general

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം 22 ന്

കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിലെ സ്‌കൂൾതല വിദ്യാഭ്യാസ ജില്ലാ മത്സരം ജനുവരി 22 ന് നടക്കും. സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ രണ്ട് ടീമുകൾ വീതം വിദ്യാഭ്യാസ ജില്ലാ മത്സരത്തിൽ പങ്കെടുക്കും. രാവിലെ 9 മുതൽ വിദ്യാഭ്യാസ ജില്ലയിലെ ക്വിസ് കേന്ദ്രങ്ങളിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. 11 മുതൽ സംസ്ഥാന വ്യാപകമായി മത്സരം നടക്കും. വിദ്യാഭ്യാസ ജില്ലാതല ഘട്ടത്തിൽ വിജയിക്കുന്ന 10 ടീമുകൾ ജില്ലാതല മത്സരത്തിലേക്ക് Read More…

pala

സിഎസ്ഐ സഭയുടെ നേതൃത്വത്തിൽ പാലായിൽ നാളെ Unity Octave

ഇൻ്റർ ചർച്ച് കൗൺസിൽ, കെ സി ബി സി എക്യുമെനിക്കൽ കമ്മിഷൻ, കെ സി സി സമിതികൾ സംയുക്തമായി കേരളത്തിൽ സഭൈക്യ പ്രാർത്ഥനാ വാരം ആചരിക്കുന്നതിൻ്റെ ഭാഗമായി നാലാം ദിനം സി എസ് ഐ സഭയുടെ പാലായിലുള്ള ഇടവക പളളിയിൽ (Christ Church) പരിപാടികൾ സംഘടിപ്പിക്കുന്നു. നാളെ (21 ബുധൻ) വൈകുന്നേരം 6 ന് സിഎസ്ഐ സഭയുടെ നേതൃത്വത്തിൽ പാലായിൽ നടക്കുന്ന പ്രാർത്ഥനയിൽ വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.(സമയക്രമം: 6 pm സഭൈക്യ വാര പ്രാർത്ഥന, Read More…

kottayam

ശബരിമല കൊള്ള എസ് ഐ ടി അന്വേഷണം കൊണ്ട് എല്ലാപേരുകളും പുറത്തുവരില്ല,സിബിഐ അന്വേഷണം അനിവാര്യം : അഡ്വ. ഷോൺ ജോർജ്

കോട്ടയം: ശബരിമലയിൽ നടന്നതായി ആരോപിക്കുന്ന കൊള്ളയ്‌ക്കെതിരെ ബിജെപി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധങ്ങളുടെ ഭാഗമായി, ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്കു ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. ബിജെപി ഒരു മതവിശ്വാസത്തിനും എതിരല്ലെന്നും, വിശ്വാസസംരക്ഷണം പാർട്ടിയുടെ മുഖ്യനിലപാടാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ കിഴിൽ ഉള്ള പോലീസ് സംവിധാനത്തിൽ വരുന്ന എസ് ഐ ടി അന്വേഷണം കൊണ്ട് ഇ Read More…

pala

സീപ്പ് സൂപ്പർ ലീഗ് ഫുട്ബോൾ: പാലാ സെന്റ് തോമസ് സ്കൂളിനും ഇലഞ്ഞി സെന്റ് പീറ്റേഴ്സ്നും വിജയം

പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് ലീഗിൽ ആവേശകരമായ പോരാട്ടത്തിൽ പാലാ സെന്റ് തോമസ് സ്കൂൾ ആതിഥേയരായ കൂട്ടിക്കൽ സെന്റ് ജോർജ് സ്കൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. പാലാ സെന്റ് തോമസ് സ്കൂളിലെ അഭിനവാണ് കളിയിലെ മികച്ച താരം. ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മറ്റൊരു മത്സരത്തിൽ ആതിഥേയരായ ഇലഞ്ഞി, അറുക്കുളം സെന്റ് മേരീസ് സ്കൂളിലെ ഏകപക്ഷീയമായ Read More…

pala

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബസ് ഇടിച്ച് ബസ് യാത്രക്കാരൻ പള്ളിക്കത്തോട് സ്വദേശി അരവിന്ദിന് ( 24) പരുക്കേറ്റു. രാവിലെ പാറത്തോടിൽ വച്ചായിരുന്നു അപകടം. മണിമല ഭാ​ഗത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് ശാന്തിപുരം സ്വദേശി സുരേഷ് ബാബുവിന് ( 34) പരുക്കേറ്റു. ഇല്ലിക്കൽ ഭാ​ഗത്ത് വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ആണ്ടൂർ സ്വദേശി വി.എൻ.തങ്കപ്പന് ( 84) പരുക്കേറ്റു.

kottayam

വർഗീയത ഇളക്കി ഭരണം നിലനിർത്താനുള്ള നീക്കം വിലപ്പോകില്ല: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: വർഗീയ ചേരിതിരുവുണ്ടാക്കി ഭരണം നിലനിർത്താനുള്ള ഇടത് സർക്കാരിന്റെ നീക്കം വിലപ്പോകില്ലെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 9 വർഷത്തിൽ അധികമായി കേരളത്തിൽ നടക്കുന്ന ഇടതു ദുർഭരണം അഴിമതിയും , നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വില തകർച്ചയും ചർച്ചയാകും എന്നും സജി പറഞ്ഞു. മാസങ്ങളോളം സെക്രട്ടറിയേറ്റ് പടിക്കൽ വേതന വർദ്ധനവിന് വേണ്ടി കേണുകരഞ്ഞ് സമരം നടത്തിയ ആശാവർക്കർമാർക്ക് ശമ്പളം വർധിപ്പിക്കാതെ ജയിൽപുള്ളികൾക്ക് Read More…

general

മാരക ലഹരി യുവതലമുറയെ ഗുരുതരമായി ബാധിക്കുന്നു: അഡ്വ. മോന്‍സ് ജോസഫ്

മദ്യവും, മാരക ലഹരികളും യുവതലമുറയെ ഗുരുതരമായി ബാധിക്കുന്നതായും ഈ ശീലം നമ്മുടെ തലമുറയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ കോട്ടയം, ചങ്ങനാശ്ശേരി അതിരൂപതകളും പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതകളും ഉള്‍പ്പെടുന്ന കോട്ടയം റീജിയന്റെയും കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് നഴ്‌സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ആതുര ശുശ്രൂഷാ പ്രവര്‍ത്തന മേഖലയിലെ ലഹരിവിരുദ്ധ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. ആതുരശുശ്രൂഷാ പ്രവര്‍ത്തകരും പരിശീലനം നടത്തുന്നവരും വളരെയധികം ശ്രദ്ധ നല്‍കേണ്ടതും, ബോധവത്ക്കരണ രംഗത്ത് Read More…

pravithanam

മഹാകവി പ്രവിത്താനം പി. എം. ദേവസ്യ സ്മാരക കവിതാ രചനാ മത്സരം വിജയികളെ പ്രഖ്യാപിച്ചു

പ്രവിത്താനം: അഞ്ചാമത് മഹാകവി പ്രവിത്താനം പി. എം. ദേവസ്യ സ്മാരക അഖില കേരള കവിതാ രചന മത്സരം വിജയികളെ പ്രഖ്യാപിച്ചു. രാമപുരം S. H. G. H. S ലെ കുമാരി ഐനി അന്ന സിബി ഒന്നാം സമ്മാനമായ ശ്രീ. കെ. എം. ചുമ്മാർ കാര്യാങ്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും മുവായിരം രൂപ ക്യാഷ് അവാർഡിനും അർഹയായി. പ്രവിത്താനം സെന്റ് മൈക്കിസിലെ കുമാരി ശ്രീലക്ഷമി ഗിരീഷ് രണ്ടാം സമ്മാനമായ ശ്രീ. പി. വി. ജോസഫ് പുള്ളക്കാട്ടിൽ മെമ്മോറിയൽ Read More…

general

മാവടി പള്ളിയിൽ സുവർണ്ണ ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും നടന്നു

വേലത്തുശ്ശേരി: മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും നടന്നു. . യോബേല 2026 എന്ന പേരിൽ വേലത്തുശ്ശേരി സെന്റ്. തോമസ് എൽ. പി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം മാർ. ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മാവടി പള്ളി വികാരി ഫാ. ജോർജ് അമ്പഴത്തിനാൽഅധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം. പി.മുഖ്യപ്രഭാഷണവും സുവനീർ പ്രകാശനവും നിർവഹിച്ചു. “മാവടി പള്ളി, മലയോരത്തിന്റെ മകുടം” എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം സെബാസ്റ്റ്യൻ Read More…

kottayam

ശബരിമലയെ കൊള്ള സങ്കേതമാക്കി മാറ്റിയ സിപിഎം -കോൺഗ്രസ്‌ കുറുവ സംഘത്തിനെതിരെ ബിജെപി പ്രക്ഷോഭം

കോട്ടയം : ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ശബരിമല കൊള്ളക്കെതിരെ ദേവസം വകുപ്പ് മന്ത്രി വി എൻ വാസവന്റെ ഏറ്റുമാനൂർ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്‌ നാളെ നടക്കും എന്ന് ജില്ലാ ആദ്യക്ഷൻ ലിജിൻലാൽ അറിയിച്ചു. ശബരിമലയിൽ ആരാണ് കൂടുതൽ കളവ് നടത്തുന്നത് എന്നാണ് ഇടതു വലതു മുന്നണികളിൽ മത്സരം എന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി മന്ത്രിമാർ,എംപിഎം എൽ എ ഓഫീസുകളിലേക്ക് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധാപരിപാടികളുടെ ഭാഗമായി നാളെ നടക്കുന്ന പ്രതിഷേധ Read More…