cherpunkal

ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ്സ് കോളേജിൽ മുഖാമുഖം

പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് കേരളത്തിലും ഈ വർഷം മുതൽ ഡിഗ്രി പഠനം അടിമുടി മാറുകയാണ്. ഇതിന്റെ ലക്ഷ്യം ബിരുദപഠനം ലോക നിലവാരത്തിൽ എത്തിക്കുക എന്നതാണ്. വേണമെങ്കിൽ മിടുക്കരായ കുട്ടികൾക്ക് രണ്ടരവർഷം കൊണ്ട് ഡിഗ്രി പഠനം പൂർത്തിയാക്കാം.

കൊമേഴ്സിനു ചേരുന്ന വിദ്യാർത്ഥിക്ക് മൂന്നുകൊല്ലം കഴിഞ്ഞ് ബിസിഎ സർട്ടിഫിക്കറ്റുമായി പുറത്തിറങ്ങാം. വിദേശപഠനത്തിന് ഒരുവർഷം ലാഭം. ക്രെഡിറ്റുബാങ്കിംഗ് നിലവിൽ വരുന്നതുകൊണ്ട് ഓൺലൈനിലും കോളേജുമാറിയും പുതുമയാർന്ന കോഴ്സുകൾ പഠിക്കാം.

ഈ മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ്സ് കോളേജിൽ മെയ് 6 ന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ബിരുദപഠനം മുഖാമുഖം നടത്തുന്നു.ഈ വർഷം ഡിഗ്രിക്ക് ചേരാൻ ആഗ്രഹിക്കുന്നവരും അവരുടെ മാതാപിതാക്കളും ഇതിൽ പങ്കെടുക്കുന്നത് നല്ലതാണ്.

എംജി യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് മെമ്പർ ഫാ. ഡോ.ബേബി സെബാസ്റ്റ്യൻ മുഖാമുഖം ഉദ്ഘാടനംചെയ്യും. ശ്രീ ജാൻസൻ വർഗീസ് ക്ളാസ് നയിക്കും. വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും നേരിട്ട് വിവരങ്ങൾ ചോദിച്ചറിയാം.ഇതെ തുടർന്ന് ചേർപ്പുങ്കൽ കോളേജിൽ BCA,BSW, B Com Data Analysis, Visual communication എന്നീ വിഷയങ്ങളിൽ അഡ്മിഷൻ എടുക്കാനും സൗകര്യമുണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *