അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും മാഗസിൻ പ്രകാശനവും

Estimated read time 0 min read

അടുക്കം: അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും മാഗസിൻ പ്രകാശനവും വിപുലമായി ആഘോഷിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുര്യൻ തോമസ് ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അധ്യക്ഷത വഹിച്ചു. നിരവധി പരിമിതികൾക്കിടയിലും സ്കൂളിലെ പുതുമയുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

സ്കൂളിലെ മുഴുവൻ കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ ടി രാകേഷ് കെ എ എസ് നിർവഹിച്ചു. പഠനത്തോടൊപ്പം ഇത്തരം പ്രവർത്തനങ്ങൾക്ക് നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായി. നല്ല അനുഭവങ്ങളും ഓർമ്മകളും കുട്ടികൾക്ക് സമ്മാനിക്കുന്നതാവണം സ്കൂൾ ജീവിതം എന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ ഹോബി എന്താണോ അതുതന്നെ ആയിരിക്കണം അവർ പഠനത്തിനായി തിരഞ്ഞെടുക്കേണ്ടതെന്നും എങ്കിൽ മാത്രമേ ജോലി ആസ്വാദ്യകരമാവൂ എന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശ റിജു,വാർഡ് മെമ്പർമാരായ വത്സമ്മ ഗോപിനാഥ്, ഷാജി കുന്നേൽ, പിടിഎ പ്രസിഡന്റ് സജു ടി എസ്, വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ, ആൻസി മാത്യു ഹെഡ്മിസ്ട്രസ് ഡോ. ഷംല യു, അധ്യാപകരായ ബൈബി തോമസ്, മനോജ് എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

More From Author

+ There are no comments

Add yours