ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ദമ്പതികളും നെച്ചിപ്പുഴൂർ സ്വദേശികളുമായ രാജേഷ് (50) ആനി (48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെ നെച്ചിപ്പുഴൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് 5 പേർക്ക് പരുക്ക്. പരുക്കേറ്റ 5 പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരമറ്റം സ്വദേശി ആർ പി എസ് ഉദ്യോഗസ്ഥൻ സാബു (60) ഇതര സംസ്ഥാന തൊഴിലാളികളായ കൃഷ്ണ (24) അരുൺ (24) കിഷോർ (43) സുനിൽ (22 ) എന്നിവർക്കാണ് പരുക്കേറ്റത്. എറണാകുളത്ത് പോയി മടങ്ങി വന്ന സംഘം സഞ്ചരിച്ച കാർ കുടക്കച്ചിറ ഭാഗത്ത് വച്ചാണ് അപകടത്തിൽപെട്ടത്.
മുണ്ടുപാലം സ്കൂളിനു സമീപം ട്രാൻസ്ഫോർമറിൽ പുലർച്ചെ 4 മണിക്ക് വാഹനം ഇടിച്ച് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വലിയ ശബ്ദത്തിൽ പൊട്ടിത്തെറിയും, തീയും ഉണ്ടായെങ്കിലും വാഹനത്തിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാകാനിടയായി. തൃശൂർ നിന്നും പാഴ്സലുമായി വന്ന മിനി വാഹനമാണ് അപകടത്തിൽപെട്ടത്. ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്ന രണ്ടുപോസ്റ്റുകളും ഒടിയുകയും വൈദ്യുത ലൈൻ പൊട്ടുകയും, ട്രാൻസ്ഫോർമറിലെ ഓയിൽ പുറത്തേക്ക് ഒഴുകയും ചെയ്തു. പോലിസും, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വാഹനത്തിലെ ഡ്രൈവർ പരുക്കുകൾ ഏൽകാതെ രക്ഷപെട്ടു.
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ കണമല ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടകടത്തി സ്വദേശികളായ ജോബിൻ ജോൺ ( 32 ) അരുൺ പി ബാബു ( 32 ) എന്നിവർക്കു പരുക്കേറ്റു. രാവിലെ ചെത്തിമറ്റം ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു പാലാ സ്വദേശി ഏയ്ഞ്ചലോ ആൻ്റോക്ക് ( 18 ) പരുക്കേറ്റു.