ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ദമ്പതികളും നെച്ചിപ്പുഴൂർ സ്വദേശികളുമായ രാജേഷ് (50) ആനി (48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെ നെച്ചിപ്പുഴൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
പനക്കപ്പാലം : പാലാ ഈരാറ്റുപേട്ട റൂട്ടിൽ പനക്കപ്പാലത്ത് ഓട്ടോ മറിഞ്ഞ് വയോധിക മരിച്ചു. പൂഞ്ഞാർ പെരുന്നിലം സ്വദേശി മേരിക്കുട്ടി ദേവസി ആണ് മരിച്ചത്. ഇന്ന് 2.30 ഓടെയാണ് അപകടം നടന്നത്. ബസിനെ മറികടക്കാൻ ശ്രെമിക്കുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഉടനെത്തന്നെ മേരിക്കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഓട്ടോ ഡ്രൈവർ പെരുന്നിലം സ്വദേശി ബിജോയിയെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഈരാറ്റുപേട്ട : കെ എസ് ആർടിസി ബസ് പിന്നിലോട്ട് ഉരുണ്ട് ഓട്ടോയിൽ ഇടിച്ചു. ഈരാറ്റുപേട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ ഇന്ന് വൈകിട്ട് ആറു മണിക്കായിരുന്നു അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർ ഈരാറ്റുപേട്ട സ്വദേശി കെ സുനീർ അത്ഭുതകരമായി രക്ഷപെട്ടു. യാത്രകരെ ഇറക്കിയതിന് ശേഷം ബസ് മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ ബ്രേക്ക് നഷ്ടപെട്ട ബസ് പിന്നോട്ട് ഉരുണ്ട് ഓട്ടോ സ്റ്റാൻഡിനു സമീപത്തുള്ള മരത്തിൽ ഇടിച്ചതിന് ശേഷം ഓട്ടോയിൽ ഇടിക്കുകയയിരുന്നു. ഈരാറ്റുപേട്ട അഗ്നിശമന സേനയെത്തിയാണ് രണ്ടായി തകർന്ന ഓട്ടോ റോഡിൽ നിന്നും Read More…