പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പ് ‘യൂത്ത് ആനിമേറ്റേഴ്സ് ട്രെയിനിങ് പ്രോഗ്രാം’ ഏഴാം ഘട്ടം നടത്തപ്പെട്ടു. എസ്എംവൈഎം ഏന്തയാൽ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഏന്തയാർ സെൻറ്. മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെട്ട ക്യാമ്പ് എസ്എംവൈഎം ഏന്തയാർ യൂണിറ്റ് രക്ഷാധികാരി റവ. ഫാ. ജോർജ് ചൊള്ളനാൽ ഉദ്ഘാടനം ചെയ്തു. എസ്എംവൈഎം പാലാ രൂപത മുൻ ഡയറക്ടർ റവ. ഫാ. തോമസ് തയ്യിൽ, കാഞ്ഞിരപ്പള്ളി രൂപത മുൻ പ്രസിഡന്റുമാരായ Read More…
പാലാ: അൽഫോൻസ കോളേജ് DBT-STAR COLLEGE- സ്കീമിന്റെ ആഭിമുഖ്യത്തിൽ, കെമിസ്ട്രി വിഭാഗവും, എംജി യൂണിവേഴ്സിറ്റി കെമിസ്ട്രി യുജി expert കമ്മിറ്റിയും ചേർന്ന് ‘Micro-Organic Analysis’ എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തുന്നു. എംജി യൂണിവേഴ്സിറ്റി യുടെ കീഴിൽ ഉള്ള വിവിധ കോളേജകളിൽ നിന്നും അധ്യാപകർ പങ്കെടുക്കുന്ന വർക്ക്ഷോപ്പ്, Dr. I.G. Shibi, (Former Director, Material Developing and Distribution Centre, Sreenarayanaguru Open University, Kollam,) നയിക്കും.
പാലാ രൂപത കോർപ്പറേറ്റ് എജ്യൂക്കേഷൻ എജൻസിയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്. ഇത് മൂന്നാം തവണയാണ് സ്കൂൾ മികച്ച ഹൈസ്കുളിനുള്ള പൂരസ്കാരം നേടുന്നത്. കെ.സി.എസൽ പാലാ രൂപതയിലെ മികച്ച യൂപി സ്കൂളിനുള്ള പുരസ്കാരവും കെ.സി.എസൽ മികച്ച ആനിമേറ്റർക്കുള്ള യുപി വിഭാഗം പുരസ്കാരം ലിറ്റിൽ ഫ്ളവറിലെ സിസ്റ്റർ ലിസിയമ്മ പിസിക്കും ലഭിച്ചു. ശനിയാഴ്ച പാലാ കത്തിഡ്രൽ പാരിഷ് ഹാളിൽ നടക്കുന്ന അധ്യാപക അനധ്യാപക സമ്മേളനത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അവാർഡുകൾ സമ്മാനിക്കും.