ഏറ്റുമാനൂർ നീർക്കാട് അഭിഭാഷകയും മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ജിസ്മോളും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവും കസ്റ്റഡിയിൽ. ഇരുവർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചു. ഗാർഹിക പീഡനം നടന്നതിന് നിർണായക തെളിവ് കണ്ടെത്തി. ഭർതൃ വീട്ടിലെ മറ്റുള്ളവർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇരുവരുടെയും ചോദ്യം ചെയ്യലിനിടെയാണ് നിർണായകമായ തെളിവുകൾ ലഭിച്ചത്. മൊബൈൽ ഫോൺ പരിശോധനയിലാണ് ഓഡിയോ സന്ദേശങ്ങൾ അടക്കം പൊലീസ് കണ്ടെത്തിയത്. ഭർത്താവിൻറെ വീട്ടിൽ കടുത്ത Read More…
Blog
Your blog category
പാലാ അൽഫോൻസാ കോളേജിൽ പെൺകുട്ടികൾക്കായി സമ്മർ ക്യാമ്പ്
പാലാ: പാലാ അൽഫോൻസാ കോളജിൻറയും ലയൺസ് 318 യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറ ഭാഗമായി ലിയോ ക്ലബ്ബുകളിലൊന്നായ ജൂവൽസ് ഓഫ് പത്തനംതിട്ടയുടേയും നേതൃത്വത്തിൽ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ പഠിയ്ക്കുന്ന പെൺകുട്ടികൾക്കായിഏപ്രിൽ 22 മുതൽ മെയ് മൂന്നാം തീയതി വരെ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ സമ്മർ ക്യാമ്പ് നടത്തുന്നു. പെൺകുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ ദശദിന ക്യാമ്പിൽ വിവിധ കലാ കായിക പരിശീലനങ്ങളോടൊപ്പം വ്യക്തിത്വ വികസനം, പ്രസംഗ പരിശീലനം Read More…
കുട്ടികൾ ഈശോയെപ്പോലെ ജ്ഞാനത്തിലും പ്രായത്തിലും വളരണം : ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ
അരുണാപുരം : സെൻ്റ് തോമസ് സൺഡേ സ്കൂളിൻ്റെ ‘ലൂമെൻ ക്രിസ്റ്റി’ 2025 ന്റെ അഞ്ചാം ദിനം സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിൻ്റെ സന്ദർശനത്താൽ അനുഗ്രഹീതമായി. വിശ്വാസത്തിന്റെ ദീപശിഖ കെടാതെ സൂക്ഷിക്കാൻ വിശ്വാസ പരിശീലനം വഹിക്കുന്ന പങ്ക് വലുതാണ്. ആടിയും പാടിയും കളിച്ചും പഠിച്ചും വിശ്വാസത്തിന്റെ വ്യത്യസ്ത തലങ്ങൾ മനസ്സിലാക്കാൻ വിശ്വാസ ഉത്സവങ്ങൾ വലിയ പങ്കു വഹിക്കുന്നു. വിശ്വാസം ഏത് കാലത്തേക്കാൾ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ തന്റെ വിശ്വാസത്തെ ഉത്സവമായി ആഘോഷിച്ച് Read More…
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ അദ്വൈത് ശ്രീകാന്തിനു ( 16) പരുക്കേറ്റു. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പൂവത്തോട് സ്വദേശി ജോബിൻ ജോസഫിനു ( 30) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു 2 അപകടങ്ങളും.
റാഗിംഗിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ല; നിയമ സേവന അതോറിറ്റി ഹൈക്കോടതിയില്‍
റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. സംസ്ഥാനത്ത് റാഗിംഗ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നടപടി. നിയമസേവന അതോറിറ്റിയുടെ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസിന്റെ നടപടി. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത റാഗിംഗ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് നിയമ സേവന അതോറിറ്റി വിമർശിച്ചു. റാഗിംഗിനെതിരെ ശക്തമായ സംവിധാനങ്ങൾ ഉണ്ടാകണമെന്ന് കെൽസ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടാക്കണമെന്ന് കെൽസ പറഞ്ഞു. റാഗിംഗ് സെല്ലുകള്‍ രൂപീകരിക്കാനെടുത്ത നടപടികള്‍ സര്‍ക്കാര്‍ അറിയിക്കാന്‍ Read More…
ഈ ഫോട്ടോയിൽ കാണുന്ന ആളെ കാണ്മാനില്ല
ഈ ഫോട്ടോയിൽ കാണുന്ന എ പി രാജൻ (78) ആനത്താരയിൽ , ആറ്റോരം, കൊക്കയാർ, കുറ്റിപ്ലാങ്ങാട് പി ഒ, എന്നയാൾ ഇന്ന് (14/ 2/ 2025 വെള്ളിയാഴ്ച ) രാവിലെ 8 മണിയോടെ പൂവഞ്ചിയിലുള്ള സഹോദരന്റെ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയിട്ട് കാണാതായിട്ടുണ്ട്. ഓർമ്മക്കുറവുള്ള വ്യക്തിയും രോഗിയുമാണ്. വെള്ള ഷർട്ടും കൈലി മുണ്ടും ധരിച്ചിരിക്കുന്നു. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു. Ph: 9745389138, 7356049458
അപകടകരമായ മദ്യനയം തിരുത്തണം: ഫാ.വെള്ളമരുതുങ്കല്‍
പാലാ: പൊതുസമൂഹത്തിന് ഏറെ ഭീഷണി ഉയര്‍ത്തുന്ന അപകടകരമായ മദ്യനയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും തിരുത്തിയില്ലെങ്കില്‍ അപകടം ക്ഷണിച്ചുവരുന്നുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ മുന്‍ സെക്രട്ടറിയും പാലാ രൂപതാ ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍. രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലാ ളാലം പാലം ജംഗ്ഷനില്‍ സംഘടിപ്പിച്ച മദ്യനയങ്ങള്‍ക്കെതിരെ സമരജ്വാല പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍. കുടിവെള്ളം ഇല്ലാത്ത നാട്ടില്‍ വെള്ളമടി പ്രോത്സാഹിപ്പിക്കാന്‍ മദ്യഫാക്ടറി തുടങ്ങുകയാണ് സര്‍ക്കാര്‍. ബാറുകള്‍ 29-ല്‍ നിന്നും ആയിരത്തിലധികമായി. ബിവറേജസ്-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ Read More…
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാംപയിൻ തിടനാട് പഞ്ചായത്ത് തല ഹരിത പ്രഖ്യാപനം
തിടനാട് പഞ്ചായത്തിൽ ആരോഗ്യ കാര്യ സ്റ്റാർറ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജോസ് ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ പഞ്ചായത്ത് തല ഹരിത പ്രഖ്യാപന പരിപാടി നടന്നു. പഞ്ചായത്ത് സെക്രട്ടറി സാജൻ സ്വാഗതം ആശംസിച്ചു. പരിപാടി ഉത്ഘാടനം ചെയ്ത് ഹരിത സ്ഥാപനം, ഹരിത വിദ്യാലയം, ഹരിത കലാലയം, ഹരിത അയൽ കൂട്ടം പ്രഖ്യാപിച്ച് സർട്ടിഫിക്കറ്റുകൾ തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് വിതരണം ചെയ്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ പഞ്ചായത്ത് തല ഹരിത പ്രഖ്യാപന പരിപാടി ആയിരുന്നു. പഞ്ചായത്ത് Read More…
ലിംഗ നീതി ;അരുവിത്തുറ കോളേജിൽ ഏകദിന സെമിനാർ
അരുവിത്തുറ: ലിംഗ നീതിയും നിയമപരിരക്ഷയും എന്ന വിഷയത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. കോളേജിലെ ഫുഡ് സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കോട്ടയം ലീഗൽ സെൽ സബ് ഇൻസ്പെക്ടർ ഗോപകുമാർ എം എസ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കോളേജ് ബർസാർ ഫാ.ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫുഡ് സയൻസ് വിഭാഗം അധ്യാപിക അഞ്ജു ജെ കുറുപ്പ് വിദ്യാർത്ഥി പ്രതിനിധി ഹന്ന ബിനു ഈപ്പൻ തുടങ്ങിയവർ സംസാരിച്ചു.
ദയാ ഭവനിലെ സഹോദരങ്ങളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു
രാമപുരം: മാർ അഗസ്തീനോസ് കോളേജ് രണ്ടാം വർഷ ബി ബി എ വിദ്യാർത്ഥികൾ ഈ വർഷത്തെ ക്രിസ്മസ് സെന്റ് ജോസഫ് ദയാ ഭവനിലെ സഹോദരങ്ങളോടൊപ്പം ആഘോഷിച്ചു. വിദ്യാർത്ഥികൾ പഠനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിന്റ ഭാഗമായി രാമപുരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ് ദയാ ഭവനിൽ കടന്നുചെല്ലുകയും ഇവിടുത്തെ സഹോദരങ്ങൾക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും സന്തോഷം പങ്കിട്ടുകൊണ്ട് ക്രിസ്മസ് ആഘോഷിച്ചു. അതോടൊപ്പം വിദ്യാർഥികൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കളും മധുര പലഹാരങ്ങളും വിതരണം നടത്തുകയും ചെയ്തു. ദയാ Read More…











