അരുവിത്തുറ : സക്ഷമ മീനച്ചിൽ താലൂക്കിൻ്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷതൈ നടീൽ അരിവിത്തുറ സെൻമേരിസ് എൽ പി സ്കൂളിൽ നടന്നു. ഫാദർ ജോയൽ ,സക്ഷമ മീനച്ചിൽ താലൂക്ക് പ്രസിഡന്റ് അനു സുഭാഷ്, ഉണ്ണിമുകളേൽ,ഹെഡ്മിസ്ട്രസ് ഡെയ്സി തുടങ്ങിയവർ പങ്കെടുത്തു.
aruvithura
കലാലയ കവാടങ്ങൾ പൊതുജനങ്ങൾക്കായി തുറന്ന് അരുവിത്തുറ കോളേജിൽ എസ്.ജി. സി അൺലോക്ക്ഡ് ക്യാംപയിൻ
അരുവിത്തുറ: ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി അരുവിത്തുറ സെന്റ് ജോർജ്സ് കോളജിൻ്റെ കവാടങ്ങൾ തുറക്കുന്നു.കോളേജിന്റെ അക്കാഡമിക ഭൗതിക സാഹചര്യങ്ങൾ നേരിൽകണ്ട് വിലയിരുത്തുന്നതിനും തങ്ങളുടെ കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്നതിനുമാണ് അവസരം ഒരുക്കുന്നത്. മെയ് മാസം 26 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ക്യാമ്പസിൽ പ്രവേശിക്കാം. അന്തർദേശീയ നിലവാരത്തിൽ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ബ്ലോക്ക്, ഡിജി തിയേറ്റർ, ഏഷ്യയിലെ ആദ്യത്തെ ക്യാമ്പസ് കമ്മ്യൂണിറ്റി ടെലികാസ്റ്റിംഗ് സെൻർ,വിശാലമായ സ്റ്റുഡിയോ ഫ്ലോർ, കൺട്രോൾറൂം, ഉന്നത നിലവാരത്തിലുള്ള Read More…
PSWS അരുവിത്തുറ സോണ് വാർഷികം നടത്തപ്പെട്ടു
അരുവിത്തുറ: PSWS അരുവിത്തുറ സോൺ വാർഷികവും ബോധവത്കരണ ക്ലാസും അവാർഡ് ദാനവും അരുവിത്തുറ പള്ളി പാരിഷ് ഹാളിൽ വച്ച് ഇന്ന് നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം അരുവിത്തുറ സെന്റ് ജോർജ് പള്ളിവികാരി വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷതയിൽ PSWS പാലാ രൂപത ഡയറക്ടർ റവ. ഫാ. തോമസ് കിഴക്കേല് നിർവഹിച്ചു. അരുവിത്തുറ FCC പ്രൊവിൻഷ്യൽ ഹൗസ് മദർ സി. ജാൻസി രാമരത്ത്, PSWS FPO ചെയർമാനും റീജിയൻ കോഡിനേറ്ററുമായ ശ്രീ. സിബി കണിയാംപടി, കളത്തൂക്കടവ് കർഷക Read More…
PSWS അരുവിത്തുറ സോൺ വാർഷികം
അരുവിത്തുറ: PSWS വാർഷികവും ബോധവൽക്കരണ ക്ലാസും 2025 മെയ് മാസം 20 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ അരുവിത്തുറ സെന്റ് ജോർജ് ഫെറോനാ പാരീഷ് ഹാളിൽ നടക്കും. സെമിനാറുകൾ, വിവിധ സ്റ്റാളുകൾ, നൈറ്റി മേള തുടങ്ങിയവയും 10am മുതൽ 11 am വരെ കുടുംബാംഗങ്ങൾ ആധുനിക ലോകത്തിൽ എന്ന വിഷയത്തിൽ ഫിസിഷ്യനും സൈക്കോളജിസ്റ്റുമായ ഡോ. പി.എം.ചാക്കോയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും തുടർന്ന് പൊതുസമ്മേളനവും നടക്കും.
ഒന്നാം റാങ്കുകളുടെ കരുത്തുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജ്
അരുവിത്തുറ :എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷകളിൽ വിവിധ വിഷയങ്ങളിൽ ഒന്നാം റാങ്കുകളുടെ കരുത്തുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജിന്റെ മുന്നേറ്റം. ബികോം കോ-ഓ പ്പറേഷൻ വിഭാഗത്തിൽ കോളേജിലെ ഗീതു സിജു ഒന്നാം റാങ്ക് നേടിയപ്പോൾ ബി എസ്സ് സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിൽ ആദിത്യാ എം ബി യും ബി എ ജേർണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ അമൃതാ സുരേഷും ഒന്നാം റാങ്കുകൾ നേടി. ബി എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ Read More…
അരുവിത്തുറ വല്ല്യച്ചൻ മലയിൽ പുതുഞായർ തിരുനാൾ
അരുവിത്തുറ: വല്ല്യച്ചൻ മലയിൽ പുതുഞായർ തിരുനാൾ (2025 ഏപ്രിൽ 27) ആഘോഷിക്കും. വൈകുന്നേരം 04.45 ന് തിരുനാൾ കൊടിയേറ്റ്, 05.00 ന് ആഘോഷമായ വി. കുർബാന, തിരുനാൾ സന്ദേശം റവ. ഫാ. ദേവസ്വാച്ചൻ വട്ടപ്പലം (വികാരി, സെന്റ് സേവ്യേഴ്സ് പള്ളി അടുക്കം) തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും
അരുവിത്തുറ തിരുനാൾ: അനുഗ്രഹം തേടി വിശ്വാസ സാഗരം
അരുവിത്തുറ: വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം. ആഘോഷങ്ങളും മേളങ്ങളും മാറ്റി നിർത്തി തിരുക്കർമങ്ങൾ മാത്രമായി നടത്തിയ തിരുനാളിൽ രാവിലെ മുതൽ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. ആയിരങ്ങളാണ് തിരുക്കർമങ്ങളിലും പ്രദക്ഷിണത്തിലും പങ്കെടുത്തത്. രാവിലെ 10ന് സീറോ മലബാർ ക്യൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകി. റാസയ്ക്കു ശേഷം ആചാരങ്ങളോടെ വിശുദ്ധ ഗീവർഗീസ് സഹദായുടെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും സംവഹിച്ച് പള്ളിക്ക് ചുറ്റും നടത്തിയ Read More…
ആഘോഷങ്ങൾ ഒഴിവാക്കി അരുവിത്തുറ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി
അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയോടുള്ള ആദര സൂചകമായി ആഘോഷ പരിപാടികൾ ഒഴിവാക്കി ലളിതമായാണ് നടത്തുന്നത്. തിരുനാൾ മെയ് 2 ന് സമാപിക്കും. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് നടത്തിയ പുറത്തു നമസ്കാരത്തിന് ചോലത്തടം പള്ളി വികാരി ഫാ. തോമസ് തയ്യിൽ നേതൃത്വം നൽകി. ഏപ്രിൽ 23ന് രാവിലെ 5.30നും 6.45നും 8നും വിശുദ്ധ കുർബാനയും നൊവനയും. 9.30 ന് Read More…
അരുവിത്തുറ തിരുനാൾ ;ആഘോഷ പരിപാടികൾ ഒഴിവാക്കി, തിരുക്കർമ്മങ്ങൾ മാത്രം നടത്തും
അരുവിത്തുറ: പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് സിറോ മലബാർ സഭ സർക്കുലർ പ്രകാരം ആഘോഷ പരിപാടികൾ ഒഴിവാക്കി തിരുക്കർമ്മങ്ങൾ മാത്രം നടത്തി അരുവിത്തുറ തിരുനാൾ ആഘോഷിക്കാൻ തീരുമാനിച്ചു.
പ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ചൊവാഴ്ച കൊടിയേറും
അരുവിത്തുറ: ചരിത്രമുറങ്ങുന്നതും കാലത്തിന്റെ അടയാളങ്ങളായി നിലനിൽക്കുന്ന ഏഴര പള്ളികളിൽ ഒന്ന് എന്ന് വിശ്വസിക്കുന്നതുമായ അരുവിത്തുറ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ അരുവിത്തുറ തിരുനാൾ ഏപ്രിൽ 22 മുതൽ 25വരെ തീയതികളിൽ നടക്കും. മധ്യകേരളത്തിലെ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന പ്രസിദ്ധമായ ക്രിസ്തീയ ദേവാലയമാണ് അരുവിത്തുറ പള്ളി. ചൊവാഴ്ച (22.04.2025 ) ചൊവാഴ്ച തിരുനാളിന് കൊടിയേറുന്നതോടെ പ്രാർത്ഥനകളോടെ അരുവിത്തുറ വല്യച്ചൻ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന വിശുദ്ധ ഗീവർഗീസ് സഹദായെ വണങ്ങി അനുഗ്രഹം തേടിയെത്തുന്നവരാൽ തിങ്ങി നിറയും പള്ളിയും പരിസരവും. വല്യച്ചനെ വണങ്ങി Read More…