ഈരാറ്റുപേട്ട : നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ചൂണ്ടച്ചേരി സ്വദേശി ജിൻസിനെ ( 39) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6.30യോടെ ഈരാറ്റുപേട്ട് ഭാഗത്ത് വച്ചായിരുന്നു അപകടം.
ഉഴവൂർ: ഓട്ടത്തിനിടെ സ്കൂട്ടറിൻ്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റി മറിഞ്ഞു പരുക്കേറ്റ കൊണ്ടാട് സ്വദേശി ആൻസി മാത്യുവിനെ (37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് ഒപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഉഴവൂർ ഭാഗത്തു വച്ചായിരുന്നു അപകടം. കുട്ടികൾക്ക് നിസാര പരുക്കേറ്റു.
ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. 22 ജീവനക്കാർ കപ്പലിൽ ഉണ്ടെന്നാണ് വിവരം. ബേപ്പൂരിൽ നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കു കപ്പലിന് തീപിടിച്ചത്. 22 തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ 18 പേർ കടലിൽ ചാടി, രക്ഷാ ബോട്ട്കളിൽ ഉണ്ട്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. കപ്പലിൽ പൊട്ടിത്തെറികൾ ഉണ്ടായതായും വിവരമുണ്ട്. Read More…
പാലാ: നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചു കയറി പരുക്കേറ്റ തെക്കുംതല ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ 2 വിദ്യാർത്ഥികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശി അശ്വിൻ കൃഷ്ണ (23) കോഴിക്കോട് സ്വദേശി ഭവ്യ രാജ് ( 28 ) എന്നിവർക്കാണ് പരുക്കേറ്റത്. പുലർച്ചെ കിടങ്ങൂർ ജംഗ്ഷനു സമീപത്ത് വച്ചാണ് അപകടം.