അടുക്കം: 75-ാം വാർഷികത്തിൻ്റെ നിറവിൽ നിൽക്കുന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ വിദ്യാർത്ഥിനിയായ തങ്കമ്മ ഭാസ്കരനെ ആദരിച്ചുകൊണ്ട് നിർമ്മിച്ച ഡോക്യൂഫിക്ഷന്റെ പ്രദർശന ഉദ്ഘാടനം സാമൂഹ്യ പ്രവർത്തക നിഷ ജോസ്.കെ. മാണി നിർവഹിച്ചു.
റോൾ നമ്പർ 1 – തങ്കമ്മ ഇന്ന് പേരിട്ട ഡോക്യു ഫിക്ഷൻ വനിതാ ദിനത്തോടനുബന്ധിച്ചാണ് തയ്യാറാക്കിയത്വനിതാ ദിനത്തോടനുബന്ധിച്ച് ആണ് തയ്യാറാക്കിയത്.
സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഡോക്യൂ ഫിക്ഷന്റെ നിർമ്മാണത്തിൽ പങ്കെടുത്തവരേയും, അഭിനേതാക്കളേയും ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്. ഡോ. ഷംല. യു, പിടിഎ പ്രസിഡണ്ട് സജു .ടി .എസ്, സ്റ്റാഫ് സെക്രട്ടറി . മനോജ് . എം. എസ് എന്നിവർ സംസാരിച്ചു.