Adukkam

എത്തവാഴ കൃഷിയിൽ മിന്നി തിളങ്ങി അടുക്കം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ

അടുക്കം : അടുക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് ഏത്തവാഴ കൃഷിയിൽ നൂറു മേനി. ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഏറ്റെടുത്ത ഏത്തവാഴ കൃഷിയിൽ നൂറു മേനി വിളവെടുപ്പ്. മാസങ്ങൾക്ക് മുൻപ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട കൃഷി സംബന്ധമായ പഠന ക്ലാസുകൾ കുട്ടികൾക്ക് ഇതിനായുള്ള ഊർജം പകർന്നു. വിളവെടുത്ത ഏത്തക്കാ യകൾ ഹെഡ് മാസ്റ്റർ ഇൻ ചാർജ് യാസർ സലിം കുട്ടികൾക്ക് വിതരണം നടത്തി.

Adukkam

അടുക്കത്തിന്റെ പ്രിയ ഹെഡ്മിസ്ട്രസ്സ് ഇനി കടുത്തുരുത്തി സ്കൂളിൽ

അടുക്കം :അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിസ്തുല്യമായ സേവനങ്ങൾക്ക് ശേഷം അടുക്കം നിവാസികളുടെയും കുട്ടികളുടെയും അധ്യാപകരുടെയും ഏറെ പ്രിയപ്പെട്ട ഷംല ടീച്ചർ യാത്ര പറഞ്ഞു. കഴിഞ്ഞ ഒരു വർഷക്കാലമായി അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപികയായിരുന്നു.തുടർന്നും ഗവണ്മെന്റ് വി. എച്. എസ്. എസ് കടുത്തുരുത്തി ടീച്ചറിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമാകും. ചുരുങ്ങിയ കാലം കൊണ്ടുതന്നെ വിപ്ലവകരമായ പല മുന്നേറ്റങ്ങൾക്കും അടുക്കം സാക്ഷിയായി. വിദ്യാഭ്യാസ നിലവാരത്തിൽ ഉണ്ടായ ഉജ്ജ്വലമായ നേട്ടങ്ങൾ അതിനു പിന്നിലെ കൃത്യമായ, ചടുലമായ Read More…

Adukkam

അടുക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽഅന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി

അടുക്കം: അടുക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽഅന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. ടീൻസ് ക്ലബ് കൺവീനർ ബിന്ദുമോൾ എം ആർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധി കുമാരി അപർണരാജ് യോഗ ദിന സന്ദേശം നൽകി. എച്ച് എം ഇൻ ചാർജ് യാസർ സലിം, സീനിയർ അസിസ്റ്റന്റ് ജസീന ജോസുകുട്ടി എന്നിവർ സംസാരിച്ചു.

Adukkam

അടുക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ‘താളും തകരയും ഒരു നാടൻ രുചിമേളം ‘എന്ന പേരിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു

അടുക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ‘താളും തകരയും ഒരു നാടൻ രുചിമേളം ‘എന്ന പേരിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു. നാടിന്റെ തനതു രുചികൾ വിളിച്ചോതുന്ന വ്യത്യസ്തമായ വിഭവങ്ങളാണ് കുട്ടികൾ തയ്യാറാക്കിയത്. വാർഡ് മെമ്പർ വത്സമ്മ ഗോപിനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സജു ടി എസ്,ഊരുമൂപ്പൻ ഡേവിഡ് ജോസഫ്, ഹെഡ്മിസ്ട്രസ് ഡോ. ഷംല.യു,പ്രിൻസിപ്പൽ ആൻസി മാത്യു എന്നിവർ സംസാരിച്ചു. കോ ഓർഡിനേറ്റേഴ്‌സ് ആയ ബിനി മനോജ്‌, ഐവി ജോസ് എന്നിവർ പരിപാടിക്ക് Read More…

Adukkam

അടുക്കം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഡോക്യുഫിക്ഷൻ പ്രകാശനം നടത്തി

അടുക്കം: 75-ാം വാർഷികത്തിൻ്റെ നിറവിൽ നിൽക്കുന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ വിദ്യാർത്ഥിനിയായ തങ്കമ്മ ഭാസ്കരനെ ആദരിച്ചുകൊണ്ട് നിർമ്മിച്ച ഡോക്യൂഫിക്ഷന്റെ പ്രദർശന ഉദ്ഘാടനം സാമൂഹ്യ പ്രവർത്തക നിഷ ജോസ്.കെ. മാണി നിർവഹിച്ചു. റോൾ നമ്പർ 1 – തങ്കമ്മ ഇന്ന് പേരിട്ട ഡോക്യു ഫിക്ഷൻ വനിതാ ദിനത്തോടനുബന്ധിച്ചാണ് തയ്യാറാക്കിയത്വനിതാ ദിനത്തോടനുബന്ധിച്ച് ആണ് തയ്യാറാക്കിയത്. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഡോക്യൂ ഫിക്ഷന്റെ നിർമ്മാണത്തിൽ പങ്കെടുത്തവരേയും, അഭിനേതാക്കളേയും ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്. ഡോ. ഷംല. യു, പിടിഎ Read More…

Adukkam

അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും മാഗസിൻ പ്രകാശനവും

അടുക്കം: അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും മാഗസിൻ പ്രകാശനവും വിപുലമായി ആഘോഷിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുര്യൻ തോമസ് ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അധ്യക്ഷത വഹിച്ചു. നിരവധി പരിമിതികൾക്കിടയിലും സ്കൂളിലെ പുതുമയുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ ടി രാകേഷ് കെ എ എസ് നിർവഹിച്ചു. Read More…