാളെ മുതൽ (ഒക്ടോബര 10 ] ഈരാറ്റുപേട്ടയിൽ നിന്ന് ആരംഭിക്കുമെന്ന് വൈസ് പ്രസിഡന്റ് ഇസ്മായീല്‍ കീഴേടം പറഞ്ഞു. .ആർ എസ് എസ് കാർ പ്രതികൾ ആവുന കേസിൽമുഖ്യമന്ത്രി. മതവും ജാതിയും പ്രദേശവും നോക്കി കുറ്റവും ശിക്ഷയും നടപ്പാക്കുന്ന സംഘപരിവാര Read More…
60-ാം വാർഷികം ആഘോഷിച്ചു
ഈരാറ്റുപേട്ട: കേരളാകോൺഗ്രസ് പാർട്ടിയുടെ അറുപതാം ജന്മദിനാഘോഷം സമുചിതതമായി ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്നു. പാർട്ടിയുടെ സീനിയർ നേതാവും ഉന്നതാദികാര സമതി അംഗവുമായ മുൻ എം.എൽ.എ. പ്രൊഫസർ.വി.ജെ ജോസഫ് പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. ജയിംസ്,വലിയ വീട്ടിൽ, സെക്രട്ടറി പി.പി.എം നൗഷാദ്, നിയോജക മണ്ഡലം സെക്രട്ടറി സോജൻ ആലക്കുളം, പി.എസ് എം റംലി ., നാസ്സർ ആലുംതറ, റോസറ്റ് വീഡൻ,ജയിംസ് കുന്നേൽ, പരിക്കൊച്ച് കുരുവനാൽ, സിദ്ധീഖ്, സിബി മാത്യു, ഷാനവാസ്, നാസ്സർ ഇടത്തും കുന്നേൽ, ഷാനവാസ്, Read More…
അസാധ്യമെന്ന് കരുതിയ ബോട്ട് റിക്കവറി ദൗത്യം സാധ്യമാക്കി ടീം നന്മക്കൂട്ടം
കോട്ടയം: കോടിമതയില്‍ കൊടൂരാറ്റില്‍ മുങ്ങിയ കുടുംബശ്രീയുടെ ഫ്‌ളോട്ടിംങ് റെസ്റ്റോറന്റ് ഉയര്‍ത്തി. കോടിമത ബോട്ട് ജെട്ടിയില്‍ കഴിഞ്ഞ ആഴ്ചയാണ് ബോട്ട് വെള്ളം കയറി മുങ്ങിയത്. കുടുംബശ്രീയുടെ കീഴിൽ ഫ്‌ളോട്ടിംങ് റെസ്റ്റോറന്റ് ആയി പ്രവര്‍ത്തിച്ചിരുന്ന കായിപ്പുറം സൊസൈറ്റിയുടെ പാതിരാമണല്‍ ക്രൂസാണ് മുങ്ങിയത്. 4 ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് ബോട്ട് പൂര്‍ണ്ണമായും വെള്ളത്തിനു മുകളിലേക്ക് ഉയര്‍ത്താന്‍ സാധിച്ചത്. കുമ്മനം സ്വദേശി അബ്ദുല്‍ കലാം ആസാദിന്റെ (ഗ്രാന്‍ഡ് മാസ്റ്റര്‍) JRS Academy) നേതൃത്വത്തില്‍ ആണ് ബോട്ട് ഉയര്‍ത്തല്‍ പദ്ധതി വിജയം കണ്ടത്. കോട്ടയത്ത് Read More…
ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെച്ചൊഴിയണം: കെ.എ. ഷെഫീഖ്
ഈരാറ്റുപേട്ട: ആഭ്യന്തര വകുപ്പ് ആർ.എസ്.സുമായി നടത്തിയ രഹസ്യ ധാരണകളുടെ വസ്തുതകൾ പുറത്ത് വരുമ്പോൾ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ കെ.എ ഷെഫീഖ് ആവശ്യപെട്ടു. ആർ.എസ്.എസ് പിണറായി പോലീസ് കൂട്ടുകെട്ട് കേരളത്തെ സംഘപരിവാറിന് പണയപ്പെടുത്താൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് ഒക്ടോബർ 1 മുതൽ 15 വരെ വെൽഫെയർ പാർട്ടി സംസ്ഥാനത്ത് ഉടനീളം നടത്തിവരുന്ന ജനകീയ പ്രതിരോധത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട തെക്കേകരയിൽ നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ആർ. എസ്. Read More…
എം.ഇ.എസ് കോളേജിൽ പരിശീലന പരിപാടി നടത്തി
ഈരാറ്റുപേട്ട : കേരള സർക്കാരിൻ്റ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ ഡിജി കേരള നഗരസഭയിൽ നടപ്പാക്കുന്നതിൻ്റെ മുന്നോടിയായി എം.ഇ.എസ്കോളജിലെ എൻ. എസ്.എസ് വളണ്ടിയർമാർക്ക് പരിശീലനം നൽകി. പ്രിൻസിപ്പൽ പ്രഫ. എ.എം റഷീദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ട്രൈനർ അശോക് കുമാർ വി.എം ക്ലാസെടുത്തു. മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിച്ച് വി.എം അഷ്റഫ്, ജോഷി താന്നിക്കൽ എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫഹ്‌മി സുഹാന നേതൃത്വം നൽകി. 50 വിദ്യാർത്ഥികൾ പങ്കെടുത്തു.
ആരാംപുളി – എടവര റോഡ് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ആരാംപുളി- എടവര റോഡിന്റെ ഗതാഗത യോഗ്യമല്ലാതിരുന്ന ഭാഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നുലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുശീല മോഹന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ മുഖ്യപ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി മൂഴിയാങ്കൽ, ആന്റണി Read More…
അഹമ്മദ് കുരിക്കൾ നഗർ ബസ് സ്റ്റോപ്പ് പുനസ്ഥാപിക്കണം: വ്യാപാരികൾ
ഈരാറ്റുപേട്ട: മുനിസിപ്പാലിറ്റിയിലെ സെൻട്രൽ ജംഗ്ഷൻ, പുളിക്കൽ കോംപ്ലക്സ്, മോതീൻകുന്നേൽ ബിൽഡിംഗ് എന്നിവടങ്ങളിൽ വ്യാപാരം ചെയ്യുന്ന വ്യാപാരികൾ അഹമ്മദ് കുരിക്കൾ നഗറിലെ ബസ് സ്റ്റോപ്പ് പുനസ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറിന് നിവേദനം നൽകി. 255 പേരാണ് നിവേദനത്തിൽ ഒപ്പുവെച്ചത്. നിവേദനത്തിൻ്റെ കോപ്പി പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിനും നഗരസഭയിലെ വിവിധ കക്ഷി നേതാക്കൾക്കും നൽകിയിട്ടുമുണ്ട്. 2024 സെപ്റ്റംബർ 18-ാം തീയതി മുതൽ ഈരാറ്റുപേട്ട കുരിക്കൾ നഗർ കേന്ദ്രീക രിച്ച് നടപ്പാക്കിയ ട്രാഫിക് പരിഷ്‌കാരം Read More…
മാതാക്കൽ ഡിവിഷനിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി
ഈരാറ്റുപേട്ട: നഗരസഭ ആറാം ഡിവിഷൻ മാതാക്കലിൽ പുനർനിർമാണം നടത്തിയ നാല് റോഡുകൾ ഔദ്യോഗികമായി തുറന്ന് നൽകി. 2.5 ലക്ഷം രൂപമുടക്കി കോൺക്രീറ്റ് ചെയ്ത മാതാക്കൽ കോട്ട റോഡ്, 4 ലക്ഷം മുടക്കി പുനർനിർമിച്ച മാതാക്കൽ അള്ളുങ്കൽ റോഡ്, 2.5 ലക്ഷം രൂപ മുടക്കി കോൺക്രീറ്റ് ചെയ്ത മാതാക്കൽ വയലുങ്ങാട് റോഡ്, ഒരു ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് ചെയ്ത പുത്തൻ പറമ്പ് റോഡ്, കൂടാതെ25 ലക്ഷം രൂപ വകയിരുത്തി പുതുതുതായി ആരംഭിക്കുന്ന ജനകീയ ജലസേചന പദ്ധതിക്ക് വേണ്ടി Read More…
ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിട സമുച്ചയം മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു
ഈരാറ്റുപേട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെയും തുടർന്നുള്ള വിദ്യാകിരണം പദ്ധതിയിലൂടെയും കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അടക്കമുള്ള സംസ്ഥാനത്തെ സ്‌കൂളുകളിലെ പുതിയ ഹൈടെക് കെട്ടിട സമുച്ചയങ്ങളുടെയും സ്മാർട്ട് ക്ലാസുകളുടെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലാകെ 973 സ്‌കൂൾ കെട്ടിടങ്ങളാണ് കിഫ്ബി ധനസഹായത്തോടെ നിർമിക്കുത്. 2,500 കോടിയോളം രൂപയാണ് അതിനായി ചെലവഴിക്കുന്നത്. 508 കെട്ടിടങ്ങൾ ഇതുവരെ പൂർത്തിയായി. പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി Read More…











