മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്. കടുവാ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് നിര്‍ണായക തീരുമാനം. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. തുടര്‍ച്ചയായ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചതെന്നും ഇതിനാൽ ആളുകളടെ ജീവന് Read More…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വൈകിട്ടോടെ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു Read More…
കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഒന്ന് മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധം ആക്കുന്നത്. ഈ മാസം സമൂഹ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ബോധവത്കരണം നടത്തും. അടുത്ത മാസം താക്കീത് നൽകും. ഡിസംബർ മുതൽ സെറ്റ് ബെൽറ്റ് ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്ന് എംവിഡി അറിയിച്ചു. നാല് വയസുവരെയുള്ള കുട്ടികൾക്ക് വാഹനത്തിന് പിന്നിലെ സീറ്റിൽ റീസ്ട്രെയിൻഡ് സീറ്റ് ബൽറ്റ് സിസറ്റം സജ്ജമാക്കണമെന്ന് നിർദേശം. 4 വയസിന് മുകളിലും 14 വയസ് വരെയും Read More…