പാലാ: കാർ ഇടിച്ചു പരുക്കേറ്റ വഴിയാത്രക്കാരി പൂവത്തോട് സ്വദേശി അംബികയെ( 50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 3 മണിയോടെ വിലങ്ങുപാറ ഭാഗത്ത് വച്ചായിരുന്നു അപകടം.
കോട്ടയം: കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്ത സ്ത്രീക്ക് ദാരുണാന്ത്യം. കോട്ടയം നീറികാട് കല്ലമ്പള്ളി കൊല്ലം കുഴിയിൽ ബിനോയുടെ ഭാര്യ പ്രിയ ബിനോയി (48) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറുമണിയോടെ കോട്ടയം നാഗമ്പടം പാലത്തിലാണ് അപകടം നടന്നത്. ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്ന വഴിയാണ് ബിനോയും പ്രിയ ബിനോയും അപകടത്തിൽ പെട്ടത്. ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും പ്രിയയുടെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ബിനോയിയുടെ പിറന്നാൾ ദിനമായതിനാൽ ഇരുവരും ചേർന്ന് സമ്മാനം വാങ്ങാനായി കോട്ടയം Read More…
അയർക്കുന്നം: ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ മുഴൂർ സ്വദേശി വിനോദ് സഖറിയായെ (43) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ അയർക്കുന്നം ഭാഗത്തു വച്ചായിരുന്നു അപകടം.
പാലാ: ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ മീനച്ചിൽ സ്വദേശികളായ അജോഷ് ( 38 ) രമ്യ (38 ) അഭിനവ് ( 12 ) അനുഷ (8 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ മീനച്ചിൽ ഭാഗത്ത് വച്ചായിരുന്നു അപകടം.