Accident

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; പരുക്ക്

പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പി‌ഞ്ചുകുഞ്ഞ് ഉൾപ്പെടെ കുടുംബാം​ഗങ്ങളായ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് സ്വ​ദേശികളായ ശാന്തി സെബാസ്റ്റ്യൻ (63) നോഹ ഡെബി ജോൺ ( ഒന്നര) എന്നിവർക്കാണ് പരുക്കേറ്റത്. 3.30യോടെ മരങ്ങാട്ട്പള്ളിക്കു സമീപമായിരുന്നു അപകടം.

Accident

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ പാതാമ്പുഴ സ്വദേശി ഇമ്മാനുവൽ ഏബ്രഹാമിനെ ( 22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30യോടെ ചേർപ്പുങ്കലിനു സമീപത്തു വച്ചായിരുന്നു അപകടം.

Accident

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

പാലാ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരായ കാനം സ്വദേശി അമൽ പ്രമോദ് (22), കൊടുങ്ങൂർ സ്വദേശി സൂരജ് രാജേന്ദ്രൻ ( 22) സ്കൂട്ടർ യാത്രക്കാരനായ പള്ളിക്കത്തോട് സ്വദേശി ശശി ( 62) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ടു മണിയോടെ പള്ളിക്കത്തോട് അഞ്ചാനി തീയറ്ററിനു സമീപമായിരുന്നു അപകടം.

Accident

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ : ജീപ്പ് നിയന്ത്രണം വിട്ട് തിട്ടയിൽ കയറി മറിഞ്ഞ് ഗുരുതര പരുക്കേറ്റ വണ്ടിപ്പെരിയാർ സ്വദേശി സൂരജ് എ.എസിനെ (40 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ വണ്ടി പെരിയാറിൽ വച്ചായിരുന്നു അപകടം.

Accident

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക; മൂന്നുപേർ മരിച്ചു

കോഴിക്കോട്∙  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി വിവരം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. പുക കണ്ടയുടൻ തീവ്രപരിചരണ വിഭാഗത്തിൽനിന്നും അത്യാഹിത വിഭാഗത്തിൽനിന്നും രോഗികളെ മാറ്റി. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തീയും പുകയും നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സാധാരണനില പുനഃസ്ഥാപിക്കുന്നതുവരെ ആത്യാഹിത വിഭാഗത്തിലേക്കു രോഗികളെ കൊണ്ടുവരരുതെന്ന് ആശുപത്രി അധികൃതർ നിർദേശം നൽകി. യുപിഎസ് മുറിയിൽനിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. Read More…

Accident

വിവിധ അപകടങ്ങളിൽ 3പേർക്ക് പരുക്ക്

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ടു മറിഞ്ഞു മൂവാറ്റു പുഴ സ്വദേശികളായ ആൻ ജോയി (18) ജോയി വർക്കി (52) എന്നിവർക്ക് പരുക്കേറ്റു. കൂത്താട്ടുകുളത്ത് വച്ചായിരുന്നു അപകടം. ബൈക്കും തടിലോറിയും കൂട്ടിയിടിച്ചു മരങ്ങാട്ടുപള്ളി സ്വദേശി രാജുവിന് ( 65 ) പരുക്കേറ്റു. മരങ്ങാട്ടുപള്ളിക്ക് സമീപമായിരുന്നു അപകടം.

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നെടുംകുന്നം സ്വദേശി മെൽബിൻ ജോൺസണു പരുക്കേറ്റു. ഇന്നലെ രാത്രി നെടുംകുന്നത്തിനു സമീപത്തുവച്ചായിരുന്നു അപകടം. കാറും വാനും കൂട്ടിയിടിച്ചു കാർ യാത്രക്കാരി തൂക്കുപാലം സ്വദേശിനി ഷീല പ്രകാശിനു (43) പരുക്കേറ്റു. ഇന്നലെ രാത്രി കട്ടപ്പന ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Accident

നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് അപകടം

പാലാ: നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു പരുക്കേറ്റ കോതമംഗലം സ്വദേശികളായ കുടുംബാഗങ്ങൾ റീത്താമ്മ (73) സോമി എബ്രഹാം (51) തോംസൺ ജോർജ് ( 54 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ പാലാ – തൊടുപുഴ റൂട്ടിൽ പ്രവിത്താനത്ത് വച്ചായിരുന്നു അപകടം.

Accident

ഇടുക്കിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു

ഇടുക്കി ഉപ്പുതറ ആലടിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നവീനയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ നവീനയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടം മനപ്പൂർവ്വം ഉണ്ടാക്കിയതാണെന്ന് സംശയം. സംഭവത്തിൽ ഉപ്പുതറ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കാർ തലകീഴായി മറിഞ്ഞനിലയിലാണ്. സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ സ്റ്റിയറിങ്ങില്‍ Read More…

Accident

പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വാഗമൺ ഡിസി കോളേജിന്‍റെ ബസ് ആണ് മറിഞ്ഞത്. കോജേളിന് തൊട്ടു മുമ്പിലെ വളവിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ബസ് ഡ്രൈവറെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കനത്ത മൂടൽ മഞ്ഞിനെ തുടര്‍ന്ന് ബസ് തെന്നിമാറിയതാണ് അപകടകാരണമെന്നാണ് വിവരം.